5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Israel – Palestine Conflict: ‘ഹമാസ് കരാർ ലംഘിച്ചു’; വെടിനിർത്തൽ ധാരണ ആഘോഷിച്ചവർക്ക് നേരെ ഇസ്രയേലിൻ്റെ ആക്രമണം

Israel Accuses Hamas 73 Palestinians Killed: ഇസ്രയേലുമായുള്ള വെടിനിർത്തൽ ആഘോഷിച്ചവർക്ക് നേരെ ആക്രമണം. ഹമാസുമായി വെടിനിർത്തൽ ധാരണയായെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ഇത് ആഘോഷിച്ചവർക്ക് നേരെയായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം. വെടിനിർത്തൽ കരാറിലെ ചില വ്യവസ്ഥകളിൽ നിന്ന് ഹമാസ് പിന്നാക്കം പോവുകയാണെന്ന് ഇസ്രയേൽ ആരോപിച്ചു.

Israel – Palestine Conflict: ‘ഹമാസ് കരാർ ലംഘിച്ചു’; വെടിനിർത്തൽ ധാരണ ആഘോഷിച്ചവർക്ക് നേരെ ഇസ്രയേലിൻ്റെ ആക്രമണം
ഗസImage Credit source: PTI
abdul-basith
Abdul Basith | Published: 17 Jan 2025 08:14 AM

വെടിനിർത്തൽ ധാരണ ആഘോഷിച്ചവർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ. ഹമാസുമായി വെടിനിർത്തൽ ധാരണയായെന്ന അറിയിപ്പ് വന്നതിന് ശേഷമായിരുന്നു ഗസയിൽ ഇസ്രയേലിൻ്റെ ആക്രമണം. ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടു. ഇതിൽ 20 പേർ കുട്ടിലളും 25 പേർ സ്ത്രീകളുമാണ്. 200ഓളം പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇതോടെ യുദ്ധത്തിൽ ആകെ മരിച്ച പലസ്ത്രീനികളുടെ എണ്ണം 46,788 ആയി.

വെടിനിർത്തൽ ധാരണയായെന്ന അറിയിപ്പ് വന്നതോടെ ജനങ്ങൾ ഇത് ആഘോഷിക്കുകയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. വെടിനിർത്തൽ കരാറിലെ ചില വ്യവസ്ഥകളിൽ നിന്ന് ഹമാസ് പിന്നാക്കം പോവുകയാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കരാറിന് അംഗീകാരം നൽകുന്നത് മന്ത്രിസഭ മരവിപ്പിക്കുകയും ചെയ്തു. ഇതൊന്നും അറിയാതെ വെടിനിർത്തൽ ആഘോഷിച്ചവർക്ക് നേരെയാണ് ഇസ്രയേലിൻ്റെ അതിക്രൂരമായ ആക്രമണം. 45 പേർ കൊല്ലപ്പെട്ടു എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, മരണസംഖ്യ അധികമാണെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2024 മെയ് മാസത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച കരാറാണ് ഏഴുമാസം നീണ്ട ചർച്ചയ്ക്കുശേഷം ഹമാസും ഈസ്രയേലും അംഗീകരിച്ചിരുന്നത്. മൂന്ന് ഘട്ട വെടിനിർത്തലായിരുന്നു ഇത്. കരാറനുസരിച്ച് ആദ്യഘട്ടത്തിൽ 42 ദിവസം വെടിനിർത്തലുണ്ടാകും. ഈ സമയത്ത് ഹമാസ് 33 ബന്ദികളെ ഇസ്രയേലിന് കൈമാറും. ഇതിന് പകരമായി ആയിരത്തിലധികം പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നിവർ മധ്യസ്ഥരായി ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിൽ വച്ചാണ് ചർച്ച നടന്നത്.

Also Read : Israel-Palestine Conflict: യുദ്ധവെറി ഒടുങ്ങാതെ ഇസ്രായേല്‍; വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ആക്രമണം

ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽത്താനി പറഞ്ഞിരുന്നു. ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് ഈ മാസം 16ന് വെടിനിർത്തൽ കരാറിന് അന്തിമ അംഗീകാരം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും അറിയിച്ചിരുന്നു. ഗസയിലെ ജനങ്ങളുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ജനം വെടിനിർത്തൽ കരാർ ആഘോഷിക്കാൻ തെരുവിലിറങ്ങിയത്. ആഘോഷങ്ങൾ നടക്കുമ്പോൾ ഇസ്രയേൽ വീണ്ടും ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഗസയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾ
ഗസയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഇക്കഴിഞ്ഞ 12ആം തീയതി പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് അഞ്ച് ദിവസത്തിനിടെ 70 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. സിവില്‍ ഡിഫന്‍സ് സര്‍വീസ് ആണ് ഈ വിവരം പുറത്തുവിട്ടത്. പട്ടിണി, തണുപ്പ്, ഇസ്രയേൽ ആക്രമണം തുടങ്ങി വിവിധ കാരണങ്ങളാണ് കുട്ടികൾ കൊല്ലപ്പെടാനുള്ള കാരണമെന്നാണ് യുണിസെഫിൻ്റെ വിശദീകരണം.

ഇസ്രയേലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയോട് യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇസ്രയേൽ സൈന്യം നടത്തുന്ന ലൈംഗികാതിക്രമങ്ങളാണ് യൂറോ-മെഡ് ചൂണ്ടിക്കാണിച്ചത്. ബന്ദികളാക്കപ്പെട്ട പലസ്തീനികളെ പോലും ഇസ്രയേല്‍ സൈന്യം വെറുതെ വിടുന്നില്ലെന്ന് യൂറോ- മെഡ് പറഞ്ഞു. അതിക്രമങ്ങള്‍ ആസൂത്രിതമാണ്. ഇതിന് വ്യക്തമായ തെളിവുകളുണ്ട്. യുദ്ധത്തെ സംബന്ധിച്ച് യുഎന്‍ നടത്താനിരുന്ന അന്വേഷണങ്ങളെ ഇസ്രായേല്‍ തടസപ്പെടുത്തുന്നു. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ കുറ്റപ്പെടുത്തി.