5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Iran-Israel Conflict: ലെബനനില്‍ വീണ്ടും ബോംബാക്രമണം; ഗര്‍ത്തങ്ങളായി ഗ്രാമങ്ങള്‍, ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്‌

Israel Attack in Lebanon: ബോംബാക്രമണം രൂക്ഷമായതോടെ രണ്ട് നൂറ്റാണ്ടിലേറെ കാലം ജനവാസമുണ്ടായിരുന്ന ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഉപേക്ഷിച്ച് വടക്കന്‍ ലെബനനിലേക്ക് ജനങ്ങള്‍ കുടിയേറുകയാണ്. ലെബനനിലെ പല പട്ടണങ്ങളും ഇതിനോടകം തകര്‍ന്നു.

Iran-Israel Conflict: ലെബനനില്‍ വീണ്ടും ബോംബാക്രമണം; ഗര്‍ത്തങ്ങളായി ഗ്രാമങ്ങള്‍, ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്‌
ലെബനനില്‍ നിന്നുള്ള ദൃശ്യം (Image Credits: PTI)
shiji-mk
Shiji M K | Published: 29 Oct 2024 08:28 AM

ബെയ്‌റൂട്ട്: ലെബനനിലെ ടയറില്‍ ബോംബാക്രമണം നടത്തി ഇസ്രായേല്‍. ടയറിലെ കോര്‍ണിഷിനും പരിസരത്തുള്ള കെട്ടിടങ്ങള്‍ക്കും നേരെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന ബോംബാക്രമണങ്ങളില്‍ ലെബനനിലെ അതിപുരാതനമായ പന്ത്രണ്ടോളം ഗ്രാമങ്ങളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായി വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്.

ബോംബാക്രമണം രൂക്ഷമായതോടെ രണ്ട് നൂറ്റാണ്ടിലേറെ കാലം ജനവാസമുണ്ടായിരുന്ന ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഉപേക്ഷിച്ച് വടക്കന്‍ ലെബനനിലേക്ക് ജനങ്ങള്‍ കുടിയേറുകയാണ്. ലെബനനിലെ പല പട്ടണങ്ങളും ഇതിനോടകം തകര്‍ന്നു. തെക്കുകിഴക്കന്‍ ലെബനനിലെ ക്ഫാര്‍കെലയിലുള്ള പട്ടണങ്ങളും തെക്ക് അല്‍ ജബാലയിലെ പട്ടണങ്ങളും ലബന്നാഹിലെ യുഎന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗ്രാമങ്ങളും തകര്‍ന്നതായാണ് ഉപ്രഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

Also Read: Iran-Israel Conflict: തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് ഇറാന്‍; ഇസ്രായേല്‍ സുരക്ഷയ്ക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കി യുഎസ്‌

2023ല്‍ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങളെ അപേക്ഷിച്ച് ഇസ്രായേലിനെ അഭിമുഖീകരിക്കുന്ന കുന്നില്‍ ചെരിവിന് മുകളിലുള്ള ഗ്രാമങ്ങള്‍ പൂര്‍ണമായും നശിച്ചതായാണ് ഈ വര്‍ഷത്തെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് ആക്രമണം നടത്തിയിരുന്ന ഇസ്രായേല്‍ അതിര്‍ത്തി കടന്ന് യുദ്ധം ചെയ്യാന്‍ ആരംഭിച്ചതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

ലെബനനിലെ 14 പുരാതന ഗ്രാമങ്ങളില്‍ 3,809 തവണയാണ് കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് ലെബനന്‍ ദുരന്ത നിവാരണ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ ഇതുമായി സംബന്ധിച്ച കണക്കുകള്‍ ഇതുവരേക്കും പുറത്തുവിട്ടിട്ടില്ല. ഇവിടുത്തെ ഗ്രാമങ്ങളില്‍ ഹിസ്ബുള്ള വലിയ തോതില്‍ ആയുധങ്ങളും വാഹനങ്ങളും സൂക്ഷിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഈ ഗ്രാമങ്ങളെ പോരാട്ട മേഖലയാക്കി ഹിസ്ബുള്ള ഉപയോഗിക്കുകയാണെന്നും ആരോപണമുണ്ട്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഹിസ്ബുള്ളയും പ്രദേശവാസികളും രംഗത്തെത്തി.

Also Read: Iran-Israel Conflict: തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം, ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

150 മുതല്‍ 400 മീറ്റര്‍ വരെ വലിപ്പമുള്ള ഗ്രാമങ്ങള്‍ നിലവില്‍ ചാരനിറത്തിലേക്ക് മാറിയിരിക്കുകയാണ്. 2,600 പേരാണ് പ്രദേശത്ത് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. 1.2 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.