South Korean President: ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിന് 1 കോടി 52 ലക്ഷം ശമ്പളം, ദക്ഷിണ കൊറിയയിൽ ഇങ്ങനെയാണ്

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർധനക്ക് അനുസൃതമായാണ് ഇംപീച്ച് ചെയ്ത പ്രസിഡൻ്റിൻ്റെ ശമ്പളവും വർധിപ്പിച്ചതെന്ന് പേഴ്‌സണൽ മാനേജ്‌മെൻ്റ് മന്ത്രാലയം റിപ്പോർട്ടിൽ

South Korean President: ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിന് 1 കോടി 52 ലക്ഷം ശമ്പളം, ദക്ഷിണ കൊറിയയിൽ ഇങ്ങനെയാണ്

South Korea

arun-nair
Published: 

14 Jan 2025 09:19 AM

സിയോൾ: ദക്ഷിണ കൊറിയയുടെ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻറ് യൂൻ സുക് യോളിൻ്റെ ശമ്പള വർധനവാണ് വാർത്തകളിൽ ഇടം നേടിയത്. പ്രസിഡൻ്റിൻ്റെ വാർഷിക ശമ്പളം 254.9 മില്യൺ വോൺ (170,000 ഡോളർ) എകദേശം 1 കോടി 47 ലക്ഷം രൂപയിൽ നിന്ന് 3 ശതമാനം വർധിച്ച് 262.6 മില്യൺ വോൺ (179,000 ഡോളർ) ഏകദേശം 1 കോടി 52 ലക്ഷം ആക്കുമെന്ന് ദക്ഷിണ കൊറിയൻ സർക്കാർ അറിയിച്ചു. ഇത്തരത്തിൽ പ്രതിമാസം 21.8 മില്യൺ വോൺ നൽകുമെന്ന് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്തു.

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർധനക്ക് അനുസൃതമായാണ് ഇംപീച്ച് ചെയ്ത പ്രസിഡൻ്റിൻ്റെ ശമ്പളവും വർധിപ്പിച്ചതെന്ന് ദക്ഷിണ കൊറിയൻ പേഴ്‌സണൽ മാനേജ്‌മെൻ്റ് മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു . അടുത്ത ആറ് മാസത്തിനുള്ളിൽ, ഇംപീച്ച്‌മെൻ്റ് ട്രയൽ ആരംഭിക്കും. കഴിഞ്ഞ വർഷം പകുതി മുതലാണ് പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്തത്. ഇതിന് പിന്നാലെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്തി.

നാഷണൽ അസംബ്ലി ഇംപീച്ച് ചെയ്തതിനെത്തുടർന്ന് നീക്കം ചെയ്യപ്പെട്ട പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂവിന് 3 ശതമാനം ശമ്പളവും പ്രതിവർഷം 235.5 ദശലക്ഷം വോണും ലഭിക്കും. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിനും പ്രധാനമന്ത്രിക്കും മുഴുവൻ ശമ്പളവും നൽകുന്നത് ദക്ഷിണ കൊറിയയുടെ നയത്തിന് വിരുദ്ധമാണെങ്കിലും. രാഷ്ട്രത്തലവൻമാരുടെ കാര്യത്തിൽ ഇതിൽ മാറ്റമുണ്ടാകും.

സൈനികനിയമം നടപ്പിലാക്കാനാുള്ള ശ്രമത്തിനിടയിൽ 2024 ഡിസംബർ 14-നാണ് ദക്ഷിണ കൊറിയൻ പാർലമെൻ്റ് യൂണിനെ ഇംപീച്ച് ചെയ്തത്, രാഷ്ട്രത്തലവൻ്റെ ചുമതലകളും അധികാരങ്ങളും അദ്ദേഹത്തിൽ നിന്നും നീക്കം ചെയ്‌തെങ്കിലുമ ഭരണഘടനാ കോടതി വിധി പ്രഖ്യാപിക്കുന്നത് വരെ അദ്ദേഹത്തിന് പ്രസിഡൻ്റായി തുടരാം.

ഇംപീച്ച് ചെയ്ത്

ഇംപീച്ച് ചെയ്യപ്പെട്ട പ്രസഡിൻ്റിന് നടപടിക്രമങ്ങൾക്ക് ശേഷം ദക്ഷിണ കൊറിയയിൽ ചുമതലകളൊന്നുമില്ല. നയതന്ത്ര ഉടമ്പടികളിൽ ഒപ്പുവെക്കാനും നയതന്ത്രജ്ഞരെ നിയമിക്കാനും വിദേശ, പ്രതിരോധം, ഏകീകരണം എന്നീ വിഷയങ്ങളിൽ ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ റഫറണ്ടത്തിന് വിധേയമാക്കാനുമുള്ള അധികാരം ഉൾപ്പെടെ പ്രധാന ഭരണഘടനാപരമായ അധികാരങ്ങൾ ആക്ടിംഗ് പ്രസിഡൻ്റ് ചോയ് സാങ്-മോക്കിന് കൈമാറി. പട്ടാള നിയമം പ്രഖ്യാപിക്കൽ, സൈന്യത്തിൻ്റെ കമാൻഡും അടക്കം അദ്ദേഹത്തിന് നഷ്ടപ്പെട്ടു. കാബിനറ്റ് മന്ത്രിമാർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഭരണഘടനാ കോടതിയിലെ ഒഴിവുകൾ എന്നിവയുൾപ്പെടെയുള്ള പൊതു ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരവും ഇനിയുണ്ടാവില്ല.

തൻ്റെ ഔദ്യോഗിക വസതിയിൽ തുടരാനും പ്രസിഡൻ്റിൻ്റെ വാഹനവ്യൂഹം, വിമാനം, രാഷ്ട്രപതിയുടെ സുരക്ഷ എന്നിവ ഉപയോഗിക്കാനും ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റ് യൂൻ സുക് യോളിന് അർഹതയുണ്ട്. അദ്ദേഹം തൻ്റെ ശമ്പളം വാങ്ങുന്നത് തുടരും.മുൻ പ്രസിഡൻ്റുമാർക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും വിരമിക്കുമ്പോഴുള്ള ശമ്പളത്തിൻ്റെ 95 ശതമാനം മൂല്യമുള്ള പെൻഷൻ, നാല് ജീവനക്കാർ എന്നിവ അടങ്ങുന്ന ആനുകൂല്യങ്ങൾ എല്ലാം യൂണിന് നഷ്ടമാകും.സുരക്ഷ തുടർന്നും ലഭിക്കുമെങ്കിലും സ്വകാര്യ ഓഫീസ്, ഗതാഗതം, വൈദ്യസഹായം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം ലഭിക്കില്ല.

Related Stories
Donald Trump : ക്യാപിറ്റല്‍ മന്ദിരത്തില്‍ റിപ്പബ്ലിക്കന്‍ കാറ്റ് വീശി; രാജകീയ തിരിച്ചുവരവില്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റ് ഡൊണാള്‍ഡ് ട്രംപ്‌
Israel-Palestine Conflict: വെടിയൊച്ചകളില്ലാത്ത പ്രഭാതം; പലസ്തീന്‍ ബന്ദികളെ മോചിപ്പിച്ച് ഇസ്രായേല്‍
Donald Trump: ഉച്ചകഴിഞ്ഞാല്‍ ട്രംപ് ഉദിക്കും; സത്യപ്രതിജ്ഞ ചടങ്ങുകള്‍ ക്യാപിറ്റോള്‍ മന്ദിരത്തിനകത്ത്
Donald Trump’s Inauguration:അന്ന് ഹൗഡി മോദി, ഇന്ന് സ്ഥാനാരോഹണം; ട്രംപിന് മുന്നില്‍ വീണ്ടും ‘ഡ്രം മേളം’ മുഴക്കാന്‍ ഇന്ത്യന്‍ സംഘമെത്തും
FIFA World Cup: ഫിഫ ലോകകപ്പ്: 30 ലക്ഷം തെരുവുനായകളെ കൊന്നൊടുക്കാൻ മൊറോക്കോ
Sheikh Hasina: ‘ഇന്ത്യയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊല്ലപ്പെട്ടേനെ’: ഷെയ്ഖ് ഹസീന
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?