AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral Video: അമേരിക്ക നമ്മള്‍ വിചാരിച്ചത് പോലെയല്ല! ന്യൂയോര്‍ക്ക് മെട്രോയുടെ ദുരവസ്ഥ പുറത്തുവിട്ട് ഇന്ത്യന്‍ യൂട്യൂബര്‍

New York Metro Station: ഡല്‍ഹി സ്വദേശിയായ യുട്യൂബര്‍ സോളങ്കി രുദ്രാകാശ് ഒരു വീഡിയോ പുറത്തുവിട്ടു. ന്യൂയോര്‍ക്കിന്റെ ഗ്ലാമറസായ മെട്രോയെ കുറിച്ചുള്ളതായിരുന്നു ആ വീഡിയോ. സ്വര്‍ഗരാജ്യമെന്ന വിളിപ്പേര് ഇതോടെ അമേരിക്കയ്ക്ക് നഷ്ടമാകുകയാണ്. നമ്മുടെയെല്ലാം സങ്കല്‍പ്പത്തിലുള്ളത് പോലെ പൂര്‍ണമായും വൃത്തിയുള്ളതല്ല ന്യൂയോര്‍ക്ക് മെട്രോ.

Viral Video: അമേരിക്ക നമ്മള്‍ വിചാരിച്ചത് പോലെയല്ല! ന്യൂയോര്‍ക്ക് മെട്രോയുടെ ദുരവസ്ഥ പുറത്തുവിട്ട് ഇന്ത്യന്‍ യൂട്യൂബര്‍
വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ Image Credit source: Instagram
shiji-mk
Shiji M K | Published: 23 Apr 2025 16:44 PM

ലോകരാജ്യങ്ങളില്‍ തന്നെ ഒന്നാമന്‍, ലോകത്തെ മുന്നോട്ട് നയിക്കുന്നവന്‍ തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ അമേരിക്കയ്ക്കുണ്ട്. സിനിമകളിലും മറ്റും നമ്മള്‍ കണ്ട അമേരിക്ക എന്ത് സുന്ദരമാണ്, ഇതുപോലൊരു നഗരത്തില്‍ ജീവിക്കാന്‍ ആരും കൊതിച്ചുപോകും. ന്യൂയോര്‍ക്ക് സബ്‌വേ എല്ലാം ലോക പ്രസിദ്ധം. എന്നാല്‍ നമ്മള്‍ കാണുന്നതെല്ലാം സത്യമാണോ?

അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ളൊരു യൂട്യൂബര്‍. ഡല്‍ഹി സ്വദേശിയായ യുട്യൂബര്‍ സോളങ്കി രുദ്രാകാശ് ഒരു വീഡിയോ പുറത്തുവിട്ടു. ന്യൂയോര്‍ക്കിന്റെ ഗ്ലാമറസായ മെട്രോയെ കുറിച്ചുള്ളതായിരുന്നു ആ വീഡിയോ. സ്വര്‍ഗരാജ്യമെന്ന വിളിപ്പേര് ഇതോടെ അമേരിക്കയ്ക്ക് നഷ്ടമാകുകയാണ്. നമ്മുടെയെല്ലാം സങ്കല്‍പ്പത്തിലുള്ളത് പോലെ പൂര്‍ണമായും വൃത്തിയുള്ളതല്ല ന്യൂയോര്‍ക്ക് മെട്രോ.

സോളങ്കി രുദ്രാകാശ് പുറത്തുവിട്ട വീഡിയോ

മദ്യപിച്ച് ലക്കുക്കെട്ട് പോകുന്ന യാത്രക്കാര്‍, ചപ്പുചവറുകള്‍ നിറഞ്ഞ പ്ലാറ്റ്‌ഫോമുകള്‍, എലികള്‍ ഓടുന്ന ട്രാക്കുകള്‍ എന്നിവയെല്ലാം വീഡിയോയില്‍ വ്യക്തം. സ്‌റ്റേഷന്റെ നിലത്ത് മലം, മൂത്രം എന്നിവയുള്‍പ്പെടെയുള്ള മനുഷ്യ വിസര്‍ജ്ജ്യവും ഉണ്ട്. കൃത്യമായി പരിപാലിക്കുന്നതിന്റെയോ വൃത്തിയാക്കുന്നതിന്റെയോ യാതൊരു ലക്ഷണവുമില്ല.

Also Read: Viral News: ശ്ശൊ ഞാനില്ലാതെ പറ്റില്ലെന്നായി! മധുരമുള്ള തണ്ണിമത്തന് വേണ്ടി ചാറ്റ് ജിപിടിയുടെ സഹായം തേടി യുവാവ്

ടിക്കറ്റില്ലാതെ മെട്രോയില്‍ യാത്ര ചെയ്യുന്നവരും ധാരാളം. നിമിഷ നേരം കൊണ്ടാണ് സോളങ്കി പങ്കുവെച്ച വീഡിയോ ജനശ്രദ്ധ നേടിയത്. യുഎസില്‍ ശുചിത്വം നിരോധിച്ചിരിക്കുന്നു എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.