5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Huajiang Grand Canyon Bridge: ഈഫൽ ടവറിനേക്കാൾ ഉയരം, ആകെ ചെലവ് 2200 കോടി; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം നിർമ്മിച്ച് ചൈന

Huajiang Grand Canyon Bridge: 216 ദശലക്ഷം പൗണ്ട് അല്ലെങ്കിൽ ഏകദേശം 2,200 കോടി രൂപ ചെലവഴിച്ചാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പാലം ചൈനയുടെ ഗ്രാമ പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും യാത്ര സമയം കുറയ്ക്കുകയും ചെയ്യും.

Huajiang Grand Canyon Bridge: ഈഫൽ ടവറിനേക്കാൾ ഉയരം, ആകെ ചെലവ് 2200 കോടി; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം നിർമ്മിച്ച് ചൈന
ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലംImage Credit source: social media
nithya
Nithya Vinu | Published: 12 Apr 2025 15:18 PM

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം നിർമ്മിച്ച് ചൈന. ഏറ്റവും ഉയരം കൂടിയ ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലം ജൂണിൽ ഉദ്ഘാടനം ചെയ്യാൻ ചൈന ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. മൂന്ന് കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ പാലത്തിന് ഈഫൽ ടവറിനേക്കാൾ 200 മീറ്റർ ഉയരമുണ്ടെന്നാണ് വിവരം.

ചൈനയുടെ എഞ്ചിനീയറിംഗ് മികവിനെ പ്രദർശിപ്പിക്കാനും ചൈനീസ് പ്രദേശമായ ഗുയിഷോയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് ചൈനയുടെ രാഷ്ട്രീയ നേതാവായ ഷാങ് ഷെങ്ലിൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. വെറും രണ്ട് മാസത്തിനുള്ളിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പാലത്തിന്റെ സ്റ്റീൽ ട്രസ്സുകൾക്ക് ഏകദേശം 22,000 മെട്രിക് ടൺ ഭാരമുണ്ടെന്നും, മൂന്ന് ഐഫൽ ടവറുകൾക്ക് തുല്യമാണെന്നും ഷെങ്ലിൻ കൂട്ടിച്ചേർത്തു.

ALSO READ: മാറ്റവുമായി പുതിയ അധ്യയന വർഷം; മൊബൈൽ ഫോൺ പാടില്ല, ഹാജർ ഇങ്ങനെ… കർശന നിർദേശങ്ങളുമായി അബുദാബി

പാലം വരുന്നതോടെ ഒരു മണിക്കൂർ യാത്രാ സമയം വെറും ഒരു മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 216 ദശലക്ഷം പൗണ്ട് അല്ലെങ്കിൽ ഏകദേശം 2,200 കോടി രൂപ ചെലവഴിച്ചാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. താമസസ്ഥലങ്ങൾ, ഗ്ലാസ് വാക്ക് വേ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പ് തുടങ്ങിയവയും പാലത്തിൽ ഒരുക്കിയിട്ടുള്ളതായി റിപ്പോർട്ട്. ചീഫ് എഞ്ചിനീയർ ലി ഷാവോയുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം.

പുതിയ പാലം ചൈനയുടെ ഗ്രാമ പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും യാത്ര സമയം കുറയ്ക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഭൂരിഭാഗവും ചൈനയിലാണ്. 2016 ൽ, 1,854 അടി ഉയരത്തിൽ ചൈനയിലെ ഏറ്റവും ഉയരം കൂടിയ പാലം ബെയ്പാൻജിയാങ്ങിൽ നിർമ്മിച്ചിരുന്നു.