Israel Attacks Hezbollah: ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിൽ ഇസ്രായേൽ ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Hezbollah Commander Killed: 1983-ൽ ബെയ്‌റൂട്ടിലെ യുഎസ് എംബസിക്ക് നേരെ ഹിസ്ബുള്ള നടത്തിയ ബോംബാക്രമണത്തിൽ 63 പേ‍രാണ് കൊല്ലപ്പെട്ടത്. അന്ന് ഇതിന് പിന്നിലെ മുഖ്യസൂത്രധാരൻമാരിൽ‌ ഒരാളായിരുന്നു ഇബ്രാഹിം അഖിൽ. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക ഏഴ് മില്യൺ ഡോളർ ഉൾപ്പെടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്.

Israel Attacks Hezbollah: ഹിസ്ബുല്ലയുടെ ശക്തികേന്ദ്രത്തിൽ ഇസ്രായേൽ ആക്രമണം; ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പരിശോധന നടത്തുന്ന ലെബനൻ സൈന്യം. (Image Credits: Gettyimages)

Published: 

21 Sep 2024 06:22 AM

ലെബനൻ്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ (Israel Attacks Hezbollah) ശക്തികേന്ദ്രത്തിൽ ഇസ്രായേൽ ആക്രമണം. വ്യോമാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ടവരിൽ ഹിസ്ബുള്ളയുടെ ഒരു ഉന്നത നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തെക്കൻ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ റദ്‌വാൻ യൂണിറ്റിൻ്റെ തലവൻ ഇബ്രാഹിം അഖിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഇബ്രാഹിം അഖിൽ ഫുവാദ് ഷുക്കറിന് ശേഷമുള്ള സായുധ സേനയുടെ രണ്ടാമത്തെ കമാൻഡാണ്. എന്നാൽ, ഇക്കാര്യം ഹിസ്ബുള്ള ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 1983-ൽ ബെയ്‌റൂട്ടിലെ യുഎസ് എംബസിക്ക് നേരെ ഹിസ്ബുള്ള നടത്തിയ ബോംബാക്രമണത്തിൽ 63 പേ‍രാണ് കൊല്ലപ്പെട്ടത്. അന്ന് ഇതിന് പിന്നിലെ മുഖ്യസൂത്രധാരൻമാരിൽ‌ ഒരാളായിരുന്നു ഇബ്രാഹിം അഖിൽ. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക ഏഴ് മില്യൺ ഡോളർ ഉൾപ്പെടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്.

അതേസമയം, ഒക്ടോബ‍ർ ഏഴിന് ശേഷം ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെട്ടെന്നാണ് ​ഗാസയിൽ നിന്ന് ഇസ്രായേലിന്റെ ആക്രമണം ലെബനനിലേയ്ക്ക് വഴിമാറിയത്. ഈ വ‍ർഷം ആദ്യം ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറായ ഫുവാദ് ഷുക്കറും ഹമാസിൻ്റെ നേതാവ് സാലിഹ് അൽ-അരൂരിയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

ALSO READ: പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയം; ലെബനനില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുന്നു

അതിനിടെ ലെബനനിൽ ഉണ്ടായ പേജർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ കമ്പനിക്ക് നേരെ അന്വേഷണം പ്രഖ്യാപിച്ചു. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾക്കെതിരെയാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുത്താൻ തീരുമാനിച്ചിരിക്കുന്നത്. വയനാട് മാനന്തവാടി സ്വദേശിയാണ് റിൻസൻ. റിൻസൺ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്കുള്ള പണം കൈമാറിയെന്ന അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

എന്നാൽ, പേജറിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെന്നടക്കമുള്ള കാര്യങ്ങൾക്ക് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുള്ള പേജറുകൾ വാങ്ങിയതിലെ പണമിടപാട് വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. സാമ്പത്തിക ഇടപാടിലാണ് റിൻസൺ ജോസിന് പങ്കുള്ളതെന്നും, സ്‌ഫോടനത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.

ഗോൾഡ് അപ്പോളോ എന്ന തായ്‌വാൻ കമ്പനിയുടെ പേരിലുള്ള പേജറുകളാണ് കഴിഞ്ഞ ദിവസം ലെബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ, പേജറുകൾ നിർമ്മിച്ചത് തങ്ങളല്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നും തായ്‌വാൻ കമ്പനി ഇതിനോട് പ്രതികരിച്ചു.

Related Stories
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
Dubai Dating Scam : ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി അഞ്ചിരട്ടി ബിൽ തുക; ദുബായിൽ യുവതികൾ ഉൾപ്പെട്ട റാക്കറ്റുകൾ സജീവം
Airlines Passengers Attention: പ്രവാസികളുടെ ശ്രദ്ധയ്ക്ക്…; യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തുക
Germany Christmas Market Attack: ജര്‍മനിയില്‍ മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്‌
Aster Guardians Global Nursing Award 2025: ആസ്റ്റര്‍ ഗാര്‍ഡിയന്‍ അവാര്‍ഡ് സ്വന്തമാക്കാന്‍ അപേക്ഷിച്ചോ? സമ്മാനത്തുക കേട്ടാല്‍ ഞെട്ടും
New Year 2025 in UAE: പുതുവത്സരാഘോഷം; യുഎഇയിൽ ഹോട്ടൽ മുറികളുടെ വാടക വർധിച്ചത് 300 ഇരട്ടിയോളം
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍