5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hiroshima Day 2024: ഹിരോഷിമ ദിനം; ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ഇന്നും ലോകം, ചരിത്രം അറിയാം

Hiroshima Day: ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം. പാരച്ച്യൂട്ടിലൂടെ പറന്നെത്തിയ ലിറ്റിൽ ബോയ് എന്ന ബോംബ് വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ചു. നഗരത്തിന് 2000 അടി ഉയരത്തിൽ ഉഗ്ര സ്ഫോടനം.

Hiroshima Day 2024: ഹിരോഷിമ ദിനം; ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ഇന്നും ലോകം, ചരിത്രം അറിയാം
Hiroshima Day 2024.
neethu-vijayan
Neethu Vijayan | Published: 05 Aug 2024 13:05 PM

1945 ഓഗസ്റ്റ് ആറിന് രാവിലെയാണ് ലോകത്തെ നടുക്കിയ ആ അണുബോംബ് സ്ഫോടനം നടക്കുന്നത്. ഹിരോഷിമ അണുബോംബ് (Hiroshima Day) സ്ഫോടനത്തിൻറെ 79ാം ദുരന്ത വാർഷികത്തിലും ആ കറുത്ത ദിനങ്ങളെ ഞെട്ടലോടെയാണ് ലോകം ഓർക്കുന്നു. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു അത്. ജപ്പാനിലെ (Jappan) ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. നിഷ്കളങ്കരായ ജനതയ്ക്കുമേൽ ചൊരിഞ്ഞ കൊടുംഭീകരതയെന്ന് തന്നെ പറയാം.

ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധം. 1939 മുതൽ 1945 വരെയുള്ള കാലഘട്ടത്തിലാണ് രണ്ടാം ലോകമഹായുദ്ധം നടക്കുന്നത്. പ്രാദേശിക സമയം രാവിലെ 8.15. പാരച്ച്യൂട്ടിലൂടെ പറന്നെത്തിയ ലിറ്റിൽ ബോയ് എന്ന ബോംബ് വിമാനത്തിൽ നിന്ന് താഴേക്ക് പതിച്ചു. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേയിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. നഗരത്തിന് 2000 അടി ഉയരത്തിൽ ഉഗ്ര സ്ഫോടനം. മുതിർന്നവർ ജോലി സ്ഥലങ്ങളിലേക്കും കുട്ടികൾ സ്കൂളിലേക്കും പോകുന്ന സമയത്തായിരുന്നു ഈ ദാരുണ സംഭവം അരങ്ങേറിയത്.

യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ അണുബോംബിന് 12,500 ടൺ ടിഎൻടിയുടെ പ്രഹരശേഷിയാണ് ഉണ്ടായിരുന്നത്. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തിൽ കത്തിജ്വലിച്ചു. നിരപരാധികളായ നിരവധി ആളുകളാണ് വെന്തുരികി മരിച്ചത്. മുപ്പത്തേഴായിരത്തോളം പേർക്കാണ് ആണവവികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റത്. അവർ ഉരുകിവീണ തൊലിയും മാംസവുമായി വെള്ളത്തിനുവേണ്ടി, ചുട്ടുപൊള്ളുന്ന ശരീരം തണുപ്പിക്കാനായി തിളച്ചുമറിയുന്ന പുഴകളിലും കിണറുകളിലും എടുത്തുചാടി. അന്നുമരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിൻതലമുറക്കാരുമായ നാലുലക്ഷത്തിലധികം ജനങ്ങൾ കാൻസർപോലുള്ള മാരകരോഗങ്ങൾ പിടിപെട്ട് പിന്നീട് നരകിച്ചാണ് ലോകത്തോട് വിട പറഞ്ഞത്. ഇന്നും അതിൻ്റെ സ്മാരകം പോൽ പല ജീവനുകളും ഹിരോഷിമയിലുണ്ട്.

ALSO READ: ഗാസയിലെ യുഎൻ സ്കൂളുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം: കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു

ഹിരോഷിമയിൽ ബോംബിട്ടതിനു പിന്നാലെ ജപ്പാൻ കീഴടങ്ങുമെന്നാണ് സഖ്യകക്ഷികൾ പ്രതീക്ഷിച്ചതെങ്കിലും, അത് നടന്നില്ല. അതോടെ രണ്ടാമതും ജപ്പാനെതിരെ അണുബോംബ് പ്രയോഗിക്കാൻ തീരുമാനമായി. ദിവസങ്ങളുടെ ഇളവേളയിൽ ഓഗസ്റ്റ് ഒൻപതിന് രാവിലെ ഒമ്പത് മണിക്കാണ് നാഗസാക്കിയിൽ ബോംബ് പതിച്ചത്. 4630 കിലോടൺ ഭാരവും ഉഗ്ര സ്ഫോടക ശേഷിയുള്ള ‘ഫാറ്റ് മാൻ’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബ് പ്രയോഗിച്ചത്. ബ്രിഗേഡിയർ ജനറൽ ചാൾസ സ്വിനിയായിരുന്നു വിമാനം പറപ്പിച്ചത്. കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു വിമാനത്തിന്റെ ആദ്യ ലക്ഷ്യം.

അണുവികിരണത്തിന്റെ ദുരന്തം പേറി ജപ്പാനിൽ ഇന്നും നിരവധി പേരാണ് ജീവിക്കുന്നത്. ഹിബാക്കുഷകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. യുദ്ധങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പോരും തീവ്രവാദ ആക്രമണങ്ങളും തുടർക്കഥയാകുമ്പോൾ അണുബോംബ് എന്ന ഭീതി ലോകത്ത് വിട്ടൊഴിയുന്നില്ല. ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോളും ജനിപ്പിക്കുന്ന കുട്ടികളെപ്പോലും അണുപ്രസരണത്തിന്റെ ഭാഗമായുള്ള ജനിതകവൈകല്യങ്ങൾ ഉണ്ടാകുന്നുവെന്ന് പല പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.