​ഗാസ ചുടലപ്പറമ്പായിട്ട് 200 ദിവസങ്ങൾ പിന്നിടുന്നു

അത്യുഗ്ര ശേഷിയുള്ള 75,000 ടൺ സ്ഫോടക വസ്തുക്കൾ ഇതിനകം വർഷിച്ചു കഴിഞ്ഞ തുരുത്തിൽ 3,80,000 വീടുകൾ മണ്ണോടു മണ്ണ് ചേർന്നു കഴിഞ്ഞു.

​ഗാസ ചുടലപ്പറമ്പായിട്ട് 200 ദിവസങ്ങൾ പിന്നിടുന്നു
Updated On: 

24 Apr 2024 11:44 AM

ജറുസലം: ഗാസയിൽ വംശഹത്യ ലക്ഷ്യമിട്ട് ഇസ്രായേൽ തുടരുന്ന അതിരുവിട്ട ആക്രമണങ്ങൾ തുടങ്ങിയിട്ട് 200 നാൾ പിന്നിടുന്നു. ഇനിയും ഇത് അവസാനിപ്പിക്കാതെ കൂടുതൽ കുരുതിയിലേക്കാണ് ഇസ്രയേൽ നീങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 36,000-ൽ അധികം പിന്നിട്ട മരണ നിരക്ക് ഇനിയും ഉയരും. ഇതിന് മുന്നോടിയായി റഫയിലും കരയാക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുകയാണെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്.

അത്യുഗ്ര ശേഷിയുള്ള 75,000 ടൺ സ്ഫോടക വസ്തുക്കൾ ഇതിനകം വർഷിച്ചു കഴിഞ്ഞ തുരുത്തിൽ 3,80,000 വീടുകൾ മണ്ണോടു മണ്ണ് ചേർന്നു കഴിഞ്ഞു. ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗാസയിലെങ്ങും പിന്നെയും ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടരുകയാണ്.

തെക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം ഏറെ രൂക്ഷം. അതിനിടെ, ലബനൻ അതിർത്തിയോടു ചേർന്ന ഇസ്രയേൽ സൈനിക താവളത്തിനു നേരെ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തി. തിരിച്ചടിയിൽ ഹിസ്ബുല്ല പക്ഷത്തെ 2 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 32 പേരാണു കൊല്ലപ്പെട്ടത്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 34,183 പലസ്തീൻകാർ കൊല്ലപ്പെട്ടു. 77,143 പേർക്കു പരുക്കേറ്റിട്ടുണ്ട്.

ഇസ്രയേലിന് ആയുധം നൽകരുത്’; പ്രമേയം പാസ്സാക്കി യു.എൻ മനുഷ്യാവകാശസമിതി

ഇസ്രയേലിന് ആയുധം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എൻ. മനുഷ്യാവകാശസമിതി ഈ മാസം ആദ്യ വാരം പാസാക്കിയിരുന്നു. 48 അംഗ സമിതിയിൽ 28 രാജ്യങ്ങൾ ഈ പ്രമേയത്തെ അനുകൂലിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ആറു രാജ്യങ്ങൾ ഇതിനെ എതിർത്തു. ഇന്ത്യ അടക്കം 13 രാജ്യങ്ങൾ ഈ വേദിയിൽ നിന്ന് വിട്ടു നിന്നു.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുടെ കയറ്റുമതി നിരീക്ഷിക്കാനും ഇസ്രയേൽ സൈന്യത്തിന് ലഭിക്കുന്ന ആയുധങ്ങൾ പലസ്തീൻ ജനതയ്ക്കു നേരേ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യരാശിക്കുമേലുള്ള യുദ്ധമാണെന്നും യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രയേൽ ഉത്തരവാദിയായിരിക്കുമെന്നും പ്രമേയം പറയുന്നു.

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തര ആവശ്യം’ -യു.എസ് സ്റ്റേറ്റ് സെക്രട്ടറി

പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തരമായ ആവശ്യമാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. കഴിഞ്ഞ ഫെബ്രുവരിയിൽ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാൻ അറബ് രാജ്യങ്ങൾ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തരമായ ആവശ്യമാണ്.

അതുവഴി ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. ഇസ്രയേലിന് പശ്ചിമേഷ്യയുമായി ഇഴുകിച്ചേരാനുള്ള ‘അസാധാരണമായ അവസരം’ സമീപഭാവിയിൽ ഉണ്ടാകും. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാൻ അറബ് രാജ്യങ്ങൾ സന്നദ്ധരാണ്.’ -ആന്റണി ബ്ലിങ്കൻ പറഞ്ഞു. ​ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം ശക്തമാകുന്നതിടെയാണ് ഈ പ്രസ്ഥാവന യു.എസ് സ്റ്റേറ്റ് സെക്രട്ടറി നടത്തിയത്.

യു.എസ്. വ്യോമസേനാംഗത്തിന്റെ പ്രതിഷേധ ആത്മഹത്യ

ഗാസയിലെ യുദ്ധത്തിൽ പ്രതിഷേധിച്ച് യു.എസ്. വ്യോമസേനാംഗം വാഷിങ്ടണിലെ ഇസ്രയേൽ എംബസിക്കുമുന്നിൽ തീകൊളുത്തി ജീവനൊടുക്കി. ടെക്‌സാസിലെ സാൻ അന്റോണിയോ സ്വദേശിയായ ആരോൺ ബുഷ്‌നൽ എന്ന 25-കാരനാണ് തീകൊളുത്തി സ്വയം ജീവനൊടുക്കിയത്. ‘പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് വിളിച്ചുപറയുന്നതിന്റെ ദൃശ്യം ചിത്രീകരിച്ച ശേഷമാണ് ഇയാൾ സ്വയം തീകൊളുത്തിയത്.

തീ ദേഹത്ത് ആളിപടരുമ്പോഴും ‘വംശഹത്യയിൽ ഞാൻ പങ്കാളിയാവില്ലെന്നും, അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും’ ആരോൺ വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘പലസ്തീനെ സ്വന്ത്രമാക്കുക’ എന്ന് ഇയാൾ തുടർച്ചയായി വിളിച്ചുപറയുന്നത് വീഡിയോയിൽ വ്യക്തമാണ്. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍