Iran Port Explosion: ഇറാനിയന്‍ തുറമുഖ സ്‌ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു, എഴുന്നൂറിലധികം പേര്‍ക്ക് പരിക്ക്
Iran Port Explosion Updates: ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണമായത് തുറമുഖത്ത് സൂക്ഷിച്ചിരുന്ന രാസ വസ്തുക്കളാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും ഇറാന്‍ ആഭ്യന്തരമന്ത്രി എസ്‌കന്ദര്‍ മൊമെനി പറഞ്ഞു.

ടെഹ്‌റാന്‍: തെക്ക്-പടിഞ്ഞാറന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 750 ലധികം പേര്‍ക്ക് പരിക്കേറ്റതായി ഇറാനിയന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇറാന്‍ പ്രസിഡന്റ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണമായത് തുറമുഖത്ത് സൂക്ഷിച്ചിരുന്ന രാസ വസ്തുക്കളാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും ഇറാന്‍ ആഭ്യന്തരമന്ത്രി എസ്‌കന്ദര്‍ മൊമെനി പറഞ്ഞു.
എന്നാല്‍ രാസവസ്തുക്കള്‍ തന്നെയാണോ സ്‌ഫോടനത്തിന് കാരണമായതെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തുറമുഖത്ത് ഉണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നിരിക്കാം. അത് പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.




തീ കൂടുതല്‍ മേഖലകളിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പരിക്കേറ്റ നിരവധി പേര്‍ക്ക് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സ്ഫോടനം ഉണ്ടായതിന് പിന്നാലെ തുറമുഖത്തിന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തുറമുഖത്തിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം മനുഷ്യ ശരീരഭാഗങ്ങളും കെട്ടിടാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.