5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Human Rights Day 2024 : മനുഷ്യാവകാശ ദിനവും, മൃഗവകാശ ദിനവും ഇന്ന്; ഈ പ്രത്യേകത അറിയാമോ ?

Human Rights Day 2024 Theme Significance : ഐക്യരാഷ്ട്രസഭയിലെ 58 അംഗങ്ങളിൽ 48 പേരാണ് അന്ന് പ്രമേയത്തെ അനുകൂലിച്ചത്. ആരും എതിര്‍ത്തില്ല. എന്നാല്‍ എട്ട് പേർ വിട്ടുനിന്നു. രണ്ട് പേർ വോട്ട് ചെയ്തില്ല. ഇത്രയും ചരിത്രം

Human Rights Day 2024 : മനുഷ്യാവകാശ ദിനവും, മൃഗവകാശ ദിനവും ഇന്ന്; ഈ പ്രത്യേകത അറിയാമോ ?
പ്രതീകാത്മക ചിത്രം (image credits: freepik)
jayadevan-am
Jayadevan AM | Published: 10 Dec 2024 10:44 AM

ഇന്ന് മനുഷ്യാവകാശ ദിനത്തിന്റെ 76-ാം വാര്‍ഷികം. എല്ലാ വര്‍ഷവും ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. 1948ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിലും ലക്ഷ്യമിട്ടുള്ള ‘ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡാ’യ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights-UDHR) അംഗീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.

1948 ഡിസംബർ 10-ന് പാരീസിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ആദ്യമായി യുഡിഎച്ച്ആര്‍ പ്രഖ്യാപിച്ചത്.എലീനർ റൂസ്‌വെൽറ്റ് അധ്യക്ഷനായ യുഎന്‍ സമിതിയാണ് യുഡിഎച്ച്ആര്‍ തയ്യാറാക്കിയത്. പാരീസിലെ പാലൈസ് ഡി ചയിലോട്ടിൽ നടന്ന മൂന്നാം സെഷനിൽ 217-ാം പ്രമേയമായി ഇത് ജനറല്‍ അംസബ്ലി അംഗീകരിക്കുകയായിരുന്നു.

ഐക്യരാഷ്ട്രസഭയിലെ 58 അംഗങ്ങളിൽ 48 പേരാണ് അന്ന് പ്രമേയത്തെ അനുകൂലിച്ചത്. ആരും എതിര്‍ത്തില്ല. എന്നാല്‍ എട്ട് പേർ വിട്ടുനിന്നു. രണ്ട് പേർ വോട്ട് ചെയ്തില്ല. ഇത്രയും ചരിത്രം. നിത്യജീവിതത്തിൽ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യവും പ്രസക്തിയും അംഗീകരിക്കാനുള്ള ആഹ്വാനമാണ് ആഹ്വാനമാണ് ഇത്തവണത്തെ മനുഷ്യാവകാശ ദിനം മുന്നോട്ടുവയ്ക്കുന്നത്.

ഈ ഭൂമിയില്‍ എല്ലാവര്‍ക്കും അവകാശം

വംശം, നിറം, മതം, ലിംഗം, ഭാഷ, അല്ലെങ്കിൽ മറ്റ് പദവികൾ എന്നിവയ്ക്ക് അതീതമായി എല്ലാവര്‍ക്കും അവകാശങ്ങളുണ്ട്. മനുഷ്യാവകാശ ദിനം ഓര്‍മപ്പെടുത്തുന്നതും ഈ വസ്തുതയാണ്. “നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി, ഇപ്പോൾ” എന്നതാണ് ഈ വര്‍ഷത്തെ തീം.

സമാധാനപരവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങളുടെ അടിത്തറയാണ് മനുഷ്യാവകാശങ്ങളെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. മനുഷ്യാവകാശങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മനുഷ്യാവകാശങ്ങൾ ഭാവി കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണെന്ന് ഈ വർഷത്തെ തീം നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Read Also : കേട്ടിട്ടുണ്ടോ ‘ക്രിസ്മസ് കാര്‍ഡ് ദിന’ത്തെക്കുറിച്ച്, ഇങ്ങനെയുമുണ്ട് ഒരു ദിവസം

മൃഗങ്ങള്‍ക്കുമുണ്ട് അവകാശം

ഈ ഭൂമിയില്‍ മനുഷ്യര്‍ക്ക് മാത്രമാണോ അവകാശം. മൃഗങ്ങള്‍ക്കുമുണ്ട് അവകാശവും, അത് ഓര്‍മിപ്പിക്കാനായി ഒരു ദിനവും. മനുഷ്യാവകാശ ദിനവും, മൃഗവകാശ ദിനവും ഒരു ദിവസം തന്നെയാണെന്നതാണ് ശ്രദ്ധേയം. 1988ല്‍ ‘ആനിമല്‍ റൈറ്റ്‌സ് ഗ്രൂപ്പായ’ അണ്‍കേജ്ഡ് ആണ് മൃഗവകാശ ദിനമെന്ന ആശയം മുന്നോട്ടുവച്ചതും നടപ്പിലാക്കിയതും. മൃഗങ്ങളോടുള്ള മനോഭാവം മാറ്റണമെന്നും, അവയോട് അനുകമ്പ കാണിക്കണമെന്നുമുള്ള ഓര്‍മപെടുത്തല്‍ കൂടിയാണ് ദിനം. മനുഷ്യന്റെ ഉപദ്രവം നേരിടുന്ന മൃഗങ്ങളോടുള്ള ഒരു ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൂടിയാണ് മൃഗവകാശ ദിനം.