5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Tourist Permit: ഇന്ത്യക്കാർക്കുള്ള യുഎഇ ടൂറിസ്റ്റ് പെർമിറ്റ് എങ്ങനെ എടുക്കാം?; അറിയേണ്ടതെല്ലാം

How To Get UAE Tourist Permit: യുഎഇ സഞ്ചരിക്കാനാഗ്രഹിക്കുന്നവർക്ക് ടൂറിസ്റ്റ് വീസ ലഭിക്കാൻ കുറച്ച് നടപടിക്രമങ്ങളുണ്ട്. 30 മുതൽ 90 ദിവസം വരെ നീളുന്ന ടൂറിസ്റ്റ് വീസകൾ എങ്ങനെ എടുക്കാമെന്ന് പരിശോധിക്കാം.

UAE Tourist Permit: ഇന്ത്യക്കാർക്കുള്ള യുഎഇ ടൂറിസ്റ്റ് പെർമിറ്റ് എങ്ങനെ എടുക്കാം?; അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Freepik
abdul-basith
Abdul Basith | Published: 07 Mar 2025 14:31 PM

ഇന്ത്യക്കാർ കൂടുതലായി സഞ്ചരിക്കുന്നതും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നതുമായ രാജ്യമാണ് യുഎഇ. 2024ലെ സർവേ അനുസരിച്ച് ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് ടൂറിസ്റ്റ് സ്പോട്ടുകളിൽ യുഎഇയുമുണ്ട്. യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വിസിറ്റ് വീസ എടുക്കേണ്ടതുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.

പലതരത്തിലുള്ള ടൂറിസ്റ്റ് വീസകൾ യുഎഇ സന്ദർശനത്തിന് ഉപയോഗിക്കാം. 30 ദിവസം കാലാവധിയുള്ള ഷോർട്ട് ടേം ടൂറിസ്റ്റ് വീസ 250 ദിർഹമിന് ലഭിക്കും. സിംഗിൾ എൻട്രിയേ അനുവദിക്കൂ. കാലാവധി നീട്ടാനാവില്ല. മൾട്ടിപ്പിൾ എൻട്രികൾ അനുവദിക്കുന്ന, 30 ദിവസത്തെ ഷോർട്ട് ടേം ടൂറിസ്റ്റ് വീസയുമുണ്ട്. ഇതും കാലാവധി നീട്ടാനാവില്ല. 690 ദിർഹമാണ് ഫീസ്. ഇനി 90 ദിവസത്തെ ലോങ് ടേം ടൂറിസ്റ്റ് വീസയുണ്ട്. സിംഗിൾ എൻട്രി, കാലാവധി നീട്ടാനാവില്ല. ഫീസ് 600 ദിർഹം. മൾടിപ്പിൾ എൻട്രികൾ അനുവദിക്കുന്ന 90 ദിവസത്തെ ലോങ് ടേം ടൂറിസ്റ്റ് വിസയ്ക്ക് 1740 ദിർഹമാണ് നൽകേണ്ടത്. ഇതിലും കാലാവധി നീട്ടാനാവില്ല.

Also Read: Dubai Traffic: ദുബായിൽ ടെയിൽഗേറ്റിങ് കണ്ടെത്തി പിഴയീടാക്കാൻ ഇനി മുതൽ റഡാറുകൾ; പുതിയ നീക്കവുമായി പോലീസ്

ആറ് മാസത്തേക്കെങ്കിലും വാലിഡായ പാസ്പോർട്ടിനൊപ്പം ചുരുങ്ങിയത് 3000 ദിർഹമെങ്കിലും ബാങ്ക് ബാലൻസ് ഉണ്ടെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടാവണം. ഹോട്ടൽ ബുക്കിംഗുകളുടെ രേഖയും വേണം. ചില ഇന്ത്യക്കാർക്ക് ഓൺലൈൻ ആയി അപേക്ഷിച്ചിട്ട് വീസ ഓൺ അറൈവൽ എടുക്കാവുന്നതാണ്. ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് ഇവർക്കുണ്ടാവണം. ഒപ്പം അമേരിക്ക, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ, യുകെ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങളിലേക്കുള്ള വാലിഡ് വീസയോ റെസിഡൻസി പെർമിറ്റോ ഗ്രീൻ കാർഡോ ഉണ്ടാവണം. ഇവർക്ക് 14 ദിവസത്തെ വീസ 100 ദിർഹം നൽകിയാൽ ലഭിക്കും. 14 ദിവസത്തേക്ക് കാലാവധി നീട്ടണമെങ്കിൽ 250 ദിർഹമാണ് നൽകേണ്ടത്. 60 ദിവസത്തെ വീസയ്ക്കും നൽകേണ്ടത് 250 ദിർഹമാണ്.