ഇസ്രായേലിനെതിരെ പടയൊരുക്കി ഇസ്ലാമിക രാജ്യങ്ങള്‍; പുതിയ നീക്കവുമായി തുര്‍ക്കി | Israel–Palestine conflict, turkish president recep tayyip erdogan islamic alliance israeli expansionism Malayalam news - Malayalam Tv9

Israel–Palestine conflict: ഇസ്രായേലിനെതിരെ പടയൊരുക്കി ഇസ്ലാമിക രാജ്യങ്ങള്‍; പുതിയ നീക്കവുമായി തുര്‍ക്കി

Published: 

08 Sep 2024 23:43 PM

Recep Tayyip Erdogan: ഇസ്രായേലിന്റെ അഹങ്കാരവും കൊള്ളയും ഭരണകൂട ഭീകരതയും അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇസ്ലാമിക രാജ്യങ്ങളുടെ ഒത്തുചേരലാണ്. ഈജിപ്തുമായും സിറിയയിലെ ബശാറുല്‍ അസദ് ഭരണകൂടവുമായും നയതന്ത്രബന്ധം ശക്തമാക്കാന്‍ തുര്‍ക്കി തീരുമാനിച്ചിട്ടുണ്ട്.

Israel–Palestine conflict: ഇസ്രായേലിനെതിരെ പടയൊരുക്കി ഇസ്ലാമിക രാജ്യങ്ങള്‍; പുതിയ നീക്കവുമായി തുര്‍ക്കി

Recep Tayyip Erdogan (Ahmet Izgi/Anadolu Agency/Getty Images)

Follow Us On

അങ്കാറ: ഇസ്രായേലിനെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പശ്ചിമേഷ്യയില്‍ നിയന്ത്രണം കൊണ്ടുവരാനും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാനും ഇസ്രായേല്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉര്‍ദുഗാന്റെ പ്രതികരണം. ഇസ്ലാമിക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഇസ്രായേലിനെതിരെ ഇറക്കാന്‍ സാധിക്കുന്ന ശക്തിയുള്ള ആയുധമെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ തുര്‍ക്കി-അമേരിക്കന്‍ വംശജ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ നടത്തിയ പ്രതികരണത്തിലാണ് മുസ്ലിം രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ടതിനെ കുറിച്ച് ഉര്‍ദുഗാന്‍ പറഞ്ഞത്.

ഇസ്രായേലിന്റെ അഹങ്കാരവും കൊള്ളയും ഭരണകൂട ഭീകരതയും അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇസ്ലാമിക രാജ്യങ്ങളുടെ ഒത്തുചേരലാണ്. ഈജിപ്തുമായും സിറിയയിലെ ബശാറുല്‍ അസദ് ഭരണകൂടവുമായും നയതന്ത്രബന്ധം ശക്തമാക്കാന്‍ തുര്‍ക്കി തീരുമാനിച്ചിട്ടുണ്ട്. ലബനാനിനും സിറിയക്കും ഉള്‍പ്പെടെ ഭീഷണിയായി മാറുന്ന ഇസ്രായേലിനെതിരെ ഐക്യനിര കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: VPN In UAE : യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് അതിമാരക കുറ്റകൃത്യം; ഇളവുകൾ ലഭിക്കുക ചില കമ്പനികൾക്ക്

ഇത് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധം മാത്രമല്ല. അധിനിവേശ ശക്തിയായ സയണിസവും സ്വന്തം ജന്മനാടിനെ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന മുസ്ലിങ്ങളും തമ്മിലുള്ള പോരാട്ടമാണ്. ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്ന മുസ്ലിം രാജ്യങ്ങളും തുര്‍ക്കിക്കാരുമെല്ലാം ഗുരുതരമായൊരു പാതകമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ദൂരെ ഏതോ സ്ഥലത്ത് നടക്കുന്ന സംഭവമായാണ് അവരൊക്കെ ഇതിനെ കാണുന്നത്. ആരെയും ബാധിക്കില്ലെന്നാണ് അവര്‍ വിചാരിച്ചിരിക്കുന്നത്.

എന്നാല്‍, ഇസ്രായേല്‍ ഗസയില്‍ മാത്രം നിര്‍ത്തില്ലെന്ന് എല്ലാവരും മനസിലാക്കണം. മറ്റൊരു നാട്ടിലായിരിക്കും അടുത്തത് അവരുടെ കണ്ണ്. ഈ മേഖലയിലെ മറ്റു രാജ്യങ്ങളായിരിക്കും അവര്‍ അടുത്തത് ലക്ഷ്യമിടുന്നത്. ലബനാനും സിറിയയുമെല്ലാം അവര്‍ ആക്രമിക്കുമെന്നുറപ്പാണ്. ടൈഗ്രീസിനും യൂഫ്രട്ടീസിനും ഇടയിലുള്ള നാടുകളെല്ലാം അവര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. പുതിയ ഭൂപടം അവതരിപ്പിച്ച് അവര്‍ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതല്ലേയെന്നും ഉര്‍ദുഗാന്‍ ചോദിച്ചു.

1918ല്‍ ഉസ്മാനിയ സാമ്ര്യാജ്യം പിന്‍വാങ്ങിയ ശേഷം ഫലസ്തീനി പ്രദേശങ്ങള്‍ ഒന്നൊന്നായി കൈപ്പിടിയിലമര്‍ത്തുകയാണ് സയണിസ്റ്റുകള്‍. റാമല്ലയിലെയും ഗസയിലെയും നേരിയ മുനമ്പിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ഫലസ്തീനികള്‍ ഇപ്പോള്‍. വെസ്റ്റ് ബാങ്കിലും ഗസയിലും കൂടി വംശഹത്യ നടത്തുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. ഇരകളുടെ ലിംഗമോ പ്രായമോ ഒന്നും പരിഗണിക്കാതെയാണ് അവര്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

തുര്‍ക്കി ഈജിപ്തുമായുള്ള ബന്ധം പുനസ്ഥാപിച്ചത് ഗസയ്ക്കും ഫലസ്തീനും ഒന്നാകെ ഗുണമാകും. അയല്‍രാജ്യങ്ങളുമായി തുര്‍ക്കി ബന്ധം ശക്തിപ്പെടുത്തുന്നത് മേഖലയ്ക്ക് ഒന്നാകെ ഗുണം ചെയ്യും. പശ്ചിമേഷ്യയിലെ സുഹൃദ് രാജ്യങ്ങളുടെ എണ്ണം കൂട്ടുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

Also Read: Russia-Ukraine Conflict: റഷ്യ-യുക്രൈന്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കും; ഡോവല്‍ റഷ്യയിലേക്ക്

അതേസമയം, തുര്‍ക്കി പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇസ്രായേല്‍ വിമര്‍ശനവുമായി രംഗത്തെത്തി. തുര്‍ക്കി ജനതയെ വിദ്വേഷത്തീയിലേക്ക് ഉന്തിയിടുകയാണ് ഉര്‍ദുഗാന്‍ ചെയ്യുന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ആരോപിച്ചു. കലാപത്തിനും അക്രമത്തിനുമുള്ള ആഹ്വാനമാണ് പ്രസ്താവനയെന്നും മന്ത്രി വിമര്‍ശിച്ചു.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version