5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ട്രംപിന്റെ വിജയത്തെ ഇന്ത്യൻ ടെലികോം കമ്പനികൾ പേടിക്കുന്നത് എന്തിന്?

Donald Trump's election victory affects the Indian telecom field: ആഗോള തലത്തിൽ നിലവിൽ 4 മില്യൺ ഉപയോക്താക്കളാണ് സ്റ്റാർലിങ്കിനുള്ളത് എന്നാണ് കണക്ക്.

Donald Trump: ട്രംപിന്റെ വിജയത്തെ ഇന്ത്യൻ ടെലികോം കമ്പനികൾ പേടിക്കുന്നത് എന്തിന്?
സ്റ്റാർ ലിങ്ക്, ഡൊണാൾഡ് ട്രംപ് ( image : social media/ facebook)
aswathy-balachandran
Aswathy Balachandran | Updated On: 11 Nov 2024 08:49 AM

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഇന്ത്യൻ ടെലികോം മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയിലെ ശതകോടീശ്വരനായ ഇലോൺ മസ്കുമായി ട്രംപിനുള്ള സൗഹൃദമാണ് ഇതിനു കാരണം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രസംഗത്തിൽ ഇലോൺ മസ്കിനെ അദ്ഭുത മനുഷ്യൻ എന്നാണ് ട്രംപ് വിളിച്ചത്.

കൂടാതെ മസ്കിന്റെ സ്റ്റാർലിങ്കിനെ കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിക്കുകയുണ്ടായി. ഇതെല്ലാം മസ്കിന് ഇന്ത്യയിലേക്കുള്ള കടന്നുവരവിന് കാരണമാകുമോ എന്നാണ് ഇപ്പോൾ ഇന്ത്യൻ ജനത ആലോചിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ മുകേഷ് അംബാനി അടക്കമുള്ള ടെലികോം/ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് തലവേദനയാകും എന്ന വിലയിരുത്തലുമുണ്ട്. ഹെലൻ ചുഴലിക്കാറ്റിന് ശേഷം സ്റ്റാർലിങ്കിന്റെ കണക്ടിവിറ്റി പുനഃസ്ഥാപിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള കടന്നു വരവിന് സ്റ്റാർലിങ്ക് 2021 മുതൽ ശ്രമിക്കുന്നുണ്ട്.

എന്നാൽ അത് സാധ്യമാകാത്തതിന് കാരണം റെഗുലേറ്ററി സംബന്ധമായ തടസ്സങ്ങളാണ്. അടുത്തകാലത്താണ് ഇന്ത്യ തങ്ങളുടെ നയത്തിൽ മാറ്റം വരുത്തിയത്. ഇത് പുറത്തുള്ളവർക്ക് പുതിയ അവസരങ്ങൾ തുറന്നു കൊടുക്കുന്നതാണ്. അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കാൻ പദ്ധതിയുണ്ടെന്ന് അടുത്തിടെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചതും ഇതിനോട് ചേർത്തു വായിക്കാം.

ALSO READ – കാനഡയില്‍ ഖലിസ്ഥാന്‍ക്കാരുണ്ട്, എല്ലാ ഹിന്ദുക്കളും മോദിയെ പിന്തുണയ്ക്കുന്നവരല്ല: ജസ്റ്റിന്‍ ട്രൂഡ

പരമ്പരാഗതമായ ഇന്റർനെറ്റ് കണക്ഷനുകൾ പൊതുവെ കേബിളുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ സ്റ്റാർലിങ്ക് ആയിരക്കണക്കിന് ലോ എർത്ത് ഉപഗ്രഹങ്ങളിലൂടെ ഉയർന്ന വേഗതയിലുള്ള കണക്ടിവിറ്റിയാണ് നൽകുന്നത് എന്ന് പ്രത്യേകം ഓർക്കണം. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനമില്ലാത്ത പ്രദേശങ്ങളിൽപ്പോലും ഇന്റർനെറ്റ് എത്തിക്കാൻ ഇതിലൂടെ കഴിഞ്ഞേക്കും.

ആഗോള തലത്തിൽ നിലവിൽ 4 മില്യൺ ഉപയോക്താക്കളാണ് സ്റ്റാർലിങ്കിനുള്ളത് എന്നാണ് കണക്ക്. ഇന്ത്യയിലേക്ക് സ്റ്റാർലിങ്ക് എത്തുകയാണെങ്കിൽ ഗ്രാമീണമേഖലകളിലെ ‍ഡിജിറ്റൽ തടസ്സങ്ങൾ മാറിക്കിട്ടും എന്നാണ് കരുതുന്നത്. എന്നാൽ ലൈസൻസിങ് സംബന്ധമായ വിഷയങ്ങളെ തുടർന്ന് പ്രൊജക്ടിന് താമസം നേരിടുന്നുണ്ട്.

സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് എത്തുകയാണെങ്കിൽ അത് ഇന്ത്യയിലെ ആഭ്യന്തര ടെലികോം ഓപ്പറേറ്റർമാരുമായി വിപണിയിൽ കടുത്ത മത്സരം ഉണ്ടായേക്കാം. മുകേഷ് അംബാനിയുടെ ജിയോ, സുനിൽ മിത്തലിന്റെ എയർടെൽ എന്നീ കമ്പനികളടക്കം സ്റ്റാർലിങ്കിനോട് മത്സരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ കേന്ദ്രസർക്കാരാണ് സ്റ്റാർലിങ്കിന്റെ കടന്നു വരവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്.