5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Hezbollah Ceasefire: വെടിനിര്‍ത്തല്‍ ആര്‍ക്ക് വേണ്ടി? അതിര്‍ത്തികളിലേക്ക് മടങ്ങുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇസ്രായേല്‍

Israel's Restrictions on Lebanese Families: ദക്ഷിണ ലെബനനിന്റെ അതിര്‍ത്തിയുടെ സുരക്ഷ ലെബനന്‍ സൈന്യവും യുഎന്‍ സമാധാന സേനയും ഏറ്റെടുക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് യുഎസ് പ്രതിനിധി ഹമോസ് ഹോച്‌സ്റ്റിന്‍ ഇരുപക്ഷവുമായി ബെയ്‌റൂട്ടില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ചര്‍ച്ചകള്‍ തുടരുകയാണ്.

Israel-Hezbollah Ceasefire: വെടിനിര്‍ത്തല്‍ ആര്‍ക്ക് വേണ്ടി? അതിര്‍ത്തികളിലേക്ക് മടങ്ങുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇസ്രായേല്‍
ലെബനനില്‍ നിന്നുള്ള ദൃശ്യം (Image Credits: PTI)
shiji-mk
Shiji M K | Published: 28 Nov 2024 12:27 PM

ബെയ്‌റൂട്ട്: വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മടങ്ങുന്ന ലെബനന്‍ താമസക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇസ്രായേല്‍. അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ കുടുംബങ്ങളെ അനുവദിക്കാന്‍ സമയമായിട്ടില്ലെന്ന് ഇസ്രായേല്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയുള്ള ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ടിട്ടുള്ള ഭാഗങ്ങളിലേക്ക് മടങ്ങരുതെന്നുമാണ് ലെബനന്‍ പൗരന്മാര്‍ക്ക് ഇസ്രായേല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. കൂടാതെ ലിറ്റാനി പുഴയുടെ വടക്കുഭാഗത്ത് നിന്ന് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ പിന്‍വാങ്ങണമെന്നും ഇസ്രായേല്‍ ഉത്തരവില്‍ പറയുന്നു. വെടിനിര്‍ത്തലിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ദക്ഷിണ ലെബനാന്‍ അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഇസ്രായേല്‍ സേന പിടികൂടുകയും ചെയ്തിരുന്നു.

ദക്ഷിണ ലെബനനിന്റെ അതിര്‍ത്തിയുടെ സുരക്ഷ ലെബനന്‍ സൈന്യവും യുഎന്‍ സമാധാന സേനയും ഏറ്റെടുക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് യുഎസ് പ്രതിനിധി ഹമോസ് ഹോച്‌സ്റ്റിന്‍ ഇരുപക്ഷവുമായി ബെയ്‌റൂട്ടില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ചര്‍ച്ചകള്‍ തുടരുകയാണ്.

അതേസമയം, ഫലസ്തീന്‍ പോരാളികള്‍ക്കൊപ്പം ചേര്‍ന്ന് അധിനിവേശത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുള്ള നേതൃത്വം അറിയിച്ചിട്ടുണ്ട്. ലെബനന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ജാഗ്രതയോടെ നിലയുറപ്പിക്കുമെന്നും ഹിസ്ബുള്ള വ്യക്തമാക്കി. എന്നാല്‍ അതിര്‍ത്തിയില്‍ തുരങ്കം നിര്‍മിക്കുകയോ റോക്കറ്റ് വിക്ഷേപിക്കുകയോ ചെയ്താല്‍ ആക്രമണം പുനരാരംഭിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. വിജയം നേടും വരെ തങ്ങള്‍ ഏകകണ്ഠമായി തുടരുമെന്നും നെത്യനാഹു വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇസ്രായേലിന്റെ സുരക്ഷ മന്ത്രിസഭ 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായും ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിനുമായാണ് ഇസ്രായേല്‍ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ നിന്നും പിന്മാറ്റം നടത്തും. ഹിസ്ബുള്ള തങ്ങളുടെ പ്രവര്‍ത്തകരെ ലിറ്റാനി നദിക്ക് വടക്ക് നിന്നും പിന്‍വലിക്കും.

Also Read: Israel-Hezbollah War: ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിന് താത്കാലിക വിരാമം; 60 ദിവസത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്നു

ലെബനനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേലിലെ പ്രേരിപ്പിച്ച കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നാണ് നെതന്യാഹു പറയുന്നത്. മറ്റൊന്ന് ഇസ്രായേല്‍ സേനയ്ക്ക് വിശ്രമം നല്‍കുകയും ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടും നിറയ്ക്കുന്നതുമാണ്. യുദ്ധത്തിനായി ആയുധങ്ങള്‍ എത്തിക്കുന്നതില്‍ തടസം നേരിട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് വെടിനിര്‍ത്തല്‍ അനിവാര്യമാണ്. ഇസ്രായേല്‍ സൈന്യത്തിന് യുദ്ധം പൂര്‍ത്തിയാക്കാനും സുരക്ഷിതരാകാനും ആക്രമണശേഷിയുള്ള ആയുധങ്ങള്‍ ആവശ്യമാണ്.

വെടിനിര്‍ത്തലിനുള്ള ഇസ്രായേലിന്റെ മൂന്നാമത്തെ കാരണം, ഹമാസിനെതിരെയുള്ള പോരാട്ടം ഊര്‍ജിതമാക്കുക എന്നതാണ്. ഹിസ്ബുള്ള കൂടെ ചേരാതായതോടെ ഹമാസ് ഒറ്റയ്ക്കാണ്. ബന്ദികളെ മോചിപ്പിക്കുന്നതിനായി ആക്രമണം ശക്തമാക്കും. ഗസയില്‍ നിന്ന് ഹമാസിനെ നശിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഗസ ഇസ്രായേലിന് ഭീഷണിയുണ്ടാക്കില്ലെന്ന് ഉറപ്പാക്കും. എല്ലാം ലക്ഷ്യങ്ങളും നേടുന്നത് വരെ യുദ്ധം അവസാനിക്കില്ലെന്നും തെന്യാഹു പറയുന്നു.

അതേസമയം, ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 3,700 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളും സാധാരണക്കാരുമാണ്. കൂടാതെ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ല ഉള്‍പ്പെടെയുള്ള ഉന്നതരും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.