Israel-Palestine Conflict: എവിടെയും രക്ഷയില്ല; ഇസ്രായേലിന്റെ വ്യാപക ഒഴിപ്പില്‍ തുടരുന്നു, പലായനം ചെയ്ത് പലസ്തീനികള്‍
Palestinians Flee Updates: പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇസ്രായേല്‍ ചെയ്ത് കൊടുക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ആരോപിച്ചു. ശുചിത്വം, ആരോഗ്യം, സുരക്ഷ, പോഷകാഹാരം തുടങ്ങിയവ ഇസ്രായേല്‍ ഉറപ്പാക്കുന്നില്ലെന്ന് മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും റിപ്പോര്‍ട്ടുണ്ട്.

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ കൂട്ടപലായനം ചെയ്ത് പലസ്തീനികള്‍. ഗാസ മുനമ്പിലും റഫയിലും ഖാന്‍ യൂനിസിലും ഇസ്രായേലിന്റെ വ്യാപക ഒഴിപ്പിക്കല്‍ തുടരുകയാണ്. പലസ്തീനികളോട് ഉടന്‍ തന്നെ റഫ, ഖാന്‍ യൂനിസ് തുടങ്ങിയ മേഖലകളില്‍ നിന്ന് അല്‍ മവാസി മാനുഷിക മേഖലയിലേക്ക് പോകാനാണ് ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കിയത്.
പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഇസ്രായേല്‍ ചെയ്ത് കൊടുക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ആരോപിച്ചു. ശുചിത്വം, ആരോഗ്യം, സുരക്ഷ, പോഷകാഹാരം തുടങ്ങിയവ ഇസ്രായേല്‍ ഉറപ്പാക്കുന്നില്ലെന്ന് മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഹമാസിന് മനുഷ്യകവചമായി മാറാതിരിക്കാനാണ് തങ്ങള്‍ തെക്കന്‍ ഗാസയില്‍ നിന്നുള്‍പ്പെടെ പൗരന്മാരെ ഒഴിപ്പിക്കുന്നതെന്ന് ഇസ്രായേല്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി തീവ്രവാദ ഗ്രൂപ്പുകള്‍ തങ്ങളുടെ പൗരന്മാരെ ഉപയോഗിക്കുന്നുവെന്നും ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്.




അതേസമയം, പലസ്തീനികളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചതിന് പിന്നാലെ ഇസ്രായേല്‍ റഫയില്‍ ആക്രമണം നടത്തി. മാര്‍ച്ച് 18ന് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 322 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ നമ്മുടെ പൊതു മനുഷ്യരാശിയുടെ ഏറ്റവും വലിയ ഇരുണ്ട കാലങ്ങളിലൊന്ന് എന്നാണ് യുഎന്‍ആര്‍ഡബ്ലുഎ മേധാവി ഫിലിപ്പ് ലസാരിനി വിശേഷിപ്പിച്ചത്.
അതേസമയം, ഗാസയിലെ ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നതിനും 15 മൃതദേഹങ്ങള്‍ തിരികെ ലഭിക്കുന്നതിനുമായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തതായാണ് വിവരം. മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രായേലി തടവുകാര്‍ക്ക് പകരമായി പലസ്തീനി തടവുകാരെ മോചിപ്പിക്കും. കരാറിന്റെ അഞ്ചാം ദിവസം തങ്ങളുടെ കസ്റ്റഡിയിലുള്ള ബന്ദികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇസ്രായേല്‍ ഹമാസിനോട് ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.