AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel-Palestine Conflict: ഗാസയില്‍ വൈദ്യസഹായമെത്തിക്കുന്നത് തടഞ്ഞ് ഇസ്രായേല്‍; 29 പേര്‍ കൊല്ലപ്പെട്ടു, വെടിനിര്‍ത്തല്‍ ചര്‍ച്ച സജീവമെന്ന് യുഎസ്‌

Israel-Palestine Conflict Updates: ഗാസയിലേക്കുള്ള വൈദ്യസഹായം എത്തിക്കുന്നത് ഇസ്രായേല്‍ തടഞ്ഞു. ഇത് മരണസംഖ്യ ഉയരുന്നതിനും രോഗവ്യാപനത്തിനും വഴിവെക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനാം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കുന്നു. ഗാസയില്‍ നിലവില്‍ 10,000 ത്തിലധികം ആളുകള്‍ക്കാണ് വൈദ്യസഹായം ആവശ്യമായിട്ടുള്ളത്.

Israel-Palestine Conflict: ഗാസയില്‍ വൈദ്യസഹായമെത്തിക്കുന്നത് തടഞ്ഞ് ഇസ്രായേല്‍; 29 പേര്‍ കൊല്ലപ്പെട്ടു, വെടിനിര്‍ത്തല്‍ ചര്‍ച്ച സജീവമെന്ന് യുഎസ്‌
ഗാസയില്‍ നിന്നുള്ള ദൃശ്യം
shiji-mk
Shiji M K | Published: 11 Apr 2025 08:55 AM

ഗാസ സിറ്റി: ഗാസയിലുടനീളം ഇസ്രായേല്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 10) നടത്തിയ ആക്രമണങ്ങളില്‍ 29 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണം പുരോഗമിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാസയിലേക്കുള്ള വൈദ്യസഹായം എത്തിക്കുന്നത് ഇസ്രായേല്‍ തടഞ്ഞു. ഇത് മരണസംഖ്യ ഉയരുന്നതിനും രോഗവ്യാപനത്തിനും വഴിവെക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനാം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കുന്നു. ഗാസയില്‍ നിലവില്‍ 10,000 ത്തിലധികം ആളുകള്‍ക്കാണ് വൈദ്യസഹായം ആവശ്യമായിട്ടുള്ളത്.

അതേസമയം, ഗാസയില്‍ ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിക്കുന്നതിനിടെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായുള്ള ചര്‍ച്ച പുരോഗമിക്കുന്നതായി വിവരം. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പുരോഗതിയുള്ളതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലേക്ക് എത്തിയ ബന്ദികളുടെ ബന്ധുക്കള്‍ക്ക് വെടിനിര്‍ത്തല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന ഉറപ്പ് ട്രംപ് ഭരണകൂടം നല്‍കിയതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഗാസയിലേക്ക് സഹായം ഉറപ്പാക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് തള്ളിയെന്നാണ് വൈറ്റ് ഹൗസ് ആരോപിക്കുന്നത്. ഇസ്രായേലിന്റെ കനത്ത ആക്രമണത്തില്‍ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ലഭിക്കാതെ കുഞ്ഞുകള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ അപകടത്തിലായിരിക്കുകയാണെന്ന് യുഎന്‍ വ്യക്തമാക്കി.

തെക്കന്‍ ഗാസയിലേക്കും ആക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ ഗാസയിലെ ജലസംഭരണി ബോംബിട്ട് തകര്‍ത്തു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് സമീപമുള്ള ഷെയ്ഖ് നാസര്‍ പ്രദേശത്ത് വീടിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read: Israel-Hamas Conflict: ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്ത് ഹമാസ്; തിരിച്ചടിച്ച് ഐഡിഎഫ്‌

അല്‍ ഫറയിലെ വീട്ടിലുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ഖുദ്‌സ് ന്യൂസ് നെറ്റ്വവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ഗാസ സിറ്റിയില്‍ മാത്രം 13 പേരാണ് കൊല്ലപ്പെട്ടത്.