5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Hamas Conflict: ഐഡിഎഫ് സൈനികരെ വധിച്ച് ഹമാസ്; ഉറങ്ങിക്കിടന്ന ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ ആക്രമണം

Israel Attack in Gaza: ബെയ്റ്റ് ലാഹിയയിലെ അഞ്ച് നില കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24 ദിവസങ്ങളില്‍ ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിനും കരയാക്രമണത്തിനും വിധേയമായ വടക്കന്‍ പട്ടണമാണ് ബെയ്റ്റ് ലാഹിയ.

Israel-Hamas Conflict: ഐഡിഎഫ് സൈനികരെ വധിച്ച് ഹമാസ്; ഉറങ്ങിക്കിടന്ന ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ ആക്രമണം
ഗസ (Image Credits: PTI)
shiji-mk
Shiji M K | Updated On: 30 Oct 2024 10:09 AM

ഗസ: ഉറങ്ങിക്കിടന്ന പലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തി ഇസ്രായേല്‍. 100 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കന്‍ ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികള്‍ താമസിച്ചിരുന്ന വീടുകളിലാണ് ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയത്. 25 കുട്ടികളുള്‍പ്പെടെ 100 ഓളം പലസ്തീനികളാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ബെയ്റ്റ് ലാഹിയയിലെ അഞ്ച് നില കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24 ദിവസങ്ങളില്‍ ഇസ്രായേലിന്റെ കടുത്ത ഉപരോധത്തിനും കരയാക്രമണത്തിനും വിധേയമായ വടക്കന്‍ പട്ടണമാണ് ബെയ്റ്റ് ലാഹിയ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 25 കുട്ടികളുള്‍പ്പെടെ 93 പേര്‍ മരിച്ചതായാണ് ഗസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: Hezbollah chief: ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ; ഹസൻ നസ്‌റല്ലയുടെ പിൻ​ഗാമിയായി നയിം ഖാസിം

ആക്രമണത്തില്‍ നാല്‍പതോളം പേരെ കാണാതായിട്ടുണ്ട്. 150 പേര്‍ക്ക് പരിക്കേറ്റതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം ഉണ്ടാകുന്ന സമയത്ത് 300നും 400നുമിടയില്‍ ആളുകള്‍ കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്നു. വടക്കന്‍ ഗസയിലെ വീടുകളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം കുടിയൊഴിപ്പിച്ച പലസ്തീനികള്‍ക്ക് താമസ സൗകര്യം നല്‍കിയ അബു നാസര്‍ കുടുംബത്തിന്റേതാണ് വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടം.

പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനാവശ്യമായ സൗകര്യങ്ങളോ ആശുപത്രികളോ ഒന്നും തന്നെ ഗസയിലില്ല. ചികിത്സ കിട്ടാതെ പരിക്കേറ്റവര്‍ മരണപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം ആരംഭിച്ച് ഇത്രയും നാളുകള്‍ക്കുള്ളില്‍ 43,000 പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 100,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധിയാളുകളെ കാണാതായിട്ടുമുണ്ട്. ഏകേദശം 17,000 ത്തോളം കുട്ടികളും 12,000 സ്ത്രീകളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് ഗസ സര്‍ക്കാര്‍ മാധ്യമ ഓഫീസ് വ്യക്തമാക്കുന്നത്.

Also Read: Iran-Israel Conflict: ലെബനനില്‍ വീണ്ടും ബോംബാക്രമണം; ഗര്‍ത്തങ്ങളായി ഗ്രാമങ്ങള്‍, ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്‌

അതേസമയം, ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് തിരിച്ചടി നല്‍കിയതായാണ് വിവരം. ഹമാസിന്റെ നീക്കത്തില്‍ നാല് ഐഡിഎഫ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിലേറെയുമെന്നാണ് വിവരം. ഇതിന് മുമ്പായി കിഴക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഒറ്റ ദിവസം ഇത്രയുമധികം ആളുകള്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.