Iran Mediates India-Pak Dispute: ‘ഇരുരാജ്യങ്ങളും സഹോദരതുല്യരായ അയൽക്കാർ’; ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥരാകാമെന്ന് ഇറാൻ
Iran Offers to Mediate Between India and Pakistan: ഇറാൻ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചിയാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം വ്യക്തമാക്കിയത്.

ടെഹ്‌റാൻ: 28 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥരാകാൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അരാഗ്ചിയാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള താത്പര്യം വ്യക്തമാക്കിയത്. ഇന്ത്യയും പാകിസ്താനും സഹോദരതുല്യരായ രാജ്യങ്ങളാണെന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങൾക്കുമിടയിൽ പരസ്പര ധാരണ വളർത്തിയെടുക്കാൻ ഇറാൻ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ത്യയും പാകിസ്ഥാനും സഹോദര തുല്യരായ അയൽക്കാരാണ്. ഇരുരാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശക്തമായ സാംസ്‌കാരിക ബന്ധം ഉണ്ട്. ജനങ്ങൾ തമ്മിലുള്ള ബന്ധം ഉണ്ട്. അത് ഏറെ പ്രധാനപ്പെട്ട ഒന്നായാണ് ഞങ്ങൾ കാണുന്നത്. ഈ രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധം പ്രയോജനപ്പെടുത്തി ഇരുരാജ്യങ്ങളെയും പരസ്പര ധാരണയിൽ എത്തിക്കുന്നതിനായി ശ്രമിക്കാൻ തയ്യാറാണ്” സയ്യീദ് അബ്ബാസ് അരാഗ്ചി എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
പ്രശസ്ത പേർഷ്യൻ കവിയായ സാദിയുടെ വരികളും അരാഗ്ചി പോസ്റ്റിൽ കുറിച്ചു. “ഒരാത്മാവിന്റെയും സത്തയുടെയും സൃഷ്ടിയിലെ അംഗങ്ങളാണ് മനുഷ്യർ എല്ലാവരും. അതിലൊരാൾക്ക് ഉണ്ടാകുന്ന വേദന മറ്റുള്ളവരിലും അനുഭവപ്പെടും” അദ്ദേഹം സാദിയുടെ വരികൾ കൂടി കൂട്ടിച്ചേർത്തു.
ALSO READ: ‘ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്ര്യ സമരക്കാർ’; വിവാദ പരാമർശവുമായി പാകിസ്താൻ ഉപപ്രധാനമന്ത്രി
സയ്യീദ് അബ്ബാസ് അരാഗ്ചി എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
India and Pakistan are brotherly neighbors of Iran, enjoying relations rooted in centuries-old cultural and civilizational ties. Like other neighbors, we consider them our foremost priority.
Tehran stands ready to use its good offices in Islamabad and New Delhi to forge greater… pic.twitter.com/5XsZnEPg2D
— Seyed Abbas Araghchi (@araghchi) April 25, 2025