5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ebrahim Raisi: ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയെന്നാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഹെലികോപ്റ്ററിനുണ്ടായ തകരാറാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

Ebrahim Raisi: ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു
Photo: Tehran Times
shiji-mk
Shiji M K | Updated On: 19 May 2024 20:22 PM

അസര്‍ബൈജാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവമുണ്ടായത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറാണിത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയെന്നാണ് ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഹെലികോപ്റ്ററിനുണ്ടായ തകരാറാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍, ഈസ്റ്റ് അസര്‍ബൈജാന്‍ ഗവര്‍ണര്‍ മാലിക് റഹ്‌മതി ഉള്‍പ്പെടെയുള്ള ആളുകള്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നും ഹെലികോപ്റ്ററിലുണ്ടായിരുന്ന ആളുകളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതിര്‍ത്തിയിലെ ജോല്‍ഫ നഗരത്തിന് സമീപമാണ് സംഭവമുണ്ടായതെന്നാണ് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ ഞായറാഴ്ചയാണ് റഈസി അസര്‍ബൈജാനില്‍ എത്തിയത്.

സംഭവസ്ഥലത്തേക്ക് രക്ഷാസംഘങ്ങള്‍ തിരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.