Iran-Israel Conflict: ‘ഞങ്ങളുടെ തിരിച്ചടിയില്‍ അടിത്തറയിളകും, മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തിരിച്ചറിഞ്ഞു’; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍

Abbas Araghchi on Israel Attack: ഇറാനെതിരെ ആക്രമണം നടത്തിയാല്‍ തീര്‍ച്ചയായും ഇസ്രായേലിന് മറുപടി ലഭിക്കും. ഇങ്ങോട്ട് നടത്തിയ ആക്രണമങ്ങള്‍ക്ക് തത്തുല്യമായി ആക്രമണം തന്നെ നെതന്യാഹു ഭരണകൂടം നേരിടേണ്ടതായി വരും. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ തിരിച്ചടി ഇസ്രായേലിന് താങ്ങാനാകില്ല

Iran-Israel Conflict: ഞങ്ങളുടെ തിരിച്ചടിയില്‍ അടിത്തറയിളകും, മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തിരിച്ചറിഞ്ഞു; ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍

അബ്ബാസ് അരാഗ്‌സി (Image Credits: Social Media)

Published: 

21 Oct 2024 07:06 AM

ടെഹ്‌റാന്‍: ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെല്ലാം കണ്ടെത്തിയതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌സി. തങ്ങളുടെ രാജ്യത്തേക്ക് നടത്തിയ ആക്രമണത്തിന് ഈ കേന്ദ്രങ്ങളിലേക്ക് തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കിയിലെ എന്‍ ടി വിയോടായിരുന്നു അരാഗ്‌സി ഇക്കാര്യം പറഞ്ഞത്. ഇറാനില്‍ ആക്രമണം നടത്താന്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

ഇറാനെതിരെ ആക്രമണം നടത്തിയാല്‍ തീര്‍ച്ചയായും ഇസ്രായേലിന് മറുപടി ലഭിക്കും. ഇങ്ങോട്ട് നടത്തിയ ആക്രണമങ്ങള്‍ക്ക് തത്തുല്യമായി ആക്രമണം തന്നെ നെതന്യാഹു ഭരണകൂടം നേരിടേണ്ടതായി വരും. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ തിരിച്ചടി ഇസ്രായേലിന് താങ്ങാനാകില്ല. ഇറാന്‍ ശക്തമായി തിരിച്ചടിച്ചാല്‍ ഇസ്രായേലിന്റെ അടിത്തറ തന്നെയിളകും. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രായേല്‍ ചുവപ്പ് രേഖ മറികടക്കുന്നുണ്ടെന്നു അരാഗ്‌സി ചൂണ്ടിക്കാട്ടി.

Also Read: Yahya Sinwar: ‘പ്രതിരോധം ശക്തിപ്പെടുത്തും’; രക്തസാക്ഷികള്‍ മരിക്കുന്നില്ല, പോരാട്ടം തുടരുമെന്ന് ഇറാന്‍

അതേസമയം, ഇസ്രായേല്‍ ഇറാനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ രഹസ്യാന്വേഷണ രേഖകള്‍ കഴിഞ്ഞ ദിവസമാണ് ചോര്‍ന്നത്. അമേരിക്കന്‍ ചാരഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങളെ ക്രോഡീകരിക്കുന്ന ദേശീയ ജിയോ സ്പാറ്റല്‍ ഇന്റലിജന്‍സ് ഏജന്‍സി പെന്റഗണിന് കൈമാറിയ വിവരങ്ങളാണ് ചോര്‍ന്നത്.

ഇസ്രായേല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ആക്രമണങ്ങളുടെ രൂപരേഖയും അതിന് മുമ്പായി ഇസ്രായേല്‍ സൈന്യം നടത്തികൊണ്ടിരിക്കുന്ന തയാറെടുപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഉപഗ്രഹ ദൃശ്യങ്ങളുമാണ് ഈ രേഖയില്‍ ഉണ്ടായിരുന്നത്. ഒക്ടോബര്‍ 15,16 തീയതികളിലായി ഇറാന്‍ അനുകൂല ടെലഗ്രാം ചാനലുകളിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

ഇറാനെതിരെയുള്ള സൈനിക നടപടിക്ക് മുമ്പായി ഇസ്രായേല്‍ വ്യോമസേന നടത്തുന്ന തയാറെടുപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആക്രമണത്തിനായുള്ള തയാറെടുപ്പുകള്‍ തുടരുന്നു എന്ന തലക്കെട്ടോടെയാണ് ടെലഗ്രാമില്‍ പ്രചരിച്ചത്. എയര്‍ ടു എയര്‍ റിഫ്യുവലിങ് ഓപ്പറേഷനുകള്‍, തിരച്ചില്‍ രക്ഷാദൗത്യങ്ങള്‍, ഇറാനിയന്‍ ആക്രമണങ്ങള്‍ക്കെതിരെ മിസൈല്‍ സംവിധാനം പുനഃസ്ഥാപിക്കല്‍ എന്നിങ്ങനെയാണ് തയാറെടുപ്പുകള്‍.

Also Read: Blast in Beirut: വടക്കൻ ഗാസയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; 73 മരണം, നിരവധി പേർക്ക് പരിക്ക്

കൂടാതെ യുദ്ധ സാമഗ്രികളും മറ്റ് സൈനിക സ്വത്തുക്കളും തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരമാണ് രണ്ടാമത്തെ രേഖയില്‍ പറയുന്നത്. ഇസ്രായേല്‍ സൈനിക നീക്കങ്ങളെ കുറിച്ചും അഭ്യാസങ്ങളെ കുറിച്ചും രേഖകളില്‍ വിവരിക്കുന്നുണ്ട്.

അതേസമയം, ഇസ്രായേലിന്റെ സൈനിക പദ്ധതികള്‍ ചോര്‍ന്ന വിഷയത്തില്‍ അമേരിക്ക അന്വേഷണം ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ യുഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഇന്റലിജന്‍സ് രേഖകള്‍ പുറത്തുവന്നത് അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. പെന്റഗണ്‍, എഫ്ബിഐ, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ ചേര്‍ന്നാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.

വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ
പച്ച പപ്പായ പതിവാക്കാം; ഗുണങ്ങൾ ഏറെ