5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hassan Nasrallah Death: ഹസൻ നസ്‌റല്ലയുടെ ലൊക്കേഷൻ ഇസ്രായേലിന് ചോർത്തിയത് ഇറാൻ ചാരൻ?

Israel Hezbollah war Updates: ഹിസ്ബുള്ളയുടെ അതിവ സുരക്ഷയുള്ള ഭൂഗർഭ അറയാണ് സ്ഫോടനത്തിൽ തകർന്നത്. ബെയ്‌റൂട്ടിൻ്റെ ഹൃദയഭാഗത്ത് ആറ് കെട്ടിടങ്ങളുള്ള റെസിഡൻഷ്യൽ ബ്ലോക്കിന് അടിയിലായിരുന്നു ഭൂഗർഭ അറ

Hassan Nasrallah Death: ഹസൻ നസ്‌റല്ലയുടെ ലൊക്കേഷൻ ഇസ്രായേലിന് ചോർത്തിയത് ഇറാൻ ചാരൻ?
ശനിയാഴ്ച ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം- ഇൻസൈറ്റിൽ ഹസൻ നസ്രള്ള Image Credits: PTI
arun-nair
Arun Nair | Updated On: 30 Sep 2024 12:21 PM

ബെയ്‌റൂട്ട്: ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുൾ നേതാവ് ഹസൻ നസ്‌റല്ലയുടെ മരണത്തിന് പിന്നിൽ ഇറാൻ ചാരനെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഹസൻ നസ്‌റല്ലയുടെ ലൊക്കേഷൻ ചോർത്തി നൽകിയത്   ഇറാനിയൻ സ്പൈ ആണെന്ന്  ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു. ബെയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനത്ത് നസ്‌റല്ലയുടെ സാന്നിധ്യം ഇസ്രായേൽ സേന കണ്ടെത്തിയത് ഇത്തരത്തിലെന്നാണ് റിപ്പോർട്ടുകളിലെ സൂചന. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് (ലെബനൻ സമയം രാവിലെ 11 മണി) ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പങ്ക് വെട്ട എക്‌സ് പോസ്റ്റിൽ നസ്‌റല്ല കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തു വരുന്നത്.

ഹിസ്ബുള്ളയുടെ അതിവ സുരക്ഷയുള്ള ഭൂഗർഭ അറയാണ് സ്ഫോടനത്തിൽ തകർന്നത്. ബെയ്‌റൂട്ടിൻ്റെ ഹൃദയഭാഗത്ത് ആറ് കെട്ടിടങ്ങളുള്ള റെസിഡൻഷ്യൽ ബ്ലോക്കിന് അടിയിലായിരുന്നു ഭൂഗർഭ അറ. ഇറാൻ്റെ ഖുദ്‌സ് ഫോഴ്‌സ് റെജിമെൻ്റിൽ നിന്നുള്ള ഒരു ഡസനിലധികം സൈനീകരും വിവിധ കമാൻഡർമാരും എത്തിയതും ഇസ്രായേലി എഫ് -35 ജെറ്റുകൾ പറന്നെത്തുകയായിരുന്നു. തലേദിവസം വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ ഡ്രോൺ ഡിവിഷൻ തലവൻ മുഹമ്മദ് ഹുസൈൻ സ്രോറിൻ്റെ ശവസംസ്കാര ചടങ്ങുകൾക്ക് പിന്നാലെയാണ് സംഘം മീറ്റിംഗിനായി ആസ്ഥാനത്തേക്ക് എത്തിയത്.

ALSO READ: Hassan Nasrallah Death: നസ്രള്ളയുടെ മൃതദേഹം കണ്ടെടുത്തു; കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഇസ്രയേൽ

രണ്ട് ടൺ ഭാരമുള്ള ആറ് ബോംബുകളെങ്കിലും വ്യോമ സേന പ്രദേശത്ത് ഇട്ടിട്ടുണ്ടെന്ന് ന്യൂ അറബ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 2006-ലെ യുദ്ധത്തിന് ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അതേസമയം എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ഇപ്പോഴും വ്യക്തമല്ല. 20-ലധികം ഹിസ്ബുള്ള പ്രവർത്തകരും വ്യോമാക്രമണത്തിൽ ഈ കൊല്ലപ്പെട്ടതായി ഇസ്രായേലി സൈന്യം അവകാശപ്പെടുന്നു. മുതിർന്ന കമാൻഡർമാരായ അലി കരാക്കിയുടെയും ഐആർജിസി ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷൻ്റെയും മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ 50 മുതൽ 70 മീറ്റർ വരെ ആഴത്തിലുള്ള ഗർത്തം സ്ഥലത്ത് രൂപപ്പെട്ടിട്ടുണ്ട്. പ്രസ്താവനയിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം ഇസ്രയേലിൻ്റെ വ്യോമാക്രമണത്തെ അപലപിച്ച്  ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയും രംഗത്തെത്തി. ഹമാസും നസ്‍റല്ലയുടെ കൊലപാതകത്തെ അപലപിച്ച്  രം​ഗത്തെത്തിയിരുന്നു. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഹമാസും ആരോപിച്ചു. അതേസമയം ഇസ്രായേലിനെതിരെ തങ്ങളുടെ പോരാട്ടം തുടരുമെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിരിക്കുന്നത്.