AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel Gaza Attack: ‘ഇത് വെറും തുടക്കം മാത്രം’; കിഴക്കന്‍ ഗസ ഉടന്‍ ഒഴിയണം; ഭീഷണിയുമായി നെതന്യാഹു

Israeli Airstrike in Gaza Updates: ഹമാസിനെ നശിപ്പിക്കുക, തീവ്രവാദ സംഘടനയുടെ തടവില്‍ കഴിയുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നത് വരെ ഇസ്രായേല്‍ മുന്നോട്ടുപോകും. ബന്ദികളെ മോചിപ്പിക്കുന്നതിനായി സൈനിക സമ്മര്‍ദം ആവശ്യമാണെന്ന് മുന്‍ ബന്ദികൈമാറ്റങ്ങള്‍ തെളിയിച്ചതായും ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ നെതന്യാഹു പറഞ്ഞു.

Israel Gaza Attack: ‘ഇത് വെറും തുടക്കം മാത്രം’; കിഴക്കന്‍ ഗസ ഉടന്‍ ഒഴിയണം; ഭീഷണിയുമായി നെതന്യാഹു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു Image Credit source: Sean Gallup/ Getty Images
shiji-mk
Shiji M K | Published: 19 Mar 2025 08:23 AM

ഗാസ സിറ്റി: ഗാസയില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങള്‍ വെറും തുടക്കം മാത്രമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ആക്രമണങ്ങള്‍ക്ക് കീഴിലായിരിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ഹമാസിനെ നശിപ്പിക്കുക, തീവ്രവാദ സംഘടനയുടെ തടവില്‍ കഴിയുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നത് വരെ ഇസ്രായേല്‍ മുന്നോട്ടുപോകും. ബന്ദികളെ മോചിപ്പിക്കുന്നതിനായി സൈനിക സമ്മര്‍ദം ആവശ്യമാണെന്ന് മുന്‍ ബന്ദികൈമാറ്റങ്ങള്‍ തെളിയിച്ചതായും ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ നെതന്യാഹു പറഞ്ഞു.

കരയുദ്ധം ഉടന്‍ ആരംഭിക്കുമെന്ന സൂചനയും ഇസ്രായേല്‍ നല്‍കുന്നുണ്ട്. കരയാക്രമണം തുടങ്ങുന്നതിന്റെ ഭാഗമായി ഖാനൂന്‍ ഉള്‍പ്പെടെ കിഴക്കന്‍ ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ പലസ്തീനികളോട് ഇസ്രായേല്‍ സേന ആവശ്യപ്പെട്ടു. ബന്ദികളെ കൈമാറാന്‍ തയാറായില്ലെങ്കില്‍ മാരകമായ ആക്രമണം നടത്തുമെന്ന് പ്രധാനമന്ത്രി നെതന്യാഹുവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ഉത്തരവാദി ഹമാസാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. എന്നാല്‍ അമേരിക്കയ്ക്ക് എതിരെ ഹമാസ് രംഗത്തെത്തി. ഗാസയിലെ കൂട്ടക്കുരുതിക്ക് അമേരിക്ക ഉത്തരവാദിയാണെന്നും അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. അതിനിടെ, യമനിലെ ഹൂതികള്‍ അയച്ച മിസൈലുകള്‍ ആകാശത്ത് വെച്ചുതന്നെ പ്രതിരോധിച്ചതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു.

അതേസമയം, താത്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിന് പിന്നാലെ ഗാസയ്ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 413 ആയി. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 660 ലേറെ ആളുകള്‍ക്കാണ് പരിക്കേറ്റത്. അഞ്ച് മുതിര്‍ന്ന ഹമാസ് നേതാക്കളും കുടുംബവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.

Also Read: Israel Airstrike in Gaza: വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കണ്ണില്ലാ ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍; ഗാസയില്‍ വീണ്ടും വ്യോമാക്രമണം

ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇസ്രായേലിന്റെ നീക്കം യുഎസിന്റെ അനുമതിയോടെ ആണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

നിലവില്‍ ജീവനോടെയുള്ള ബന്ദികളെയും കൊലയ്ക്ക് കൊടുക്കുന്ന നടപടിയാണ് ഇസ്രായേല്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഹമാസ് പ്രതികരിച്ചു. 58 പേരാണ് ഗാസയില്‍ ബന്ദികളായി അവശേഷിക്കുന്നത്. ഇവര്‍ മരിച്ചതായാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍.