5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Family Visa In UAE: ഭർത്താവിനും മക്കൾക്കുമുള്ള റെസിഡൻസി പെർമിറ്റ് സ്ത്രീകൾക്ക് സ്പോൺസർ ചെയ്യാം; നിബന്ധനകൾ ഇങ്ങനെ

How Woman Can Sponsor Residency Permits In The UAE : യുഎഇയിൽ സ്ത്രീകൾക്കും റെസിഡൻസി പെർമിറ്റ് സ്പോൺസർ ചെയ്യാം. ഭർത്താവിനും മക്കൾക്കുമുള്ള റെസിഡൻസി പെർമിറ്റ് സ്പോൺസർ ചെയ്യാൻ ചില നിബന്ധനകളുണ്ട്. അവ പരിശോധിക്കാം.

Family Visa In UAE: ഭർത്താവിനും മക്കൾക്കുമുള്ള റെസിഡൻസി പെർമിറ്റ് സ്ത്രീകൾക്ക് സ്പോൺസർ ചെയ്യാം; നിബന്ധനകൾ ഇങ്ങനെ
പ്രതീകാത്മക ചിത്രം (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 18 Nov 2024 14:51 PM

യുഎഇയിൽ ഭർത്താവിനും മക്കൾക്കുമുള്ള റെസിഡൻസി പെർമിറ്റ് സ്ത്രീകൾക്ക് സ്പോൺസർ ചെയ്യാം. വർക്ക് പെർമിറ്റുണ്ടെങ്കിൽ പുരുഷന്മാർക്ക് മാത്രമല്ല, സ്ത്രീകൾക്കും ഫാമിലി മൽകാം. ഭാര്യയ്ക്ക് ഭർത്താവിനെയും മാതാവിൻ മക്കളെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിൽ തടസമില്ല. എന്നാൽ, ഇതിന് ചില നിബന്ധനകളുണ്ട്.

ഏറ്റവും കുറഞ്ഞത് മാസത്തിൽ 4000 ദിർഹം ശമ്പളം ലഭിക്കുന്ന സ്ത്രീകൾക്കും 3000 ദിർഹം ശമ്പളവും താമസവും ലഭിക്കുന്ന സ്ത്രീകൾക്കും ഭർത്താവിനോ മക്കൾക്കോ റെസിഡൻസി വീസ സ്പോൺസർ ചെയ്യാം. ഈ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ വീസ സ്പോൺസർ ചെയ്യാനാവില്ല. ഓൺലൈനായോ ഓഫ്‌ലൈനായോ ഇതിനുള്ള ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചുനൽകാം. ഓരോ അംഗത്തിനും പ്രത്യേകം ഫോമുകൾ വേണം.

Also Read : Ayatollah Ali Khamenei : ആയതൊള്ള അലി ഖമേനിയ്ക്ക് വിഷം നൽകി?; ഇറാൻ പരമോന്നത നേതാവ് കോമയിലെന്ന് റിപ്പോർട്ട്

റെസിഡൻസി വിസയ്ക്കുള്ള അപേക്ഷയ്ക്കൊപ്പം ഒരു എമിറേറ്റ്സ് ഐഡി അപേക്ഷാഫോമും സമർപ്പിക്കണം. അപേക്ഷിക്കുന്നയാളുടെയും റെസിഡൻസി വീസ സ്പോൺസർ ചെയ്യേണ്ടവരുടെയും പാസ്പോർട്ട് കോപ്പികൾ വേണം. സ്ത്രീയുടെ എമിറേറ്റ്സ് ഐഡി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഇതിനൊപ്പം മക്കളുടെയും ഭർത്താവിൻ്റെയും മെഡിക്കൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സ്ത്രീയുടെ സാലറി സ്റ്റേറ്റ്മെൻ്റ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ് എന്നിവയും അപേക്ഷയിൽ ഉൾപ്പെടുത്തണം. സ്വന്തം രാജ്യത്ത് നോട്ടറൈസ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റുണ്ടാവണം. ഇത് യുഎഇ വിദേശമന്ത്രാലയവും അംഗീകരിക്കണം. റെസിഡൻസ് വീസ നൽകാൻ ഉദ്ദേശിക്കുന്ന കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, കുട്ടികളെ സ്പോൺസർ ചെയ്യുന്നതിൽ ഭർത്താവിൽ നിന്നുള്ള നോ ഒബ്ജക്ഷൻ ലെറ്റർ എന്നിവയും ആവശ്യമാണ്. എച്ച്ആർ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത സ്ത്രീയുടെ എംപ്ലോയ്മെൻ്റ് കോൺട്രാക്റ്റ് ഉണ്ടാവണം. ഫ്രീ സോണിലാണ് ജോലിയെങ്കിൽ സാലറി സർട്ടിഫിക്കറ്റ് മതിയാവും. വാടകക്കരാർ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. മക്കളുടെയും ഭർത്താവിൻ്റെയും മൂന്ന് വീതം പാസ്പോർട്ട് സൈസ് ഫോട്ടോകൾ കൂടി അപേക്ഷയിലുണ്ടാവണം.

ഈ അപേക്ഷ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിലാണ് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ ഫെഡറൽ ഐഡൻ്റിറ്റി ഫോർ അതോറിറ്റിയിലോ അതാത് എമിറേറ്റുകളിലെ ഇമിഗ്രേഷൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കാം. അതാത് എമിറേറ്റുകളിലെ നിയമമനുസരിച്ച് ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷ സമർപ്പിക്കാം. കുടുംബാംഗങ്ങൾ യുഎഇയിലെത്തി മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് നടത്തണം. ബ്ലഡ് ടെസ്റ്റ്, നെഞ്ചിൻ്റെ എക്സ്റേ തുടങ്ങി വിവിധ ടെസ്റ്റുകൾ നടത്തി പകർച്ചവ്യാധികൾ ഇല്ലെന്നുറപ്പാക്കണം. ഇത് കഴിഞ്ഞാൽ എമിറേറ്റ്സ് ഐഡിയ്ക്കായി അപേക്ഷിക്കാം. റെസിഡൻസി വീസ അംഗീകരിച്ചാൽ ഉടൻ തന്നെ എമിറേറ്റ്സ് ഐഡിയ്ക്കായി അപേക്ഷിക്കണം. ഇതൊക്കെ കഴിഞ്ഞാൽ ഭർത്താവിൻ്റെയും മക്കളുടെയും പാസ്പോർട്ടിൽ വീസ സ്റ്റാമ്പ് ചെയ്യും. ഒന്ന് മുതൽ മൂന്ന് വർഷം വരെയാണ് റെസിഡൻസി വീസയുടെ കാലാവധി. സ്റ്റാമ്പ് ചെയ്തുകഴിഞ്ഞാൽ ഭർത്താവും കുട്ടികളും യുഎഇയിലെ ഔദ്യോഗിക റെസിഡൻ്റായി മാറിക്കഴിഞ്ഞു.