Hezbollah: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചു; ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം
Hezbollah Pager Explosions: ആശയവിനിമയം നടത്തുന്നതിനായി ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്ന് പേര് വെളിപ്പെടുത്താത്ത ഹിസ്ബുള്ള പ്രവര്‍ത്തകനെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുള്ള (Hezbollah) പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് അപകടം. ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ള പ്രവര്‍ത്തകരും ഒരു പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആശയവിനിമയം നടത്തുന്നതിനായി ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്ന് പേര് വെളിപ്പെടുത്താത്ത ഹിസ്ബുള്ള പ്രവര്‍ത്തകനെ ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊട്ടിത്തെറിയില്‍ ലെബനനിലെ ഇസ്രായേല്‍ സ്ഥാനപതി മുജ്തബ അമാനിക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ തെക്ക്-കിഴക്ക് പ്രദേശങ്ങള്‍, ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒരേസമയം സ്‌ഫോടനം നടന്നിട്ടുണ്ടെന്നാണ് വിവരം. ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായും ആളുകള്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരത്തില്‍ പറയുന്നു.
പോക്കറ്റില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യം
Seen dozens of photos/videos of people in Lebanon with injuries to their legs — where pagers would have been in pocket — or hands/arms.
Videos being shared on social media seem to show the pagers ring, then explode. pic.twitter.com/uq76o4MO08
— Timour Azhari (@timourazhari) September 17, 2024
കൂടാതെ രക്തം വാര്‍ന്ന് കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ആളുകളില്‍ പരിഭ്രാന്തി ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കടയില്‍ നിന്നിരുന്ന ആളുടെ പോക്കറ്റില്‍ നിന്നും പൊട്ടിത്തെറിയുണ്ടായതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനായി പേജറുകളുടെ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, സ്‌ഫോടനത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. എന്നാല്‍ ഇതിനോട് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. ഗ്രൂപ്പിലെ അംഗങ്ങള്‍ സെല്‍ഫോണുകള്‍ കൈവശം വെക്കരുതെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിസ്ബുള്ള അംഗങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നതിനെതിരെ ആയിരുന്നു ഇത്.
അതേസമയം, യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേലിന്റെ വടക്കുഭാഗത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 60,000 ആളുകളുടെ തിരിച്ചുവരവ് സംബന്ധിച്ച് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് ഔദ്യോഗിക യോഗം ചേര്‍ന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം. ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെ കുടിയിറക്കപ്പെട്ട ഇസ്രായേലികളുടെ തിരിച്ചുവരവ് സൈനിക നടപടിയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നേരത്തെ പറഞ്ഞിരുന്നു.
കൂടാതെ ഹിസ്ബുള്ള ഇപ്പോഴും ഹമാസുമായി ബന്ധം തുടരുന്നതും സംഘര്‍ഷം അവസാനിപ്പിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതിനാല്‍ ഒരു കരാറിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.