5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Hezbollah War: ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിന് താത്കാലിക വിരാമം; 60 ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നു

Israel Hezbollah War Ceasefire: വെടി നിർത്തൽ കരാറിന് ഇസ്രായേൽ മന്ത്രിസഭാ ഇന്ന് അംഗീകാരം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Israel-Hezbollah War: ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിന് താത്കാലിക വിരാമം; 60 ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നു
ഇസ്രായേൽ സൈന്യം ദക്ഷിണ ബെയ്‌റൂത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ (Image Credits: PTI)
nandha-das
Nandha Das | Updated On: 28 Nov 2024 00:22 AM

ബെയ്‌റൂത്ത്: ഒരു വർഷത്തിലധികമായി തുടർന്ന് വരുന്ന ഇസ്രായേൽ- ഹിസ്ബുള്ള യുദ്ധത്തിന് താത്കാലിക വിരാമം. ആയിരക്കണക്കിന് പേർ കൊല്ലപ്പെടാൻ ഇടയായ യുദ്ധത്തിനാണ് ഇപ്പോൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്. പ്രാദേശിക സമയം പുലർച്ചെ നാല് മണിക്കാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം ദക്ഷിണ ബെയ്‌റൂത്തിൽ നടത്തിയ വ്യോമാക്രമണങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വെടി നിർത്തൽ പ്രഖ്യാപനം.

2023 ഒക്ടോബർ ഏഴിനാണ് ഈ യുദ്ധത്തിന് തുടക്കമായത്. അന്ന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ, ഹിസ്ബുല്ലയും ലെബനനിൽ നിന്ന് ഇസ്രായേലിന് നേരെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു. അങ്ങനെ ആരംഭിച്ച ഈ യുദ്ധത്തിന് താത്കാലിക അറുതി വരുത്തി കൊണ്ടുള്ള വെടിനിർത്തൽ കാരാർ ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ-ബൈഡനാണ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ മന്ത്രിമാർ വെടി നിർത്തൽ നിർദേശം അംഗീകരിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഹിസ്ബുള്ള നേരത്തെ തന്നെ വെടി നിർത്തൽ നിർദേശം അംഗീകരിച്ചിരുന്നു.

ALSO READ: ലെബനനിൽ വെടിനിർത്തൽ കരാറിന് സമ്മതിച്ച് ഇസ്രായേൽ; ലംഘി‌ച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

കരാറിലെ മുഖ്യ നിബന്ധനകളിൽ പറയുന്നത് അനുസരിച്ച് ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യവും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന തെക്കൻ ലെബനനിലെ മുപ്പതു കിലോമീറ്റർ മേഖലയിൽ നിന്ന് ഹിസ്ബുല്ലയും പിന്മാറും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് കരാർ. കൂടാതെ, ഇരുപക്ഷവും ഈ കാരാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികൾ അടങ്ങിയ ഒരു നിരീക്ഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

വെടി നിർത്തൽ കരാറിന് ഇസ്രായേൽ മന്ത്രിസഭാ ഇന്ന് അംഗീകാരം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, യുഎസ് തയ്യാറാക്കിയ വെടി നിർത്തൽ പദ്ധതി ചർച്ച ചെയ്യാനായി ഇക്കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പ്രതിനിധി ലബനനും അതുപോലെ ഇസ്രയേലും സന്ദർശിച്ചിരുന്നു. ഈ വെടിനിർത്തൽ കാരാറിന്റെ കാലാവധി 60 ദിവസമാണ്.