5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Iran-Israel Conflict: തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് ഇറാന്‍; ഇസ്രായേല്‍ സുരക്ഷയ്ക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കി യുഎസ്‌

Iran Says They Have the Right to Attack Israel: സൈനിക കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കുള്ള വിരാമമായി കണക്കാക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ബൈഡന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎസ് സുരക്ഷാ സമിതി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

Iran-Israel Conflict: തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് ഇറാന്‍; ഇസ്രായേല്‍ സുരക്ഷയ്ക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കി യുഎസ്‌
ഇറാന്റെയും ഇസ്രായേലിന്റെയും പതാകകള്‍ (Manuel Augusto Moreno/Getty Images Creative)
shiji-mk
SHIJI M K | Updated On: 27 Oct 2024 07:08 AM

ടെഹ്‌റാന്‍: ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍. ഉടനടി യുഎന്‍ സുരക്ഷസമിതി വിളിച്ചുചേര്‍ക്കണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്‌സി പറഞ്ഞു. റഡാര്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചതായും മിസൈല്‍ പ്രതിരോധ സംവിധാനത്തിലൂടെ ഇസ്രായേലിന്റെ ആക്രമണം പ്രതിരോധിച്ചതായും ഇറാന്‍ വ്യക്തമാക്കി.

ശത്രുവിന്റെ കടന്നുകയറ്റത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന് അവകാശമുണ്ട്. അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്. ലോകസമാധാനത്തിന് നേരെയുള്ള വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി യുഎന്‍ രക്ഷാസമിതി ചേരണമെന്നും അറാഗ്‌സി ആവശ്യപ്പെട്ടു.

Also Read: Iran-Israel Conflict: തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം, ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

കുറഞ്ഞ സ്‌ഫോടക വസ്തുക്കള്‍ വഹിച്ചുകൊണ്ടുള്ള ദീര്‍ഘദൂര മിസൈലുകളാണ് ഇസ്രായേല്‍ ഉപയോഗിച്ചതെന്ന് ഇറാന്‍ സൈനിക മേധാവി വ്യക്തമാക്കി. ഇതുവരെ നാല് ഇറാന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. റഡാര്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഇറാന്റെ മിസൈല്‍ പ്രതിരോധ സംവിധാനത്തിലൂടെ ശത്രുവിന്റെ ആക്രമണം പ്രതിരോധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെഹ്‌റാന്‍, ഖുസെസ്ഥാന്‍, ഇലാം എന്നീ പ്രവിശ്യകളിലായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്.

അതേസമയം, സൈനിക കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കുള്ള വിരാമമായി കണക്കാക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ബൈഡന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎസ് സുരക്ഷാ സമിതി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടാതെ ഇറാന്‍ തിരിച്ചടിക്കുകയാണെങ്കില്‍ ഇസ്രായേലിന് പിന്തുണ നല്‍കാനും ബൈഡന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.

അതേസമയം, ഇറാന്റെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ മോശം അവസ്ഥയിലേക്ക് എത്തിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചുവെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കുന്നതെങ്കിലും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം വന്‍ ആക്രമണ പദ്ധതികള്‍ക്കാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read: Israel-Hamas War: ഒരു വെള്ളത്തുണി തരൂ; മൃതദേഹങ്ങള്‍ പുതപ്പിക്കാന്‍ വെള്ളത്തുണി പോലുമില്ലാതെ ഗസ

അധികാര കൈമാറ്റമുണ്ടാകുന്ന സമയത്ത് ഇറാനെതിരെ ആക്രമണം നടത്തുന്നതില്‍ യുഎസ് ഇടപെടില്ലെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടല്‍. 1980ന് ശേഷം വിദേശ വ്യോസേന നടത്തിയ ചുരുക്കം ചില ആക്രമണങ്ങളില്‍ ഒന്നാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ സ്വയം പ്രതിരോധിക്കാന്‍ ബാധ്യതയുണ്ടെന്നും മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നുമുള്ള ഇറാന്റെ പ്രസ്താവന യുദ്ധത്തിന്റെ ആശങ്ക കുറയ്ക്കുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍.

അതേസമയം, വടക്കന്‍ ഗസയിലെ ബെയ്റ്റ് ലഹിയ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ വീടുകള്‍ ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാഴ്ചയായി നടക്കുന്ന ആക്രമണത്തില്‍ വടക്കന്‍ ഗസയിലെ ജബാലിയ, ബെയ്റ്റ് ഹനൗണ്‍, ബെയ്റ്റ് ലഹിയ എന്നിവിടങ്ങളില്‍ ഇതുവരെ 800 ഓളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Latest News