5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Siriya: സിറിയയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; സെെനികത്താവളങ്ങൾക്ക് നേരെ വ്യോമാക്രമണം

Israel Military Attack In Siriya: ലോകത്തിൽ ഏറ്റവും കൂടുതൽ അഭയാർത്ഥികൾക്ക് അഭയം നൽകിയ രാജ്യമായി തുർക്കി മാറി. തുർക്കി–സിറിയൻ അതിർത്തിൽ നിരവധി പേരാണ് സിറിയയിലേക്ക് തിരിച്ചെത്താനായി കാത്തിരിക്കുന്നത്.

Siriya: സിറിയയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; സെെനികത്താവളങ്ങൾക്ക് നേരെ വ്യോമാക്രമണം
Israel Attcks In Siriya (Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 10 Dec 2024 07:33 AM

ഡമാസ്കസ്: സിറിയയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ. വിമതസഖ്യമായ ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) സിറിയയിലെ ബാഷർ അൽ അസദ് ഭരണം അട്ടിമറിച്ചിരുന്നു. വിമതസഖ്യം കയ്യടിക്കിയ സിറിയയിലെ സെെനിക താവളങ്ങളാണ് ഇസ്രായേൽ ആക്രമിച്ചിരിക്കുന്നത്. ഹെലിക്കോപ്റ്ററുകളും ജെറ്റ് വിമാനങ്ങളുമുള്ള മൂന്ന് സെെനിക താവളങ്ങൾക്ക് നേരെയാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. സിറിയൻ സെെനിക താവളങ്ങൾക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയതായി ടെെംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

വടക്കുകിഴക്കൻ സിറിയയിലെ ഖമിഷ്‌ലി എയർ ബേസ്, ഹോംസിൻ്റെ ഗ്രാമപ്രദേശങ്ങളിലെ ഷിൻഷാർ ബേസ്, തലസ്ഥാനമായ ഡമാസ്‌കസിൻ്റെ തെക്കുപടിഞ്ഞാറുള്ള അക്ർബ വിമാനത്താവളം എന്നിവിടങ്ങളിലാണ് ബോംബ് ആക്രമണമുണ്ടായതെന്ന് സിറിയൻ സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ടെെംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. അര നൂറ്റാണ്ടിലേറെയായി അസാ​ദിലെ ബാത്ത് പാർട്ടി ഭരണത്തിന് അന്ത്യം കുറിച്ചതിന് ശേഷമുണ്ടായ ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ഡമാസ്കസിലെ ഗവേഷണ കേന്ദ്രത്തിന് നേരെയും ഇസ്രായേൽ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു. സിറിയയിലേക്ക് ഇതുവരെ ഏകദേശം 250- ഓളം ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയെന്നാണ് റിപ്പോർട്ട്.

“>

“>

 

 

സിറിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ 300 ഓളം തവണ ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ വൃത്തങ്ങൾ ടെെംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. ആക്രമണങ്ങളുടെ വീര്യം ഇതേരീതിയിൽ തുടർന്നാൽ സിറിയൻ വ്യോമസേന ദിവസങ്ങൾക്കുള്ളിൽ നാമാവശേഷമാകുമെന്ന് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതായി Ynet ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാൻ വിമതസഖ്യവും ഭാവിയിൽ അധികാരത്തിലേറുന്ന സർക്കാരും മുന്നോട്ട് വരാതിരിക്കാൻ വേണ്ടിയാണ് സിറിയയിലെ സെെനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തുന്നത്.

ALSO READ: പതനം, തിരിച്ചുവരവ് ! ലോക രാഷ്ട്രീയത്തിലെ ട്വിസ്റ്റുകളും ക്ലൈമാക്‌സും; 2024ല്‍ കണ്ടത്‌

തിങ്കളാഴ്ച സിറിയയിലെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ 100-ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി ബ്രിട്ടൺ ആസ്ഥാനമായുള്ള യുദ്ധ നിരീക്ഷകനെ ഉദ്ധരിച്ചും ടെെംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. “ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ തിങ്കളാഴ്ച സിറിയയിൽ ബർസ സയൻ്റിഫിക് റിസർച്ച് സെൻ്റർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ 100-ലധികം ബോംബാക്രമണങ്ങൾ നടത്തി. അസദ് ഭരണകൂടത്തിന്റെ സെെനികശേഷി നശിപ്പിക്കാൻ ഇതിലൂടെ സാധിച്ചു.” സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ തലവനായ റാമി അബ്ദുൽ റഹ്മാൻ പറഞ്ഞു, തിങ്കളാഴ്ച സിറിയയിലെ സെെനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമാക്രമണങ്ങളെ കുറിച്ച് ഇതുവരെയും ഇസ്രായേൽ പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല.

അതേസമയം, ഹയാത്ത് തഹ്‌രീർ അൽ ഷാം (എച്ച്ടിഎസ്) സഖ്യം പിടിച്ചെടുത്ത സിറിയയിലേക്ക് അനിയന്ത്രിതമായി അഭയർത്ഥികൾ കുടിയേറുകയാണ്. ആഭ്യന്തര കലാപകാലത്തും അസദ് കുടുംബവാഴ്ച കാലഘട്ടത്തിലും സിറിയയിൽ നിന്ന് തുർക്കിയിലേക്ക് പലായനം ചെയ്തത് ലക്ഷക്കണക്കിനാളുകളാണ്. ഇതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ അഭയാർത്ഥികൾക്ക് അഭയം നൽകിയ രാജ്യമായി
തുർക്കി മാറി. തുർക്കി–സിറിയൻ അതിർത്തിൽ നിരവധി പേരാണ് സിറിയയിലേക്ക് തിരിച്ചെത്താനായി കാത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അഭയാർത്ഥികൾക്ക് സുരക്ഷിതമായി സിറിയയിലേക്ക് മടങ്ങിപ്പോകാനുള്ള സൗകര്യവും തുർക്കി ഒരുക്കുന്നു.