Israel Strikes Hezbollah: ബൈറുത്തില്‍ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഹിസ്ബുള്ള കേന്ദ്രങ്ങള്‍
Israel Launches Strike on Beirut: ബൈറൂത്തിലെ ദാഹിയെയിൽ ഉള്ള ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേലിന്റെ വ്യോക്രമണം നടന്നത്. ആക്രമണത്തിന് മുമ്പ് പ്രദേശവാസികളെ അവിടെ നിന്നും ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.

ബൈറൂത്ത്: ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ നവംബറിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രായേലിലേക്ക് ഹിസ്ബുള്ള റോക്കറ്റുകൾ പ്രയോഗിച്ചു എന്നാരോപണം ഉയർന്നിന്നു. ഇതിന് പിന്നെയാണ് ഇസ്രായേൽ കടുത്ത പ്രത്യാക്രമണം നടത്തിയത്.
ബൈറൂത്തിലെ ദാഹിയെയിൽ ഉള്ള ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേലിന്റെ വ്യോക്രമണം നടന്നത്. ഇസ്രയേലിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കി വെച്ചിരുന്ന യുഎവികൾ സൂക്ഷിച്ചു വച്ചിരുന്നത് ഈ ആയുധ കേന്ദ്രങ്ങളിൽ ആയിരുന്നു. ആക്രമണത്തിൽ ഇത് തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണം നടത്തുന്നതിന് മുമ്പ് ആ പ്രദേശത്തു താമസിക്കുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു.
ഇസ്രായേൽ – ലെബനൻ അതിർത്തിയിലുള്ള കിര്യാത് ഷെമോണ, ഗലീലി തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇവിടെ ജനങ്ങൾക്ക് സമാധാനം ഇല്ലെങ്കിൽ ബൈറൂത്തിലും സമാധാനം ഉണ്ടാകില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പറഞ്ഞു. തുടർന്ന് മറണിക്കൂറുകൾക്ക് ശേഷം ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നു.
അതേസമയം, ഇസ്രയേയിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയെന്ന ആരോപണം ഹിസ്ബുള്ള തള്ളി. വെടിനിർത്തൽ കരാർ പാലിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹിസ്ബുള്ള വ്യക്തമാക്കി. ആറ് വർഷത്തോളം നീണ്ടു നിന്ന കടുത്ത ആക്രമണങ്ങൾക്ക് ശേഷം കഴിഞ്ഞ നവംബറിലാണ് ഹിസ്ബുള്ളയും ഇസ്രയേലും വെടിനിർത്തൽ കരാറിൽ എത്തിയത്. നേരത്തെ ഹിസ്ബുള്ളയുടെ മുൻനിര നേതാക്കളെ ഇസ്രായേൽ വധിച്ചിരുന്നു.