5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mother Kills Son: അവധിക്കാലം ആഘോഷിക്കാൻ ഡിസ്നിലാൻഡിൽ; ഒടുവിൽ മകന്റെ കഴുത്തറുത്ത് അമ്മയുടെ ക്രൂരത, ഇന്ത്യൻ വംശജ അറസ്റ്റിൽ

Mother Kills Son: സരിത രാമരാജുവും ഭർത്താവ് പ്രകാശ് രാജുവും തമ്മിൽ കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള തർക്കമുണ്ടായിരുന്നു. പ്രകാശ് രാജു ലഹരിക്കടിമയാണെന്നും അതിനാൽ ഇയാളിൽ നിന്നും കുട്ടിയെ മാറ്റി തന്റെ അടുത്തേക്ക് എത്തിക്കണമെന്ന് സരിത ആ​ഗ്രഹിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Mother Kills Son: അവധിക്കാലം ആഘോഷിക്കാൻ ഡിസ്നിലാൻഡിൽ; ഒടുവിൽ മകന്റെ കഴുത്തറുത്ത് അമ്മയുടെ ക്രൂരത, ഇന്ത്യൻ വംശജ അറസ്റ്റിൽ
സരിത രാമരാജുImage Credit source: social media
nithya
Nithya Vinu | Updated On: 23 Mar 2025 21:10 PM

ന്യൂയോർക്ക്: പതിനൊന്ന് വയസ്സ് പ്രായമുള്ള മകനെ കഴുത്തറുത്ത് കൊന്ന് ഇന്ത്യൻ വംശജ. മൂന്ന് ദിവസത്തെ ഡിസ്നിലാന്റ് യാത്രക്കൊടുവിലാണ് ഹോട്ടൽ മുറിയിൽ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്ത്യൻ വംശജയായ സരിത രാമരാജു (48) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂര കൊലപാതകത്തിനും ആയുധം കൈവശം വെച്ചതിനും പൊലീസ് കേസെടുത്തു.

2018-ൽ വിവാഹമോചനം നേടിയ ശേഷം കാലിഫോർണിയയിലേക്ക് താമസം മാറിയ സരിത, ഭർത്താവിന്റെ സംരക്ഷണയിലുള്ള മകനെ കാണാനാണ് എത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഡിസ്നിലാന്റിൽ എത്തിയ സരിത സാന്താ അനയിലെ ഒരു മോട്ടലിൽ മകനോടൊപ്പം താമസിക്കുകയായിരുന്നു. മാർച്ച് 19 നാണ് സരിത കുട്ടിയെ അച്ഛന്റെ അടുത്തേക്ക് തിരികെ കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാൽ രാവിലെ 9.12 ന് എമർജൻസി നമ്പറിലേക്ക് വിളിച്ച് മകനെ കൊലപ്പെടുത്തിയെന്നും താൻ ആത്മഹത്യ ചെയ്യാൻ ഗുളികകൾ കഴിച്ചതായും അറിയിച്ചു.

ALSO READ: ഗൗണും കോട്ടുമെന്തിന്? ജീൻസും ഷർട്ടും ധരിച്ച് സിംപിൾ കല്യാണം, വൈറലായി നവദമ്പതികൾ

പൊലീസ് മോട്ടലിൽ എത്തിയപ്പോൾ മുറിയിലെ കട്ടിലിൽ മരിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. എമർജൻസി നമ്പറിലേക്ക് വിളിക്കുന്നതിനും മണിക്കൂറുകൾ മുമ്പേ തന്നെ സരിത കുട്ടി കൊന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വാങ്ങിയ കത്തി മോട്ടൽ മുറിക്കുള്ളിൽ നിന്ന് കണ്ടെത്തി.

സരിത രാമരാജുവും ഭർത്താവ് പ്രകാശ് രാജുവും തമ്മിൽ കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള തർക്കമുണ്ടായിരുന്നു. തന്റെ അഭിപ്രായം നോക്കാതെയാണ് പ്രകാശ് രാജു കുട്ടിയുടെ മെഡിക്കൽ, സ്കൂൾ തീരുമാനങ്ങൾ എടുക്കുന്നതെന്ന് അവർ പറഞ്ഞിരുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ പ്രകാശ് ലഹരിക്ക് അടിമയാണെന്നും അവർ ആരോപിച്ചിരുന്നു.

2018 ജനുവരിയിലാണ് ദമ്പതികൾ വിവാഹമോചനം നേടിയത്. പ്രകാശ് രാജുവിന് മകന്റെ സംരക്ഷണം ലഭിച്ചു. സരിത രാമരാജുവിന് സന്ദർശന അനുമതിയും കോടതി അനുവദിച്ചിരുന്നു. പ്രകാശ് രാജു ലഹരിക്കടിമയാണെന്നും അതിനാൽ ഇയാളിൽ നിന്നും കുട്ടിയെ മാറ്റി തന്റെ അടുത്തേക്ക് എത്തിക്കണമെന്ന് സരിത ആ​ഗ്രഹിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യ
മങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഈ ആരോപണങ്ങളെ പ്രകാശ് രാജു തള്ളിയതായും റിപ്പോർട്ടുണ്ട്.