Israel Strikes Hezbollah: ബൈറുത്തില്‍ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഹിസ്ബുള്ള കേന്ദ്രങ്ങള്‍

Israel Launches Strike on Beirut: ബൈറൂത്തിലെ ദാഹിയെയിൽ ഉള്ള ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേലിന്റെ വ്യോക്രമണം നടന്നത്. ആക്രമണത്തിന് മുമ്പ് പ്രദേശവാസികളെ അവിടെ നിന്നും ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.

Israel Strikes Hezbollah: ബൈറുത്തില്‍ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഹിസ്ബുള്ള കേന്ദ്രങ്ങള്‍

ബൈറുത്തില്‍ ഉണ്ടായ ഇസ്രായേൽ വ്യോമാക്രമണം

Published: 

29 Mar 2025 07:03 AM

ബൈറൂത്ത്: ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ നവംബറിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രായേലിലേക്ക് ഹിസ്ബുള്ള റോക്കറ്റുകൾ പ്രയോഗിച്ചു എന്നാരോപണം ഉയർന്നിന്നു. ഇതിന് പിന്നെയാണ് ഇസ്രായേൽ കടുത്ത പ്രത്യാക്രമണം നടത്തിയത്.

ബൈറൂത്തിലെ ദാഹിയെയിൽ ഉള്ള ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേലിന്റെ വ്യോക്രമണം നടന്നത്. ഇസ്രയേലിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കി വെച്ചിരുന്ന യുഎവികൾ സൂക്ഷിച്ചു വച്ചിരുന്നത് ഈ ആയുധ കേന്ദ്രങ്ങളിൽ ആയിരുന്നു. ആക്രമണത്തിൽ ഇത് തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണം നടത്തുന്നതിന് മുമ്പ് ആ പ്രദേശത്തു താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.

ഇസ്രായേൽ – ലെബനൻ അതിർത്തിയിലുള്ള കിര്യാത് ഷെമോണ, ഗലീലി തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇവിടെ ജനങ്ങൾക്ക് സമാധാനം ഇല്ലെങ്കിൽ ബൈറൂത്തിലും സമാധാനം ഉണ്ടാകില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പറഞ്ഞു. തുടർന്ന് മറണിക്കൂറുകൾക്ക് ശേഷം ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു.

ALSO READ: കൂറ്റന്‍ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് നിലംപൊത്തി; അലറിവിളിച്ച് ജനം; മ്യാൻമറിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ!

അതേസമയം, ഇസ്രയേയിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയെന്ന ആരോപണം ഹിസ്ബുള്ള തള്ളി. വെടിനിർത്തൽ കരാർ പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹിസ്ബുള്ള വ്യക്തമാക്കി. ആറ്‌ വർഷത്തോളം നീണ്ടു നിന്ന കടുത്ത ആക്രമണങ്ങൾക്ക് ശേഷം കഴിഞ്ഞ നവംബറിലാണ് ഹിസ്ബുള്ളയും ഇസ്രയേലും വെടിനിർത്തൽ കരാറിൽ എത്തിയത്. നേരത്തെ ഹിസ്ബുള്ളയുടെ മുൻനിര നേതാക്കളെ ഇസ്രായേൽ വധിച്ചിരുന്നു.

Related Stories
UAE: അമേരിക്ക ഉപരോധിച്ച ഏഴ് കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുവാദമില്ല; പട്ടിക പുറത്തുവിട്ട് യുഎഇ
Donald Trump: ഹൂതികള്‍ക്ക് നേരെ യുഎസ് വ്യോമാക്രമണം, വീഡിയോ പുറത്തുവിട്ട് ഡൊണാള്‍ഡ് ട്രംപ്‌
UAE Big Ticket: യുഎഇ ബിഗ് ടിക്കറ്റിൻ്റെ 34 കോടി രൂപയടിച്ചത് മലയാളിയ്ക്ക്; ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആളെ കണ്ടെത്തിയെന്ന് അധികൃതർ
വിയർപ്പ് നാറ്റം അസഹനീയമെന്ന് പരാതി; ക്യാബിൻ ക്രൂ അംഗത്തെ കടിച്ച് യാത്രക്കാരി; വിമാനം രണ്ട് മണിക്കൂർ വൈകി
Nepal Protest: രാജവാഴ്ച തേടി പ്രക്ഷോഭം, പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ നേപ്പാള്‍ സര്‍ക്കാര്‍
Nithyananda: ‘കൈലാസ’യ്ക്കായി തദ്ദേശവാസികളിൽ നിന്ന് ആമസോൺ കാടുകൾക്ക് 1000 വർഷത്തെ ലീസ്; 20 പേർ പിടിയിൽ
ച്യൂയിങ് ഗം കൊണ്ടുള്ള ഗുണങ്ങൾ
40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്
കണ്ണുകളെ കാക്കും ഭക്ഷണങ്ങൾ
ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം