5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Israel-Palestine Conflict: കൂപ്പുകുത്തിയ ഫലസ്തീന്‍ സാമ്പത്തിക രംഗം; തൊഴിലില്ലായ്മ രൂക്ഷം

sraeli-Palestinian War Destroyed the Palestine Economy: യുദ്ധം ആരംഭിച്ചതിന് ശേഷം വെസ്റ്റ്ബാങ്കില്‍ 3 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതോടെ 32 ശതമാനമായി തൊഴിലില്ലായ്മ ഉയര്‍ന്നു. ഗസയിലെ യുദ്ധം വെസ്റ്റ്ബാങ്കിലേക്കും ബാധിച്ചതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കൂടാതെ ഗസയ്ക്കുള്ള രാജ്യാന്തര സഹായം കുറഞ്ഞതും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു.

Israel-Palestine Conflict: കൂപ്പുകുത്തിയ ഫലസ്തീന്‍ സാമ്പത്തിക രംഗം; തൊഴിലില്ലായ്മ രൂക്ഷം
ഗസ (Image Credits: NurPhoto/Getty Images)
Follow Us
shiji-mk
SHIJI M K | Published: 13 Sep 2024 07:59 AM

ജറുസലേം: ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം (Israel-Palestine War) ഒരു വര്‍ഷത്തോട് അടുക്കുകയാണ്. യുദ്ധം രാജ്യത്ത് വിതച്ച നാശം ചെറുതല്ല. ഗസയുടെ സമ്പദ്ഘടന തകര്‍ന്നുതരിപ്പണമായെന്നാണ് ഐക്യരാഷ്ട്രസംഘടന ഏജന്‍സിയായ യുഎന്‍സിടിഎഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗസയുടെ സമ്പദ്ഘടന ആറിലൊന്ന് ശതമാനമായി ചുരുങ്ങിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ്ബാങ്കില്‍ തൊഴിലില്ലായ്മ മൂന്നിരട്ടിയായെന്നും ഫലസ്തീന്‍ സാമ്പത്തികരംഗം തകരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം വെസ്റ്റ്ബാങ്കില്‍ 3 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതോടെ 32 ശതമാനമായി തൊഴിലില്ലായ്മ ഉയര്‍ന്നു. ഗസയിലെ യുദ്ധം വെസ്റ്റ്ബാങ്കിലേക്കും ബാധിച്ചതാണ് ഇതിന് പ്രധാന കാരണമായി പറയുന്നത്. കൂടാതെ ഗസയ്ക്കുള്ള രാജ്യാന്തര സഹായം കുറഞ്ഞതും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു.

Also Read: Mexico: ജഡ്ജിമാരെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം; ചരിത്രം കുറിച്ച് മെക്‌സിക്കോ

ഉത്പാദന പ്രക്രിയകള്‍ തടസപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. വരുമാന സ്രോതസ്സുകള്‍ അപ്രത്യക്ഷമായി. ദാരിദ്ര്യം രൂക്ഷമായി, കമ്മ്യൂണിറ്റികളും പട്ടണങ്ങളും നശിപ്പിക്കപ്പെട്ടു തുടങ്ങി പല കാരണങ്ങള്‍ ഫലസ്തീനികളെ ബാധിച്ചിട്ടുണ്ട്. കൂടാതെ ഗസയെയും വെസ്റ്റ്ബാങ്കിനെയും പഴയ രീതിയിലേക്ക് എത്തിക്കാന്‍ എത്ര തുക ആവശ്യമായി വരുമെന്ന് വ്യക്തമല്ലെന്നും യുഎന്‍സിടിഎഡി പറയുന്നു.

2024ന്റെ തുടക്കത്തോടെ ഫാമുകള്‍, തോട്ടങ്ങള്‍, ജലസേചന സംവിധാനങ്ങള്‍, യന്ത്രങ്ങള്‍, സംഭരണ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഗസയുടെ കാര്‍ഷിക ആസ്തികളില്‍ 96 ശതമാനവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് ഭക്ഷ്യ ഉത്പാദനത്തെ തകര്‍ക്കുകയും ദാരിദ്ര്യം മൂലം ആളുകള്‍ മരണപ്പെടുന്നതിനും വഴിവെച്ചിരുന്നു. ഗസയിലുണ്ടായിരുന്ന 80 ശതമാനത്തോളം സംരംഭങ്ങളും നശിപ്പിക്കപ്പെട്ടുവെന്ന് യുഎന്‍സിടിഎഡി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

മാത്രമല്ല, സെറ്റില്‍മെന്റ് വിപുലീകരണം, ഭൂമി പിടിച്ചെടുക്കല്‍, പലസ്തീന്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റല്‍, കുടിയേറ്റക്കാരുടെ അക്രമം വര്‍ധിക്കല്‍ തുടങ്ങിയ ഘടകങ്ങള്‍ വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ സാരമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, സാമ്പത്തിക രംഗത്തേയും ഇത് തകര്‍ത്തു. കൂടാതെ ഒക്ടോബര്‍ 7 മുതല്‍ വലിയ രീതിയിലുള്ള തൊഴില്‍ ക്ഷാമമാണ് ഫലസ്തീനികള്‍ നേരിടുന്നത്. വെസ്റ്റ്ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന 92 ശതമാനം ബിസിനസുകളും തകര്‍ന്നതോടെ നിരവധിയാളുകള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

യുഎന്‍സിടിഎഡി റിപ്പോര്‍ട്ട് പ്രകാരം ആകെ 306,000 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വെസ്റ്റ്ബാങ്കിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 13 ശതമാനമായിരുന്നു. എന്നാല്‍ ഇപ്പോഴത് 32 ശതമാനമായി ഉയര്‍ന്നു.

അതേസമയം, ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ സൈനികരും കുടിയേറ്റക്കാരും ചേര്‍ന്ന് വെസ്റ്റ്ബാങ്കില്‍ 662 ഫലസ്തീനികളെ കൊലപ്പെടുത്തിതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതേ കാലയളവില്‍ തന്നെ 24 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Also Read: UAE Student : സഹപാഠി പേനയെറിഞ്ഞപ്പോൾ കാഴ്ച നഷ്ടമായി; യുഎഇയിലെ മലയാളി വിദ്യാർത്ഥിയ്ക്ക് 80 ശതമാനം കാഴ്ച തിരികെ ലഭിച്ചതായി അധികൃതർ

ഗസയില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം

ഗസയിലെ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. യുഎന്‍ ഏജന്‍സിയിലെ ആറ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉള്ളവരാണ് കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നുസൈറത്ത് അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്നായ അല്‍ ജൗനി സ്‌കൂളിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. യുഎന്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ അഭയാര്‍ഥി ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. 12,000 ഫലസ്തീനികളാണ് ഇവിടെയുള്ളത്. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്.

Latest News