‘സർവരാജ്യ തൊഴിലാളികളെ, സംഘടിക്കുവിൻ’… മെയ് 1 തൊഴിലാളി ദിനമായ കഥ
ഇന്ത്യയില്‍ ആദ്യമായി ചെങ്കൊടി ഉപയോഗിച്ചതും ഈ ദിനത്തിലാണ്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു.
സർവരാജ്യ തൊഴിലാളികളേ, സംഘടിക്കുവിൻ, എന്ന വാക്യം കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഈ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ചിന്തയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും പ്രധാനപ്പെട്ട ഒരു ആശയമാണ് എന്ന് പലരും ഒാർക്കുന്ന ദിനമാണ് ലോക തൊഴിലാളി ദിനം.
തൊഴിലാളികളെ ആവേശ ഭരിതരാക്കിയ ഈ മുദ്രാവാക്യം ഏറ്റവും ഇന്നും പ്രസക്തി മങ്ങാത്ത ഒരു ദിനം, മെയ് ദിനം.മെയ് ഒന്ന് ലോക തൊഴിലാളി ദിനമാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ തങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഐക്യത്തിന്റെയും ശക്തിയുടെയും പ്രതീകമായി ഈ മുദ്രാവാക്യം നെഞ്ചോട് ചേർത്ത ദിവസം.
നൂറ്റാണ്ടുകളായി തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നതും ആ െഎക്യത്തിന്റെ കഥ മാത്രമാണ്.ഈ ആശയം കാൾ മാർക്സ്, ഫ്രെഡറിക് എംഗൽസ് തുടങ്ങിയ തത്ത്വചിന്തകരും വിപ്ലവകാരികളും വികസിപ്പിച്ചെടുത്തതാണ് ഈ മുദ്രാവാക്യം.
കാറൽ മാർക്സിന്റെയും എംഗൽസിന്റെയും ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ എന്ന കൃതിയിലാണ് ഈ ആഹ്വാനം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് എന്ന് കരുതപ്പെടുന്നു. തൊഴിൽ ചൂഷണം കൂടിയപ്പോൾ തൊഴിലാളി പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്ക് ഇത് നൽകിയ ശക്തി നയിച്ചു.തൊഴിലാളി യൂണിയനുകളുടെയും തൊഴിൽ സമരങ്ങളുടെയും രൂപീകരണത്തിന് പിന്നീട് ഇത് കാരണമായി.
സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും സ്ഥാപനത്തിനുള്ള പോരാട്ടത്തിലും അ മാറ്റം നയിച്ചു.
അൽപം ചരിത്രം
1889 ജൂലായ് 14- ന് ഫ്രാൻസിലെ പാരീസിൽ നടന്ന യൂറോപ്പിലെ സോഷ്യലിസ്റ്റ് പാർട്ടികളുടെ ആദ്യ അന്താരാഷ്ട്ര കോൺഗ്രസിലാണ് എല്ലാ വർഷവും മെയ് 1 ‘തൊഴിലാളി ദിനമായി ആചരിക്കുന്നതിന്’ തീരുമാനം ഉണ്ടായത്.
ഇതിനു ശേഷം 1890 മെയ് 1 ന് ആദ്യത്തെ മെയ് ദിന ആഘോഷം നടന്നതായി രേഖകൾ വ്യക്തമാക്കുന്നു.തൊഴിലാളി ദിനമായി മെയ് 1 തിരഞ്ഞടുക്കാൻ ഒരു പ്രത്യേക കാരണമുണ്ട്. എട്ടു മണിക്കൂർ ജോലി ആവശ്യപ്പെട്ടു നടത്തിയ സമരവും അതിനെ തുടർന്നുണ്ടായ കലാപവുമാണ് അതിനു കാരണം.
1884-ൽ, അമേരിക്കൻ ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബർ യൂണിയൻസാണ് എട്ടു മണിക്കൂർ ജോലിസമയം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത്.ഇതു 1886 മെയ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും യൂണിയനുകൾ അന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ തൊഴിലുടമകൾ അനുവദിച്ചല്ല. തുടർന്ന് ഇത് പൊതു പണിമുടക്കിൽ കലാശിച്ചു. ചിക്കാഗോയിലെ ഹെയ്മാർക്കറ്റിൽ അന്ന് കലാപം ഉണ്ടായി. 1886 മെയ് 4 ന് ചിക്കാഗോയിലെ ഹേമാർക്കറ്റ് സ്‌ക്വയറിൽ നടന്ന തൊഴിലാളി പ്രകടനത്തിനിടെ വലിയൊരു ബോംബ് ആക്രമണം നടന്നു. ഈ സംഭവമാണ് ഹെയ്മാർക്കറ്റ് സംഭവം എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്.
എട്ട് മണിക്കൂർ തൊഴിൽ ദിനത്തിനായി അന്ന് പണിമുടക്കിയ തൊഴിലാളികളെ പിന്തുണച്ച് സമാധാനപരമായിട്ടാണ് അന്ന് റാലി ആരംഭിച്ചത്. എന്നാൽ യോഗം പിരിച്ചുവിടാൻ ശ്രമിച്ച പോലീസിന് നേരെ അജ്ഞാതനായ ഒരാൾ ഡൈനാമൈറ്റ് ബോംബ് എറിഞ്ഞതോടെ രംഗം വഷളായി. ബോംബ് സ്ഫോടനവും തുടർന്ന് വെടിവെപ്പും നടന്നു.
ആ സംഭവം ഏഴ് പോലീസ് ഉദ്യോഗസ്ഥരുടെയും നാലോളം സാധാരണക്കാരുടെയും മരണത്തിന് ഈ സംഭവം കാരണമായി എന്ന് പറയപ്പെടുന്നു. അന്ന് ഒട്ടേറെ പേർക്ക് പരിക്കേറ്റു. ചിക്കാഗോ തെരുവിൽ അന്ന് പിടഞ്ഞു വീണവരിൽ നിന്നാണ് പിന്നീട് ലോകം ഉണർന്നെണീറ്റത്.
ആ സമയത്ത് ആംസ്റ്റർഡാമിൽ വച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയം ആക്കി മാറ്റിയതിന്റെ വാർഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.ഇന്ത്യയിൽ ആദ്യമായി ചെങ്കൊടി ഉപയോഗിച്ചതും ഈ ദിവസമാണ്.
കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടിയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു.മെയ് 1 ന് മറ്റു ചില പ്രത്യേകതകൾ കൂടി ഇന്ത്യാ ചരിത്രത്തിലുണ്ട് എന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത.
1960 ൽ ബോംബെ സംസ്ഥാനം ഭാഷ അടിസ്ഥാനമാക്കി വിഭജിക്കപ്പെട്ടതിന് ശേഷം രണ്ട് സംസ്ഥാനങ്ങൾ രൂപപ്പെട്ടു. മഹാരാഷ്ട്രയും ഗുജറാത്തും സംസ്ഥാന പദവി നേടിയ ദിനം കൂടിയാണ് മെയ് 1. ഇത് പിന്നീട് ‘മഹാരാഷ്ട്ര ദിനം’, ‘ഗുജറാത്ത് ദിനം’ എന്നിങ്ങനെയും ആഘോഷിക്കപ്പെടുന്നുണ്ട്.