5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel Airstrike in Gaza: വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കണ്ണില്ലാ ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍; ഗാസയില്‍ വീണ്ടും വ്യോമാക്രമണം

Israel Attack Gaza, Syria and Lebanon: രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാര്‍ സ്തംഭിച്ചിരിക്കെയാണ് ഇസ്രായേലിന്റെ നീക്കം. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണാണ് ഇപ്പോഴത്തേത്. 150 ലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Israel Airstrike in Gaza: വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കണ്ണില്ലാ ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍; ഗാസയില്‍ വീണ്ടും വ്യോമാക്രമണം
shiji-mk
Shiji M K | Updated On: 18 Mar 2025 08:53 AM

ഗാസ സിറ്റി: ഗാസ യില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഗാസ സിറ്റിയിലും റഫയിലും ഖാന്‍ യൂനിസിലുമാണ് വ്യോമാക്രമണമുണ്ടായത് ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേല്‍. ഹമാസ് കമാന്‍ഡര്‍മാരെ ഉള്‍പ്പെടെ ലക്ഷ്യമിട്ടിരുന്നതായി ഇസ്രായേല്‍ അറിയിച്ചു. ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു.

രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാര്‍ സ്തംഭിച്ചിരിക്കെയാണ് ഇസ്രായേലിന്റെ നീക്കം. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണാണ് ഇപ്പോഴത്തേത്. 150 ലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഇസ്രായേലിനെതിരെ ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തി.

ഗാസയ്ക്ക് പുറമെ സിറിയ, ലെബനന്‍ എന്നിവിടങ്ങളിലും ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ബന്ദി മോചനത്തിന് ഹമാസ് വിസമ്മതിച്ചതാണ് ആക്രമണ കാരണമെന്നാണ് ഇസ്രായേല്‍ അവകാശവാദം ഉന്നയിക്കുന്നത്. ഗാസ മുനമ്പിലുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചു.

Also Read: Gaza Ceasefire: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചേ മതിയാകൂ; അതുവരെ ഗസയ്ക്ക് മാനുഷിക സഹായം ഇല്ലെന്ന് ഇസ്രായേല്‍

ആക്രമണത്തിന് തൊട്ടുപിന്നാലെ ഹമാസ് തീവ്രവാദ സംഘടനയുടെ ഗാസ മുനമ്പിലെ ഭീകര കേന്ദ്രങ്ങളില്‍ വിപുലമായ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം ടെലിഗ്രാം പോസ്റ്റില്‍ കുറിച്ചു.

പലസ്തീനികള്‍ അഭയം തേടിയ സ്‌കൂളിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയായി ഗാസയിലേക്കുള്ള ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രായേല്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.