5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Beirut Attack : ബെയ്റൂത്തിൽ ഇസ്രയേൽ ആക്രമണം; വിമാനസർവീസുകൾ റദ്ദാക്കി വിവിധ കമ്പനികൾ

Israel Attack On Beirut Airlines Suspend Services : ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനസർവീസുകൾ റദ്ദാക്കി വിവിധ കമ്പനികൾ. ഗൾഫ് എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങി വിവിധ കമ്പനികൾ വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Beirut Attack : ബെയ്റൂത്തിൽ ഇസ്രയേൽ ആക്രമണം; വിമാനസർവീസുകൾ റദ്ദാക്കി വിവിധ കമ്പനികൾ
ഖത്തർ എയർവേയ്സ് (Image Credits - PTI)
abdul-basith
Abdul Basith | Published: 24 Sep 2024 19:55 PM

ബെയ്റൂത്തിലെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് വിമാനസർവീസുകൾ റദ്ദാക്കി വിവിധ കമ്പനികൾ. ഗൾഫ് എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് തുടങ്ങിയ വിവിധ കമ്പനികൾ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അമേരിക്ക, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ബെയ്റൂത്തിലേക്കുള്ള വിമാന സർവീസുകൾ റദാക്കി. സെപ്തംബർ 24ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടെന്നാണ് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ 2006 മുതലുള്ള പോരാട്ടചരിത്രത്തിലെ ഏറ്റവും ഭീകരമായ ദിവസമായിരുന്നു ഇന്നലെ. ലെബനോണിൽ നിന്ന് ഇസ്രയേലിലേക്ക് 35ലധികം റോക്കറ്റുകൾ വർഷിച്ചു എന്ന് സൈന്യം അവകാശപ്പെട്ടു. ഇവയിൽ ചിലത് ആൾത്താമസമില്ലാത്ത സ്ഥലത്ത് പതിക്കുകയും മറ്റ് ചിലതിനെ നിർവീര്യമാക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു എന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Also Read : Israel-Hezbollah Conflict: ഇസ്രായേൽ-ഹിസ്ബുള്ള ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 274 പേർ; കണക്ക് പുറത്തുവിട്ട് ലെബനൻ ആരോഗ്യമന്ത്രാലയം

ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് മാറണമെന്ന് ഇസ്രയേൽ സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഫോൺ കോളുകളും ടെക്സ്റ്റ് മെസേജുകളുമൊക്കെ ഇതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആളുകൾക്ക് മുന്നറിയിപ്പ് നൽകി. റെക്കോർഡഡ് മെസേജിലൂടെയായിരുന്നു മുന്നറിയിപ്പ്. “ഇസ്രയേലിൻ്റെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയ്ക്കെതിരെയാണ്. ഹിസ്ബുള്ള നിങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണ്. ഇന്ന് രാവിലെ മുതൽ വീടുകളിൽ നിന്ന് മാറിനിൽക്കാൻ സൈന്യം ആവശ്യപ്പെടുന്നു. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതം അപകടത്തിലാക്കാൻ ഹിസ്ബുള്ളയെ അനുവദിക്കരുത്. ഓപ്പറേഷൻ അവസാനിക്കുമ്പോൾ നിങ്ങൾക്ക് വീടുകളിലേക്ക് തിരികെവരാം.”- ഇതായിരുന്നു റെക്കോർഡഡ് മെസേജ്.

ഹിസ്ബുള്ളയുടെ ആയുധങ്ങൾ വീടുകൾക്കുള്ളിൽ സ്ഫോടനം നടത്തുന്നുണ്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. തങ്ങൾ ആക്രമിച്ച എല്ലാ വീടുകളിലും ഇസ്രയേൽ ജനതയെ കൊലപ്പെടുത്താനായി റോക്കറ്റുകളും മിസൈലുകളും പോലുള്ള ആയുധങ്ങളുണ്ടായിരുന്നു. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ 300 കേന്ദ്രങ്ങള്‍ തകർത്തു എന്നും സൈന്യം അവകാശപ്പെട്ടു.

പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രയേലും ആക്രമണം ശക്തമാക്കിയത്. പേജർ, വാക്കി ടോക്കി സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ല. ലെബനനില്‍ ആക്രമണം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അറിയിച്ചിരുന്നു.

Latest News