5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സഞ്ചാരികൾ അമിതമായി എത്തുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായി; ഇനി ഈ നഗരത്തിൽ പ്രവേശിക്കാൻ പ്രത്യേക എൻട്രി ഫീസ് നൽകണം

Venice Tourist Entry Fee : തിരക്ക് സമയങ്ങളിൽ നഗരത്തിലേക്ക് അമിതമായി സഞ്ചാരികൾ എത്തുന്നത് തടയാൻ ഈ നടപടികൊണ്ട് സാധ്യമാകുമെന്നാണ് അധികാരികൾ പ്രതീക്ഷിക്കുന്നത്

സഞ്ചാരികൾ അമിതമായി എത്തുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായി; ഇനി ഈ നഗരത്തിൽ പ്രവേശിക്കാൻ പ്രത്യേക എൻട്രി ഫീസ് നൽകണം
jenish-thomas
Jenish Thomas | Published: 25 Apr 2024 16:08 PM

റോം : ഇറ്റലിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ് വടക്കുകിഴക്കൻ നഗരമായ വെനീസ്. ഒരു ഭാഗത്ത് കടലും മറ്റൊരഭാഗത്ത് കനാലുകളുമായി നമ്മുടെ നാട്ടിലെ ആലപ്പുഴ പോലെ മനോഹരമായ നഗരമാണ് വെനീസ്. ഈ നഗരത്തിനോട് സാമ്യമുള്ളതിനാലാണ് ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നറയിപ്പെടുന്നത്. ടൂറിസ്റ്റുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമായ വെനീസിലേക്ക് ഇനി പ്രവേശിക്കണമെങ്കിൽ പ്രത്യേക എൻട്രി ഫീ നൽകണം. നഗരത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് അധികാരികൾ ഈ തീരുമാനമെടുത്തിരിക്കുന്നത്.

അമിതമായി വിനോദസഞ്ചാരികൾ എത്തുന്നത് ഇറ്റാലിയൻ നഗരത്തിന്റെ തനത് നഷ്ടപ്പെടുന്നുയെന്നും പ്രദേശവാസികൾക്ക് ഇതൊരു ബുദ്ധിമുട്ടായി മാറിയതോടെയാണ് അധികാരികൾ ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. നഗരത്തിൽ പ്രവേശിക്കാൻ ഒരു ദിവസത്തേക്ക് ഒരു സഞ്ചാരി എൻട്രി ഫീസായി നൽകേണ്ടത് അഞ്ച് യൂറോയാണ്. അതായത് 450 രൂപയോളം വരും. ചില പ്രത്യേക ദിവസങ്ങളിൽ അമിതമായി ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് പ്രവേശന ഫീസ് നടപടി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വെനീസ് ടൂറിസം അറിയിച്ചു.

തിരക്ക് സമയങ്ങളിൽ മാത്രമാണ് എൻട്രി ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8.30 മുതൽ വൈകിട്ട് നാല് മണി വരെയുള്ള സമയങ്ങളിൽ വെനീസ് നഗരത്തിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികളാണ് പ്രവേശന ഫീസ് നൽകേണ്ടത്. ഇതിനായി പ്രത്യേക സജ്ജീകരണം നഗരത്തിന്റെ കവാടങ്ങളിൽ അധികാരികൾ ഒരുക്കും. നിശ്ചിത സമയങ്ങളിൽ പ്രത്യേക പ്രവേശനനുമതി എടുക്കത്ത യാത്രക്കാരിൽ നിന്നും പിഴ ഈടാക്കും. 50 മുതൽ 300 യൂറോ ആകും പിഴ ഏർപ്പെടുത്തുക. ബാക്കി സമയങ്ങളിൽ നഗരത്തിലേക്ക് പ്രവേശിക്കുന്നവർക്ക് പ്രവേശനനുമതി ആവശ്യമില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പാണ് യുണെസ്കോ ലോക പൈത്യക പട്ടികയിലുള്ള വെനീസ് അമിതമായ ടൂറിസത്തെ തുടർന്ന് അപകടത്തിലാണെന്ന് അറിയിച്ചത്. ഇതെ തുടർന്ന് നഗരത്തിന്റെ പ്രത്യേക കൗൺസിൽ ചേർന്ന് ഈ തീരുമാനം എടുത്തിയിരിക്കുന്നത്. ജൂലൈ വരെ ഈ നടപടിക്കായി പരീക്ഷണടിസ്ഥാനത്തിൽ നഗരത്തിന്റെ കവാടങ്ങളിൽ പ്രത്യേക കിയോസ്ക്കുകൾ സ്ഥാപിക്കുമെന്ന് വെനീസ് ടൂറിസം അറിയിച്ചു. ടൂറിസത്തിലൂടെ വെനീസിനെ വലിയ ഒരു വരുമാനം ലഭിക്കുന്നത്.