ഗാസയിൽ താത്കാലിക വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും ഹമാസും; കാരണം പോളിയോ വാക്സിൻ | Israel And Hamas Agree To Temporary Ceasefire In Gaza For Polio Vaccinations Malayalam news - Malayalam Tv9

Gaza Ceasfire ; ഗാസയിൽ താത്കാലിക വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും ഹമാസും; കാരണം പോളിയോ വാക്സിൻ

Updated On: 

30 Aug 2024 08:08 AM

Temporary Ceasefire In Gaza : ഗാസയിൽ താത്കാലിക വെടിനിർത്തൽ. പോളിയോ വാക്സിൻ നൽകുന്നതിനായാണ് മേഖല തിരിച്ച് മൂന്ന് ദിവസം വീതം വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇക്കാര്യം ലോകാരോഗ്യ സംഘടന തന്നെ അറിയിച്ചു.

Gaza Ceasfire ; ഗാസയിൽ താത്കാലിക വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും ഹമാസും; കാരണം പോളിയോ വാക്സിൻ

Temporary Ceasefire In Gaza (Image Courtesy - Abed Rahim Khatib/Anadolu via Getty Images)

Follow Us On

ഗാസയിൽ താത്കാലിക വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേലും ഹമാസും. കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്നതിനായാണ് മൂന്ന് ദിവസത്തെ വെടിനിർത്തൽ. 64,000 കുട്ടികൾക്കാണ് പോളിയോ വാക്സിൻ നൽകുക. ഇക്കാര്യം ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അറിയിച്ചു.

ഞായറാഴ്ചയാണ് പോളിയോ വാക്സിൻ നൽകുന്നത് ആരംഭിക്കുക. പുലർച്ചെ ആറ് മണിക്കും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുമിടയിൽ വെടിനിർത്തലായിരിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. സെൻട്രൽ ഗാസയിലാണ് ആദ്യം വാക്സിൻ നൽകുക. പിന്നീട് തെക്കൻ ഗാസയിൽ വാക്സിൻ നൽകും. ആ സമയത്ത് ഇവിടെയും മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കും. ശേഷം വടക്കൻ ഗാസയിൽ ക്യാമ്പ് നടക്കും. ഇവിടെയും മൂന്ന് ദിവസത്തെ വെടിനിർത്തലാണ് ഉണ്ടാവുക. ആവശ്യമെങ്കിൽ ഒരു ദിവസം കൂടി വെടിനിർത്തൽ തുടരും.

നാലാഴ്ചയ്ക്ക് ശേഷം ഒരു സെക്കൻഡ് ഡോസ് വാക്സിൻ ആവശ്യമായി വരുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഈ മാസം 23ന് ടൈപ് ടു പോളിയോ ബാധിച്ച് 10 മാസം പ്രായമായ കുട്ടിയ്ക്ക് ഒരു കാലിൽ തളർവാതമുണ്ടായിരുന്നു. 25 വർഷത്തിനിടെ ഗസയിൽ ആദ്യമായാണ് പോളിയോ സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രദേശത്ത് വാക്സിൻ നൽകാനുള്ള നീക്കങ്ങൾ ശക്തി പ്രാപിച്ചത്. ഗാസ മുനമ്പിൽ 10 വയസിൽ താഴെയുള്ള ആറര ലക്ഷം പലസ്തീനിയൻ കുഞ്ഞുങ്ങളുണ്ടെന്നാണ് ഹമാസ് വക്താവ് ബസെം നയിം റൂയിട്ടേഴ്സിനോട് പ്രതികരിച്ചു.

Also Read : Israel-Gaza War: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ ബോംബാക്രമണം; 100 മരണം

ഇസ്രയേൽ സൈന്യവുമായി സഹകരിച്ചാണ് വാക്സിൻ വിതരണം നടക്കുക. കരെം ഷാലോമിലൂടെ ഇതിനകം വാക്സികളും ഗാസയിലെത്തിച്ചിട്ടുണ്ട്.

ഗാസയിൽ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഈ മാസം 10ന് ഇസ്രയേൽ ബോംബാക്രമണം നടത്തിയിരുന്നു. ദരജ് മേഖലയിലെ സ്കൂളിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേർ മരിച്ചതായാണ് റിപ്പോർട്ട് പുറത്തുവരുന്നത്. യുദ്ധത്തിൽ ഭവനരഹിതരായ പലസ്തീൻകാരാണ് ഈ സ്കൂളിൽ താമസിച്ചിരുന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഹമാസിൻ്റെ കമാൻഡ് സെൻ്ററിൽ തങ്ങൾ ആക്രമണം നടത്തിയതായാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്.

ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയ കഴിഞ്ഞ ആഴ്ച ടെഹ്‌റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്. ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായി ഹമാസാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.

ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് ഇസ്രായേൽ നേരത്തെ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിൻ്റെ പുതിയ മേധാവിയായി ഇയാളെ നിയമിച്ചത്. ഹനിയ്യയുടെ കൊലപാതകത്തിൽ ഇറാനും ഹമാസും ഇസ്രായേലിനെതിരെ രം​ഗത്തെത്തിയിരുന്നു. ​

Related Stories
UAE Private Companies : സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിതാ അംഗം; നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം
Hezbollah: യുദ്ധം കനക്കും, ഇസ്രായേലിന് തിരിച്ചടി നല്‍കും; മുന്നറിയിപ്പ് നല്‍കി ഹിസ്ബുള്ള
Lebanon Walkie-Talkies Explotion: ലെബനനിൽ വീണ്ടും സ്ഫോടനം; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ചു, ശ്രമം ഹിസ്ബുളളയുടെ ആശയവിനിമയ ശൃംഖല തകർക്കാൻ
PM Modi Visit America: മോദിയുമായി ‌കൂടിക്കാഴ്ച്ച പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കയിലേക്ക് ത്രിദിന സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി
Lebanon Pager Explotion: ലെബനോനിലെ സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള
Hezbollah: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചു; ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം
പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version