Hezbollah: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചു; ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം

Hezbollah Pager Explosions: ആശയവിനിമയം നടത്തുന്നതിനായി ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്ന് പേര് വെളിപ്പെടുത്താത്ത ഹിസ്ബുള്ള പ്രവര്‍ത്തകനെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Hezbollah: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചു; ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം

ലെബനാന്‍ സ്‌ഫോടനം (Image Credits: PTI)

Updated On: 

17 Sep 2024 23:49 PM

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുള്ള (Hezbollah) പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് അപകടം. ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ള പ്രവര്‍ത്തകരും ഒരു പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശയവിനിമയം നടത്തുന്നതിനായി ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്ന് പേര് വെളിപ്പെടുത്താത്ത ഹിസ്ബുള്ള പ്രവര്‍ത്തകനെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: Vladimir Putin: ‘ജോലിയുടെ ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടൂ’; വിചിത്ര നിർദേശവുമായി വ്ളാഡിമിർ പുടിൻ

പൊട്ടിത്തെറിയില്‍ ലെബനനിലെ ഇസ്രായേല്‍ സ്ഥാനപതി മുജ്തബ അമാനിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ തെക്ക്-കിഴക്ക് പ്രദേശങ്ങള്‍, ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേസമയം സ്‌ഫോടനം നടന്നിട്ടുണ്ടെന്നാണ് വിവരം. ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായും ആളുകള്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരത്തില്‍ പറയുന്നു.

പോക്കറ്റില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യം

കൂടാതെ രക്തം വാര്‍ന്ന് കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ആളുകളില്‍ പരിഭ്രാന്തി ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കടയില്‍ നിന്നിരുന്ന ആളുടെ പോക്കറ്റില്‍ നിന്നും പൊട്ടിത്തെറിയുണ്ടായതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനായി പേജറുകളുടെ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

Also Read: Elon Musk: അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല; ട്രംപിനെതിരായ വധശ്രമത്തില്‍ മസ്‌കിനെതിരെ വൈറ്റ് ഹൗസ്‌

അതേസമയം, സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. എന്നാല്‍ ഇതിനോട് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. ഗ്രൂപ്പിലെ അംഗങ്ങള്‍ സെല്‍ഫോണുകള്‍ കൈവശം വെക്കരുതെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുള്ള അംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതിനെതിരെ ആയിരുന്നു ഇത്.

അതേസമയം, യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേലിന്റെ വടക്കുഭാഗത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 60,000 ആളുകളുടെ തിരിച്ചുവരവ് സംബന്ധിച്ച് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് ഔദ്യോഗിക യോഗം ചേര്‍ന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം. ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെ കുടിയിറക്കപ്പെട്ട ഇസ്രായേലികളുടെ തിരിച്ചുവരവ് സൈനിക നടപടിയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നേരത്തെ പറഞ്ഞിരുന്നു.

കൂടാതെ ഹിസ്ബുള്ള ഇപ്പോഴും ഹമാസുമായി ബന്ധം തുടരുന്നതും സംഘര്‍ഷം അവസാനിപ്പിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതിനാല്‍ ഒരു കരാറിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Stories
Mysterious Disease In Congo : അത് ഡിസീസ് എക്‌സ് അല്ല; കോംഗോയില്‍ പടര്‍ന്നുപിടിച്ച മാരക രോഗം തിരിച്ചറിഞ്ഞു
Rey Mysterio Sr Death : ഡബ്ല്യുഡബ്ല്യു ഇ താരം റെയ് മിസ്റ്റീരിയോയുടെ അമ്മാവൻ; ഇതിഹാസ ഗുസ്തി താരം റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു
Dubai Dating Scam : ഡേറ്റിംഗ് ആപ്പിലൂടെ നൈറ്റ് ക്ലബിലേക്ക് വിളിച്ചുവരുത്തി അഞ്ചിരട്ടി ബിൽ തുക; ദുബായിൽ യുവതികൾ ഉൾപ്പെട്ട റാക്കറ്റുകൾ സജീവം
Airlines Passengers Attention: പ്രവാസികളുടെ ശ്രദ്ധയ്ക്ക്…; യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തുക
Germany Christmas Market Attack: ജര്‍മനിയില്‍ മാര്‍ക്കറ്റിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്‌
Aster Guardians Global Nursing Award 2025: ആസ്റ്റര്‍ ഗാര്‍ഡിയന്‍ അവാര്‍ഡ് സ്വന്തമാക്കാന്‍ അപേക്ഷിച്ചോ? സമ്മാനത്തുക കേട്ടാല്‍ ഞെട്ടും
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ