UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം

UAE Trading Scam Indian: യുഎഇയിൽ വ്യാജ കമ്പനിയുടെ മറവിൽ വൻ തട്ടിപ്പ്. മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് വിവിധ കച്ചവടക്കാരിൽ നിന്ന് 12 മില്ല്യൺ ദിർഹമിൻ്റെ സാധനങ്ങൾ തട്ടിയ ശേഷം സ്ഥലം വിട്ടത്.

UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം

പ്രതീകാത്മക ചിത്രം

Published: 

18 Jan 2025 12:33 PM

യുഎഇയിൽ നടന്ന വൻ തട്ടിപ്പിൽ ആകെ നഷ്ടമായത് 12 മില്ല്യൺ ദിർഹം മൂല്യമുള്ള സാധനങ്ങൾ. ലാപ്ടോപ്പ്, കശുവണ്ടി, ടയർ തുടങ്ങിയ സാധനങ്ങളാണ് നഷ്ടമായത്. ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഓഫീസ് അടക്കം തുറന്ന് കച്ചവടക്കാരുടെ വിശ്വാസ്യത നേടിയെടുത്തതിന് ശേഷം സാധനങ്ങളുമായി ഇയാൾ സ്ഥലംവിടുകയായിരുന്നു.

ദുബായിലെ സിലിക്കോൺ ഒയാസിസിലാണ് തട്ടിപ്പുകാരൻ ഓഫീസ് തുറന്നിരുന്നത്. കച്ചവടക്കാരുടെ വിശ്വാസം നേടിയെടുക്കാൻ ആദ്യം ചെറിയ തുകകൾ നൽകി സാധനങ്ങൾ വാങ്ങി. പിന്നാലെയാണ് വലിയ ഓർഡറുകൾ വാങ്ങിയത്. ഇതിൻ്റെ പണത്തിനായി പോസ്റ്റ്ഡേറ്റഡ് ചെക്കുകളും നൽകി. എന്നാൽ, ഒരു രാത്രി കൊണ്ട് ഇയാൾ മുങ്ങുകയായിരുന്നു. “ആ സമയത്ത് ലഭിച്ച ചെക്കുകളൊക്കെ തട്ടിപ്പായിരുന്നു എന്ന് ഞങ്ങൾക്ക് മനസിലായി. കമ്പനിയുടെ ഓഫീസും വെയർഹൗസുകളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഫോൺ കണക്ഷൻ ഡിസ്കണക്റ്റ് ചെയ്യപ്പെട്ടു. 12 മില്ല്യൺ ദിർഹമിൻ്റെ സാധനങ്ങളും നഷ്ടമായി.”- കച്ചവടക്കാർ പറഞ്ഞതായി ഖലീജ് ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ഡൈനാമിക് എന്ന തട്ടിപ്പ് കമ്പനിയുടെ തലവൻ ഇന്ത്യക്കാരനായിരുന്നു എന്നാണ് കച്ചവടക്കാർ ആരോപിക്കുന്നത്. ഇയാൾ രാജ്യം വിട്ടു എന്നും ഇയാൾക്കൊപ്പം ജീവനക്കാരും സ്ഥലം വിട്ടെന്നും റിപ്പോർട്ടിലുണ്ട്.

Also Read: Kuwait National Day: ദേശീയ ദിനം കളറാക്കാനൊരുങ്ങി കുവൈത്ത്; അടുപ്പിച്ച് അഞ്ച് ദിവസം അവധി

“ആദ്യം മൂന്ന് ലക്ഷം ദിർഹം നൽകിയതിനാൽ തട്ടിപ്പുകാരെ ഞങ്ങൾ വിശ്വസിച്ചു. കപ്പലുകളുടെ സർവീസാണ് തങ്ങൾ നടത്തുന്നതെന്നും ജീവനക്കാർക്കായി ഈ സാധനങ്ങളൊക്കെ ഓർഡർ ചെയ്യുകയാണ് എന്നും അവർ പറഞ്ഞു. ഇപ്പോൾ എനിക്ക് നഷ്ടമായത് 8 ലക്ഷം ദിർഹമിൻ്റെ വസ്തുക്കളാണ്. ഓഫീസ് സന്ദർശിച്ചപ്പോൾ തട്ടിപ്പിൻ്റെ ലക്ഷണമൊന്നും ലഭിച്ചില്ല. “- പാകിസ്താനി ബിസിനസുകാരി പറഞ്ഞു. ബദാം, അരി, പഞ്ചസാര തുടങ്ങിയ സാധനങ്ങളാണ് ഇവർ നൽകിയത്.

സൗദിയിൽ ഗൂഗിൾ പേ
ഇന്ത്യയിലെ പ്രമുഖ യുപിഐ ആപ്പായ ഗൂഗിൾ പേയുടെ സൗകര്യം ഇനി മുതൽ സൗദി അറേബ്യയിലും ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് സൗദി സെൻട്രൽ ബാങ്ക് (SAMA) ഗൂഗിളുമായി കരാറിൽ ഒപ്പിട്ടതായി അധികൃതർ അറിയിച്ചു. ഉടൻ തന്നെ ഈ സേവനം രാജ്യത്തെങ്ങും ലഭ്യമാവുമെന്നും അധികൃതർ വ്യക്തമാക്കി.

സൗദി വിഷൻ 2030ൻ്റെ ഭാഗമായാണ് നീക്കം. രാജ്യത്തിൻ്റെ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സൗദി സെൻട്രൽ ബാങ്കിൻ്റെ ഏറെനാൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ​ഗൂ​ഗിൾ പേയെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. ​ഇതോടെ പൊതുജനങ്ങൾ പണം കയ്യിൽ സൂക്ഷിക്കുന്നത് കുറയുമെന്നും ഡിജിറ്റൽ സേവനം രം​ഗത്ത് പുതിയ മാറ്റങ്ങൾ വരുമെന്നും അധികൃതർ കരുതുന്നു.

ആൻഡ്രോയ്ഡ് പേ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന യുപിഐ ആപ്പാണ് ഗൂഗിൾ പേ. 2011 മെയ് 26നാണ് ഇന്ത്യയിൽ ആപ്പ് അവതരിപ്പിക്കപ്പെടുന്നത്. അന്ന് ഗൂഗിൾ വാലറ്റ് എന്നായിരുന്നു പേര്. പിന്നീട് 2015 സെപ്തംബർ 11ന് ആൻഡ്രോയ്ഡ് പേ എന്നും 2018 ജനുവരി എട്ടിന് ഗൂഗിൾ പേ എന്നും പേരുമാറ്റുകയായിരുന്നു.

സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ