Israel Lebanon Attack: ലെബനനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍; ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തു
Israel Airstrike on Lebanon Marks Largest Attack Since Ceasefire: തെക്കന്‍ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകളും കമാന്‍ഡ് സെന്ററുകളും ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രായേല്‍ നടത്തിയ വ്യാമോക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായും നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായുമാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബെയ്‌റൂട്ട്: ലെബനന്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായി വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഹിസ്ബുള്ളയുമായി ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷം ഇസ്രായേല്‍ നടത്തുന്ന കനത്ത ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. 32 പേര്‍ ആക്രമണത്തില്‍ കൊലപ്പെട്ടതായാണ് വിവരം.
തെക്കന്‍ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകളും കമാന്‍ഡ് സെന്ററുകളും ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രായേല്‍ നടത്തിയ വ്യാമോക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായും നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായുമാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.




ലെബനന്റെ തെക്കന്‍ ഗ്രാമമായ ടൗളിനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തീരദേശ നഗരമായ ടയറിലും കനത്ത ആക്രമണമാണ് നടന്നത്. ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഹൗഷ് അല്‍ സയ്യിദ് അലി ഗ്രാമത്തിലും ആക്രമണം നടന്നു. ഇവിടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം.
റോക്കറ്റ് പ്രയോഗിച്ച സംഘടനയുടെ വിവരം പുറത്തുവിടാന്‍ സാധിക്കില്ല. എന്നാല്‍ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളും ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകളും ആക്രമിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ലെബനന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍
BREAKING:
Israel is dropping bombs on Lebanese families in the middle of the night in Tyre, South Lebanon—an ancient city that has stood for over 4,000 years.
This is a crime against humanity.
This is terrorism. pic.twitter.com/5P1BA37Sg9
— sarah (@sahouraxo) March 22, 2025
അതേസമയം, ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം രംഗത്തെത്തി. ഇസ്രായേലിന്റെ ആക്രമണങ്ങള്‍ രാജ്യത്തെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും കാര്യത്തില്‍ ലെബനന്‍ എങ്ങനെ തീരുമാനമെടുക്കുന്നു എന്ന് കാണിക്കുന്നതിനായി എല്ലാ സുരക്ഷാ, സൈനിക നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Osama Tabash Death: ഹമാസിന്റെ ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ കൊലപ്പെടുത്തി ഇസ്രയേല്‍
അതേസമയം, ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ തങ്ങളുടെ അധീനതയിലേക്ക് തൊടുത്തുവിട്ട ഏതൊരു റോക്കറ്റിന്റെയും ഉത്തരവാദിത്തം ലെബനന്‍ സര്‍ക്കാരിനാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് വ്യക്തമാക്കി. റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള നിഷേധിച്ചു. വെടിനിര്‍ത്തലില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹിസ്ബുള്ള പ്രതികരിച്ചു.