5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kani Kusruti Watermelon Bag: കനി കുസൃതിയുടെ തണ്ണിമത്തൻ ബാ​ഗും പലസ്തീൻ ഐക്യദാർഢ്യവും; പിന്നിലെ കഥയെന്ത്

തണ്ണീർമത്തൻ ആലേഖനം ചെയ്ത വസ്ത്രങ്ങൾ, ബാഗുകൾ എന്നിവയെല്ലാം പലസ്തീൻ പ്രതിരോധ അടയാളങ്ങളാണ്.

Kani Kusruti Watermelon Bag: കനി കുസൃതിയുടെ തണ്ണിമത്തൻ ബാ​ഗും പലസ്തീൻ ഐക്യദാർഢ്യവും; പിന്നിലെ കഥയെന്ത്
kani kusurthi with watermelon bag
neethu-vijayan
Neethu Vijayan | Published: 24 May 2024 14:55 PM

കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യ ചിഹ്നമായ വാട്ടർമെലൻ ബാഗുമായാണ് നടി കനി കുസൃതി എത്തിയത്. ഗോൾഡൻ പാമിന് വേണ്ടി മത്സരിക്കുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ പ്രീമിയർ ഷോക്ക് പങ്കെടുക്കാൻ എത്തിയതായിരുന്നു മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും.

30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ പാം ഡി ഓർ പുരസ്‌കാരത്തിനായി മത്സരിക്കുന്നുവെന്ന നേട്ടവും ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് സ്വന്തമാണ്. ഐവറി നിറത്തിലുള്ള ഗൗണായിരുന്നു കനി കുസൃതിയുടെ ഔട്ട്ഫിറ്റ്. പഫ് സ്ലീവോട് കൂടിയ ഗൗണിന് ഡീപ് നെക്കാണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം ഹാങിങ് കമ്മലും വെള്ള നിറത്തിലുള്ള ഷൂവും ധരിച്ചാണ് കനി കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയത്.

അതേസമയം കനിയുടെ തണ്ണിമത്തൻ ഹാൻഡ് ബാ​ഗാണ് ഏറ്റവുമധികം ശ്രദ്ധ നേടിയത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്റെ ഡിസൈനാണ് കനിയുടെ ഈ ബാഗിന് നൽകിയിരിക്കുന്നത്. കനി തണ്ണിമത്തൻ ബാ​ഗ് പിടിച്ച് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഇസ്രയേൽ പലസ്തീൻ യുദ്ധം മുറുകുന്ന ഈ സമയത്ത് കാൻ ഫിലിം ഫെസ്റ്റിവൽ പോലൊരു വേദിയിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന കനി കുസൃതിയുടെ വരവ് പുതിയ ചരിത്രമാവുകയാണ്. ‌

തണ്ണിമത്തനും പലസ്തീൻ പ്രതിരോധവും തമ്മിലുള്ള ബന്ധം

എത്രപേർക്ക് അറിയാം തണ്ണിമത്തനും പലസ്തീൻ പ്രതിരോധവും തമ്മിലുള്ള ബന്ധം? അതിന് പിന്നിലുമുണ്ട് ഒരു കഥ. പലസ്തീൻ ദേശീയ പതാകയിലെ നിറങ്ങളോടും ഡിസൈനോടും ചേർന്ന് നിൽക്കുന്നതാണ് തണ്ണിമത്തൻ. അതിനാലാണ് പലസ്തീൻ ഐക്യദാർഢ്യത്തിന്റെ അടയാളമായി തണ്ണിമത്തൻ ലോകമെങ്ങും മാറിയത്.

തണ്ണിമത്തൻ പലസ്തീൻ പ്രതിരോധത്തിന്റെ അടയാളമായി സ്വീകരിക്കാൻ തുടങ്ങിയത് എപ്പോഴാണ് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ല. എന്നാൽ അതിനൊരു ചരിത്രമുണ്ട്.

1967 അതായത് അറബ്-ഇസ്രായേൽ യുദ്ധത്തിന് ശേഷം, ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പലസ്തീൻ പതാകയ്ക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. പതാകയോ അതിലെ നിറങ്ങൾക്ക് സമാനമായോ വസ്തുക്കളോ പ്രദർശിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അന്നത്തെ ഉത്തരവ്.

അങ്ങനെ ആ ഉത്തരവ് 25 വർഷം നിലനിന്നു. പിന്നീട് 1993ൽ ഉത്തരവ് പിൻവലിച്ചു. എന്നാൽ പിൻവലിക്കൽ ഉത്തരവുകൾ മാത്രമായി മാറി. വീണ്ടും പൊതുവിടങ്ങളിൽ പലസ്തീൻ പതാകകൾക്ക് നിരോധനമേർപ്പെടുത്തികൊണ്ട് ഇസ്രായേൽ ഭരണകൂടം ഉത്തരവ് പ്രഖ്യാപിച്ചു.

1980 കളിൽ തന്റെ ആർട്ട് ഗാലറിയിൽ സെൻസർഷിപ്പിനെത്തിയ ഇസ്രായേൽ പട്ടാളക്കാരാണ് തണ്ണിമത്തൻ പ്രതിരോധ അടയാളമായിമാറ്റിയതെന്നാണ് പലസ്തീൻ ചിത്രകാരനായ സ്ലിമൻ മൻസൂർ പറയുന്നത്.

ഇസ്രയേൽ-പലസ്തീൻ പ്രശ്‌നം വീണ്ടും പിടിമുറുക്കയപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങൾ തണ്ണീർമത്തൻ ഡിസൈനോട് കൂടി പലസ്തീൻ ഐക്യദാർഢ്യ ഉൽപന്നങ്ങളുടെയും വിൽപന വർധിച്ചിരുന്നു.

പലപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലികളിലും ഫെസ്റ്റിവലുകളിലുമെല്ലാം സെലിബ്രിറ്റികൾ തങ്ങളുടെ നിലപാട് നിശബ്ദമായി അടയാളപ്പെടുത്താൻ തണ്ണീർമത്തൻ ഡിസൈനോട് കൂടിയ ഉൽപന്നങ്ങൾ ഉപയോ​ഗിക്കുകയും ചെയ്തു.

തണ്ണീർമത്തൻ ആലേഖനം ചെയ്ത വസ്ത്രങ്ങൾ, ബാഗുകൾ എന്നിവയെല്ലാം പലസ്തീൻ പ്രതിരോധ അടയാളങ്ങളാണ്. അതിന്റെ തുടർച്ചയായാണ് കാനിൽ കനികുസൃതി തണ്ണീർമത്തൻ ബാഗുമേന്തി തന്റെ നിശബ്ദം പ്രതിഷേധം രേഖപ്പെടുത്തിയത്.