5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Jyotiraditya Scindia in News 9 Global Summit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തിന്റെ വികസനത്തില്‍ 180 ഡിഗ്രി വഴിത്തിരിവുണ്ടായെന്നും ജ്യോതിരാദിത്യ സിന്ധ്യ

Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ജ്യോതിരാദിത്യ സിൻഹ | Credits: News 9
arun-nair
Arun Nair | Published: 23 Nov 2024 12:05 PM

ജർമ്മനി: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ വന്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ശൃംഖലയായ ‘ടിവി-9’ന്റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ നടക്കുന്ന ന്യൂസ് 9 ഗ്ലോബല്‍ സമ്മിറ്റില്‍ ‘ഇന്ത്യ: ദ ബിഗസ്റ്റ് ടേണ്‍എറൗണ്ട് സ്‌റ്റോറി’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ 10 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം വലിയ പരിവര്‍ത്തന യാത്രയ്ക്ക് സാക്ഷ്യം വഹിച്ചെന്നും, ഇത് ഇന്ത്യയുടെ വളര്‍ച്ച വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തിന്റെ വികസനത്തില്‍ 180 ഡിഗ്രി വഴിത്തിരിവുണ്ടായെന്നും ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടു. 10 വര്‍ഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടായി. ഒരു കാലഘട്ടത്തില്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ തോതാണ് വേഗത എന്ന ആശയം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് ഇന്ത്യന്‍ കമ്പനികളും ഇന്ത്യന്‍ ബ്രാന്‍ഡുകളും പുതിയ ഉയരങ്ങളിലേക്ക് എത്തി. വിതരണ ശൃംഖല ലോകമെമ്പാടും വ്യാപിച്ചെന്നും സിന്ധ്യ വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. ഇന്ത്യ 4 ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയോട് അടുത്തു. അത് മാത്രമല്ല, നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉടന്‍ മാറും. 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലെത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വളര്‍ച്ച അക്കങ്ങളില്‍ മാത്രമല്ല

വളര്‍ച്ച എന്നത് അക്കങ്ങളില്‍ മാത്രമല്ല. ജീവിതങ്ങളെ മാറ്റിമറിക്കാന്‍ സഹായിക്കുന്ന ക്ഷേമപദ്ധതികള്‍ അടിസ്ഥാനമാക്കിയുള്ളത് കൂടിയാണ് വളര്‍ച്ച. ജനങ്ങളുടെ ശാക്തീകരണം പരിവര്‍ത്തനത്തിന് സഹായകരമാകുന്നുവെന്നും സിന്ധ്യ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒരു കോടി വീടുകളാണ് നിര്‍മ്മിച്ചത്. ഇതേ കാലയളവില്‍ രാജ്യത്തുടനീളം 120 മില്യണിലധികം ടോയ്‌ലറ്റുകളും നിര്‍മ്മിച്ചു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ, ക്ഷേമ പരിപാടികള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പ്രശസ്തമായ എംഎച്ച്പി അരീനയിലാണ് മൂന്ന് ദിവസത്തെ ഉച്ചകോടി നടക്കുന്നത്. ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, വ്യവസായ രംഗത്തെയും മറ്റ് മേഖലകളിലെയും പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുത്തു