Iran-Israel Conflict: തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിൽ ഇസ്രായേൽ; ലക്ഷ്യം ഇറാന്റെ ഊർജ്ജ സ്രോതസ്സുകൾ എന്ന് റിപ്പോർട്ട്

Israel Next Target Will be Iran Military and Energy Sites: ഇറാൻ സൈന്യത്തെയും ഊർജ്ജ സ്രോതസുകളെയുമാണ് ഇസ്രായേൽ ഇത്തവണ ആക്രമിക്കാൻ സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Iran-Israel Conflict: തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിൽ ഇസ്രായേൽ; ലക്ഷ്യം ഇറാന്റെ ഊർജ്ജ സ്രോതസ്സുകൾ എന്ന് റിപ്പോർട്ട്

Representational Image (Image Credits: PTI)

Published: 

13 Oct 2024 21:32 PM

ടെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാൻ സൈന്യത്തെയും ഊർജ്ജ സ്രോതസുകളെയുമാണ് ഇസ്രായേൽ ഇത്തവണ ആക്രമിക്കാൻ സാധ്യതയെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങളെ ഇസ്രായേൽ ആക്രമിക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇക്കാര്യങ്ങൾ അന്തർ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്‌.

അതേസമയം, തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ലെബനനിലും തെക്കൻ ലെബനനിലുമുള്ള 200-ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, തെക്കൻ ലെബനനിലെ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഇസ്രായേൽ സേനയ്‌ക്കെതിരെ പോരാടുകയാണെന്ന് ഹിസ്ബുള്ളയും അറിയിച്ചിട്ടുണ്ട്.

ALSO READ: യുദ്ധതന്ത്രം മാറ്റിപ്പിടിച്ച് ഇസ്രായേൽ; ഇനി ‘ഡിജിറ്റൽ യുദ്ധം’, ഇറാൻ സംവിധാനങ്ങൾ താറുമാറായി

അതിനിടെ, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കൂടിക്കാഴ്ച നടത്തി. ലെബനനിലെ യുഎൻ സമാധാന സേനാ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതിൽ യുഎസ് പ്രതിരോധ സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ, ലെബനനിലെ ജനങ്ങളുടെയും യുഎൻ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രായേൽ ഒരേസമയം ലെബനനിൽ ഹിസ്ബുല്ലയോടും ഗാസയിൽ ഹമാസിനോടും ഏറ്റുമുട്ടൽ നടത്തുന്നതിനാൽ അതീവ ജാഗ്രതയിലാണിപ്പോൾ മിഡിൽ ഈസ്റ്റ്.

അതേസമയം, ശനിയാഴ്ച ഇറാനിൽ വ്യാപക സൈബർ ആക്രമണം ഉണ്ടായി. ഭരണസിരാകേന്ദ്രങ്ങളെയടക്കം പ്രതിസന്ധിയിലാക്കുന്ന സൈബർ ആക്രമണമാണ് ഇറാൻ നേരിട്ടത്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. അതിനാൽ, സംഭവത്തിന് പിന്നിൽ ഇസ്രായേൽ കേന്ദ്രങ്ങളാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല. സൈബർ ആക്രമണത്തിൽ സർക്കാരിന്റെ സുപ്രധാന വിവരങ്ങൾ ചോർന്നതായും, ആണവ കേന്ദ്രങ്ങളെ ഉൾപ്പടെ ഇത് ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന മേഖലകൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്താൻ ഏകദേശം മാസങ്ങൾ വേണ്ടി വരുമെന്നാണ് വിവരം.

 

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ