5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Kochi Flight: പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ-കൊച്ചി നേരിട്ടുള്ള പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

UAE Kochi Direct Flight: ഈ വിമാന സർവീസ് കൂടി വരുന്നതോടെ, ഇൻഡിഗോ ഇപ്പോൾ കേരളത്തിനും യുഎഇയ്ക്കുമിടയിൽ ആഴ്ചയിൽ 49 നേരിട്ടുള്ള വിമാന സർവീസുകളാണ് നടത്തുന്നത്. കൂടാതെ രാജ്യത്ത് നിന്നും യുഎഇലേക്ക് ആഴ്ചയിൽ 250 ലധികം വിമാന സർവീസുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. റമദാൻ പുണ്യമാസമായതിനാൽ പുതിയ സർവീസ് യാത്രകാർക്ക് ഏറെ സൗകര്യപ്രദമായേക്കും.

UAE Kochi Flight: പ്രവാസികൾക്ക് സന്തോഷ വാർത്ത; യുഎഇ-കൊച്ചി നേരിട്ടുള്ള പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ
ഇൻഡിഗോ Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 03 Mar 2025 07:29 AM

കൊച്ചി: കേരളത്തിൽ നിന്നള്ള പ്രവാസികൾക്ക് സന്തോഷവാർത്ത. കൊച്ചിയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള പ്രതിദിന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ. കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്കാണ് പുതിയ സർവീസ് ആരംഭിക്കാൻ ഇൻഡിഗോ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 15 മുതൽ സർവീസ് ആരംഭിക്കുന്നതാണ്. ചെലവ് കുറഞ്ഞ യാത്രയെന്നതാണ് ഇൻഡി​ഗോയുടെ പ്രത്യേകത. അതിനാൽ പുതിയ സർവീസ് പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

ആഭ്യന്തര സർവീസുകൾക്ക് പുറമെ ജിസിസി രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും നിലവിൽ കമ്പനി പ്രാധാന്യം നൽകുന്നുണ്ട്. കേരളത്തിൽ നിന്ന് ഏറ്റവും തിരക്കുള്ള വിമാന റൂട്ട് യുഎഇയിലേക്കാണ്. ഷാർജ, ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്കുള്ള സർവീസ് നിലവിൽ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുണ്ട്. അതിന് പുറമെയാണ് ഇപ്പോൾ ഇൻഡിഗോ പുതിയ സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നത്.

ഈ വിമാന സർവീസ് കൂടി വരുന്നതോടെ, ഇൻഡിഗോ ഇപ്പോൾ കേരളത്തിനും യുഎഇയ്ക്കുമിടയിൽ ആഴ്ചയിൽ 49 നേരിട്ടുള്ള വിമാന സർവീസുകളാണ് നടത്തുന്നത്. കൂടാതെ രാജ്യത്ത് നിന്നും യുഎഇലേക്ക് ആഴ്ചയിൽ 250 ലധികം വിമാന സർവീസുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. റമദാൻ പുണ്യമാസമായതിനാൽ പുതിയ സർവീസ് യാത്രകാർക്ക് ഏറെ സൗകര്യപ്രദമായേക്കും.

അതിനിടെ കേരളത്തിൽ നിന്ന് റാസൽഖൈമയിലേക്ക് നിരവധി നോദ സഞ്ചാരികൾ എത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൊച്ചി-റാസൽഖൈമ റൂട്ടിൽ പ്രതിദിന നേരിട്ടുള്ള സർവീസ് പ്രഖ്യാപിച്ചതിൽ വലിയ സന്തോഷമുണ്ടെന്നാണ് ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറയുന്നത്. ഇൻഡിഗോയുടെ വെബ്‌സൈറ്റ് വഴി യുഎഇയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ മൊബൈൽ ആപ്പ് ഉപയോഗിച്ചും ബുക്കിം​ഗ് നടത്താവുന്നതാണ്.