5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Hezbollah Conflict: ഇസ്രായേല്‍-ഹിസ്ബുള്ള ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 274 പേര്‍; കണക്ക് പുറത്തുവിട്ട് ലെബനന്‍ ആരോഗ്യമന്ത്രാലയം

Israel-Hezbollah Conflict Updates: കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം ശക്തമാക്കിയിരുന്നു.

Israel-Hezbollah Conflict: ഇസ്രായേല്‍-ഹിസ്ബുള്ള ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 274 പേര്‍; കണക്ക് പുറത്തുവിട്ട് ലെബനന്‍ ആരോഗ്യമന്ത്രാലയം
ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷം (Image Credits: PTI)
shiji-mk
Shiji M K | Updated On: 23 Sep 2024 22:13 PM

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രായേല്‍ (Israel-Hezbollah Conflict) നടത്തിയ വ്യോമാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം. ആക്രമണങ്ങളില്‍ 21 കുട്ടികളും 39 സ്ത്രീകളുമുള്‍പ്പെടെ ഉള്ളവരാണ് മരിച്ചത്. 1,024 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലെബനനിലെ ഇറാന്‍ പൗരന്മാരോട് പ്രദേശം വിട്ടുപോകാന്‍ ഇസ്രായേല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫോണിലൂടെയാണ് ഇതുമായി സംബന്ധിച്ച സന്ദേശം ലഭിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം ശക്തമാക്കിയിരുന്നു. ഇതോടെയാണ് ഇസ്രായേലും ആക്രമണം കടുപ്പിച്ചത്. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ ലെബനനില്‍ ആകെ 600 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഹിസ്ബുള്ള അംഗങ്ങളും സാധാരണക്കാരും ഉള്‍പ്പെടുന്നുണ്ട്.

Also Read: Israel-Palestine Conflict: ഗാസയിലും ബെയ്‌റൂട്ടിലും വീണ്ടും വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു

തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ 300 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു. ആക്രമണം ശക്തമാക്കാനാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണം നടത്താന്‍ ഇസ്രായേല്‍ സൈനിക മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ലെബനനില്‍ ആക്രമണങ്ങള്‍ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. വടക്കന്‍ മേഖലയില്‍ താമസിക്കുന്ന ഇസ്രായേലികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണം ശക്തമാക്കിയതോടെ ലെബനനിലെ തമസക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇവിടെ ഹിസ്ബുള്ളയുടെ രഹസ്യ ആയുധകേന്ദ്രം ഉണ്ടെന്ന സംശയത്തിലാണ് നടപടി.

അതേസമയം, ഇസ്രായേലിനെതിരെ ഹിസ്ബുള്ള തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്. ഗലിലീയിലെ സൈനിക പോസ്റ്റിനും ഹൈവേയിലെ സൈനിക സംവിധാനങ്ങള്‍ക്കുമെതിരെ ഉണ്ടായ റോക്കറ്റ് ആക്രമണത്തിന്റെയും ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. എന്നാല്‍ പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരേക്കും ഇസ്രായേല്‍ ഏറ്റെടുത്തിട്ടില്ല.

Also Read: Lebanon Pager Explotion: ഹിസ്ബുള്ളയ്ക്ക് പേജറുകൾ കൈമാറിയത് മാനന്തവാടി സ്വദേശിയുടെ കമ്പനി?; അന്വേഷണവുമായി ബൾഗേറിയ

അതേസമയം, ലെബനനില്‍ ഹിസ്ബുള്ളയ്ക്ക് നേരെ നടത്തിയ പേജര്‍ ആക്രമണത്തിന് സമാനമാണ് ഇബ്രാഹി റഈസിക്ക് നേരെ ഉണ്ടായതെന്ന് വെളിപ്പെടുത്തല്‍. ഇറാന്‍ പാര്‍ലമെന്റ് അംഗമായ അഹമ്മജ് ബഖ്ഷായെഷ് ആര്‍ദെസ്താനിയാണ് ഹിസ്ബുള്ളയുടെ കൈവശമുള്ള പേജര്‍ റഈസി സഞ്ചരിച്ച ഹെലികോപ്റ്ററിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. റഈസിയുടെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റഈസിയുടെ കൈവശം ഒരു പേജര്‍ ഉണ്ടായിരുന്നു. ഇത് പൊട്ടിത്തെറിച്ചതാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്. ഇപ്പോള്‍ ലെബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ റഈസിയുടെ കൈവശമുണ്ടായിരുന്ന പേജറുകളില്‍ നിന്ന് വ്യത്യസ്തമായേക്കാം. പക്ഷെ അദ്ദേഹത്തിന് സംഭവിച്ച അപകടത്തിന് കാരണം പേജര്‍ ആകാനാണ് സാധ്യതയെന്ന് അഹമ്മജ് ബഖ്ഷായെഷ് ആര്‍ദെസ്താനി പറഞ്ഞു.