Israel- Palestine Conflict: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ ഭൂമി പിളര്‍ന്നു; മരണസംഖ്യ ഉയരുന്നു

Israel Attack: ഗസയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ഥികളാണ് ഇവിടെ ടെന്റുകള്‍ കെട്ടി താമസിച്ചിരുന്നത്. സംഭവത്തില്‍ 20 ടെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

Israel- Palestine Conflict: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസയില്‍ ഭൂമി പിളര്‍ന്നു; മരണസംഖ്യ ഉയരുന്നു

Gaza (Image Credits:PTI)

Published: 

11 Sep 2024 07:18 AM

ജറുസലേം: തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിന് സമീപം അല്‍ മവാസിയില്‍ ഇസ്രായേല്‍ നടത്തിയ കനത്ത ബോംബാക്രമണത്തില്‍ ഭൂമി പിളര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടു. ആക്രമത്തില്‍ 65 ഓളം ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബോംബാക്രമണത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍പ്പെട്ട് നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന നിരവധി അഭയാര്‍ഥി കുടിലുകള്‍ കത്തിനശിച്ചു. അഞ്ചോളം റോക്കറ്റുകള്‍ മേഖലയിലെ ടെന്റുകളില്‍ പതിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗസയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ഥികളാണ് ഇവിടെ ടെന്റുകള്‍ കെട്ടി താമസിച്ചിരുന്നത്. സംഭവത്തില്‍ 20 ടെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

Also Read: Crime News: പിഞ്ച് കുഞ്ഞിൻ്റെ ദേഹത്ത് തിളച്ച കാപ്പി ഒഴിച്ച പ്രതിയെ തേടി പോലീസ്

ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു സുരക്ഷിത മേഖലയെന്ന് ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചിട്ടുള്ള അല്‍ മവാസില്‍ സൈന്യം തന്നെ ആക്രമണം നടത്തുന്നത്. എന്നാല്‍ ഈ മേഖലയില്‍ ഹമാസിന്റെ കമാന്റ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നുമാണം ഇസ്രായേല്‍ നല്‍കുന്ന വിശദീകരണം. ഇതുമാത്രമല്ല ആയുധങ്ങളും വ്യോമ നിരീക്ഷണം സംവിധാനങ്ങളും ഉപയോഗിച്ച് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനാണിത്. സാധാരണ ജനങ്ങള്‍ക്ക് അപകടം പറ്റാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിരുന്നുവെന്നും ഇസ്രായേല്‍ അറിയിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇസ്രായേല്‍ ഉന്നയിക്കുന്ന വാദങ്ങളെല്ലാം നുണയാണെന്ന് ഹമാസ് ആരോപിച്ചു. മാനുഷിക മേഖലയില്‍ ഹമാസ് കമാന്റ് സെന്റര്‍ ഉണ്ടെന്ന ഇസ്രായേലിന്റെ വാദം തെറ്റാണെന്നും ഹമാസ് വ്യക്തമാക്കി. അതേസമയം, അല്‍ മവാസില്‍ നടന്ന ആക്രമണം ഇസ്രായേല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ നടന്നതില്‍ വെച്ച് ഏറ്റവും വലിയ കൂട്ടക്കുരുതിയാണെന്ന് ഗസ സിവില്‍ ഡിഫന്‍സ് പ്രതികരിച്ചു.

ഇസ്രായേലിന്റെ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഏകദേശം 2.3 മില്യണ്‍ ഫലസ്തീനികളാണ് സ്വന്തം വീട് ഉപേക്ഷിച്ച് ഗസയില്‍ നിന്ന് പലായനം ചെയ്തത്. ഇവരില്‍ ഭൂരിഭാഗം പേരും ഇസ്രായേല്‍ മാനുഷിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കായിരുന്നു ചേക്കേറിയത്. എന്നാല്‍ ഓരോ ദിവസം പിന്നിടുന്നതിന് അനുസരിച്ച് മാനുഷിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളുടെ വിസ്തൃതി കുറയുന്നതായാണ് റിപ്പോര്‍ട്ട്.

യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വരെ ഗസയുടെ ആകെ വിസ്തൃതിയുടെ 63 ശതമാനവും മാനുഷിക മേഖലകളായിരുന്നു. ഇവിടെ 230 ചതുരശ്ര കിലോമീറ്ററിലും 120 ചതുരശ്ര കിലോമീറ്ററിലുമായി കാര്‍ഷിക ഭൂമിയും വാണിജ്യ, സാമ്പത്തിക, സേവന സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്ന് 140 ചതുരശ്ര കിലോമീറ്ററായി മാനുഷിക മേഖലയുടെ വിസ്തീര്‍ണം കുറഞ്ഞു.

ഇത് ഗസയുടെ ആകെ വിസ്തൃതിയുടെ 38.3 ശതമാനമാണ്. കാര്‍ഷിക-വാണിജ്യ മേഖലകളാണ് ഇവയില്‍ കുടുതലും ഉള്‍പ്പെടുന്നത്. സുരക്ഷിത ഇടമെന്ന് ഇസ്രായേല്‍ ഭരണകൂടം പ്രഖ്യാപിച്ച ഗസയിലെ അതിര്‍ത്തി നഗരമായിരുന്ന റഫയില്‍ നടത്തിയ നുഴഞ്ഞുകയറ്റത്തില്‍ ഗസയുടെ ആകെ വിസ്തൃതിയുടെ 20 ശതമാനം മാനുഷിക മേഖലയ ഇല്ലാതായി. റഫയിലുണ്ടായിരുന്ന 79 ചതുരശ്ര കിലോമീറ്റര്‍ വരുന്ന മാനുഷിക മേഖലയാണ് ഇസ്രായേല്‍ അധിനിവേശത്തോടെ ഇല്ലാതായത്.

2024 മെയില്‍ ആരംഭിച്ച ആക്രമണം ഓഗസ്റ്റ് പകുതി എത്തിയതോടെ ഗസയെ പൂര്‍ണമായും തകര്‍ത്തു. ഗസയിലെ മാനുഷിക മേഖല 35 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ ഗസയില്‍ കൊല്ലപ്പെട്ടത് 41,020 ഫലസ്തീനികളാണ്. 94,925 ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

അതേസമയം, വെടി നിര്‍ത്തലില്‍ ഇസ്രായേല്‍ വീണ്ടും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ബന്ദികളുടെ മോചനം സാധ്യമാക്കാന്‍ ഹമാസുമായി 6 ആഴ്ച താത്കാലികമായ വെടിനിര്‍ത്തല്‍ സാധ്യമാക്കാമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. എന്നാല്‍ ഹമാസ് ആവശ്യപ്പെട്ടത് പോലെ സ്ഥിരമായിട്ടുള്ള വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Dubai princess: ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി; പിന്നാലെ ‘ഡിവോഴ്‌സി’നെ കുപ്പിയിലാക്കി ദുബായ് രാജകുമാരി

വെടനിര്‍ത്തലിന് ശേഷവും ഈജിപ്ത്-ഗസ അതിര്‍ത്തിയില്‍ ഫിലഡല്‍ങിയ ഇടനാഴിയില്‍ ഇപ്പോഴുള്ളത് പോലെ ഇസ്രായേല്‍ സൈന്യം സ്ഥിരമായി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഹമാസ് തയാറല്ല. ഇതെല്ലാമാണ് ചര്‍ച്ചകള്‍ വഴിമുട്ടിക്കുന്നത്.

അതേസമയം, ഒക്ടോബര്‍ ഏഴ് മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 140ലധികം കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് ഇന്റര്‍നാഷണലിന്റെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും കൊലപ്പെടുത്തിയ ഫലസ്തീന്‍ കുട്ടികള്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിനും 2024 ജൂലൈ 31നുമിടയില്‍ വെസ്റ്റ് ബാങ്കില്‍ 141 ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Stories
Crypto Tower Dubai: വ്യത്യസ്ത രൂപകല്പനയുമായി ദുബായിൽ പുതിയ അംബരചുംബി; ക്രിപ്റ്റോ ടവർ 2027ൽ പ്രവർത്തനസജ്ജമാവും
Abu Dhabi Big Ticket: കൂലിപ്പണിക്കാരനും, പഴക്കച്ചവടക്കാരനും, ഒപ്പം അബുദാബി ബിഗ് ടിക്കറ്റ് ആ മലയാളിക്കും
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂണ്‍ സുക് യോല്‍ അറസ്റ്റില്‍
Sharjah Rent Index: തർക്കങ്ങൾക്ക് അവസാനം; വാടക സൂചിക കൊണ്ടുവരാനൊരുങ്ങി ഷാർജ
Israel-Palestine Conflict: നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു, ലൈംഗികാതിക്രമം നടത്തി; ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ച് പലസ്തീന്‍ വനിത
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിന് 1 കോടി 52 ലക്ഷം ശമ്പളം, ദക്ഷിണ കൊറിയയിൽ ഇങ്ങനെയാണ്
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്