Weather Alert in Oman: ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും നാളെ അവധി

Heavy Rainfall Expected in Oman: ഉഷ്ണമേഖല ന്യൂനമര്‍ദം പടിഞ്ഞാറോട്ട് ദോഫാര്‍ ഗവര്‍ണറേറ്റിലേക്കും ഏദന്‍ ഉള്‍ക്കടലിലേക്കും നീങ്ങുകയാണ്. ഇത് തീവ്ര ന്യൂനമര്‍ദമായി വികസിക്കുമെന്നും തിങ്കളാഴ്ച രാത്രി മുതല്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Weather Alert in Oman: ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും നാളെ അവധി

Representative Image. Image Credit: PTI

Published: 

14 Oct 2024 20:11 PM

മസ്കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ സാഹചര്യത്തിൽ രാജ്യത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും നാളെ(ചൊവ്വ) അവധി പ്രഖ്യാപിച്ചു. മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് നാളെ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി നല്‍കിയിരിക്കുന്നത്. ജോലികള്‍ റിമോട്ട്/ വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് മാറും. അല്‍ വുസ്ത, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലെ പര്‍വതപ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറിയാതായും ഒമാന്‍ തീരപ്രദേശത്ത് നിന്ന് ഏകദേശം 950 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉഷ്ണമേഖല ന്യൂനമര്‍ദം പടിഞ്ഞാറോട്ട് ദോഫാര്‍ ഗവര്‍ണറേറ്റിലേക്കും ഏദന്‍ ഉള്‍ക്കടലിലേക്കും നീങ്ങുകയാണ്. ഇത് തീവ്ര ന്യൂനമര്‍ദമായി വികസിക്കുമെന്നും തിങ്കളാഴ്ച രാത്രി മുതല്‍ വ്യത്യസ്ത തീവ്രതയിലുള്ള മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെൻററില്‍ നിന്ന് ലഭിച്ച റിപ്പോർട്ടുകളെത്തുടർന്നാണ് നാളെ (ഒക്ടോബർ 15) ജോലിയും പഠനവും താൽക്കാലികമായി നിർത്തിവയ്ക്കാൻ അധികൃതര്‍ തീരുമാനിച്ചത്. 30 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മണിക്കൂറില്‍ 28 മുതല്‍ 64 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. മഴ മൂലം വാദികള്‍ നിറഞ്ഞൊഴുകും. കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ ദിവസങ്ങളില്‍ വാദികള്‍ മുറിച്ച് കടക്കുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഒമാന്‍ കടല്‍ത്തീരത്ത് തിരമാലകള്‍ 1.5 മുതല്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Also read-Kerala Rain Alert: ന്യൂനമര്‍ദ്ദം; വടക്കൻ ജില്ലകളിൽ ശക്തമായ മഴ; നാലിടത്ത് ഓറഞ്ച് അലർട്ട്

റോഡിൽ വെള്ളം കെട്ടികിടക്കുന്നുണ്ടെങ്കിൽ മറ്റ് വഴിയിലൂടെ സഞ്ചരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങള്‍ താഴ്ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും വാദികളില്‍ ഇറങ്ങുകയോ വാഹനം ഇറക്കുകയോ ചെയ്യരുതെന്നും ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, ഇലക്ട്രിക് കോംപ്ലക്‌സുകള്‍ എന്നിവയ്ക്ക് താഴെ നില്‍ക്കരുതെന്നും നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു.

Related Stories
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
China Rent Office Space: തൊഴില്‍രഹിതരെ ഇതിലേ ഇതിലേ; ജോലി ചെയ്യുന്നതായി അഭിനയിക്കാന്‍ മുറിയൊരുക്കി ചൈന
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ