5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

International Day of Families 2024: കുടുംബത്തിന് വേണ്ടിയും ഒരു ദിനമോ? അറിഞ്ഞിരിക്കാം ലോക കുടുംബ ദിനത്തെ പറ്റി

കുടുംബങ്ങളുടെ പ്രാധാന്യവും സമൂഹത്തിൽ അവരുടെ പങ്കും ഓർമിക്കുന്ന ദിവസമാണിത്

International Day of Families 2024: കുടുംബത്തിന് വേണ്ടിയും ഒരു ദിനമോ? അറിഞ്ഞിരിക്കാം ലോക കുടുംബ ദിനത്തെ പറ്റി
international-family-day-2024
arun-nair
Arun Nair | Updated On: 15 May 2024 08:43 AM

എല്ലാത്തിനും അതിൻറേതായ സമയമുണ്ടെന്ന് പറയുന്നത് പോലെ എല്ലാത്തിനും അതിൻറേതായ ദിവസവും ഉണ്ട്. അത്തരത്തിലൊന്നാണ് അന്താരാഷ്ട്ര കുടുംബ ദിനം. കുടുംബങ്ങളുടെ പ്രാധാന്യവും സമൂഹത്തിൽ അവരുടെ പങ്കും ഓർമിക്കുന്ന ദിവസമാണിത്.

മെയ് 15-നാണ് അന്താരാഷ്ട്ര കുടുംബ ദിനം ആചരിക്കുന്നത്. കുടുംബങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുക തുടങ്ങിയവയാണ് ഈ ദിനത്തിൻറെ പ്രത്യേകത.  1994-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാസാക്കിയ പ്രേമയത്തോടെയാണ് ലോക കുടുംബ ദിനത്തിന് തുടക്കമാകുന്നത്.

ഇത്തവണത്തെ മുദ്രാവാക്യം

എല്ലാവർഷവും വ്യത്യസ്തമായ തീമുകളുമായാണ് കുടുംബ ദിനം എത്തുന്നത്. ഇത്തവണത്തെ കുടുംബ ദിനത്തിൻറെ ആശ്യം ‘കുടുംബങ്ങളും കാലാവസ്ഥാ വ്യതിയാനവും’ എന്നതാണ് . കുടുംബങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയും ഈ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

അൽപ്പം ചരിത്രം

1983-ൽ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലും കമ്മീഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റും ഐക്യരാഷ്ട്രസഭ കുടുംബ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ശുപാർശയുടെ അടിസ്ഥാനത്തിലാണ് ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കായി 1993-ൽ മെയ് 15 അന്താരാഷ്ട്ര കുടുംബദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ ദിനം ലക്ഷ്യമിടുന്നത്

കുടുംബപ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം , കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുക, എല്ലാത്തരം കുടുംബങ്ങളെയും അവരുടെ വൈവിധ്യത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 2024 ൽ, അന്താരാഷ്ട്ര കുടുംബ ദിനം തങ്ങളുടെ മുപ്പതാം വാർഷികം ആഘോഷിക്കുകയാണ്. ഇതിൻറെ ഭാഗമായി നിരവധി ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്.