5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Heathrow Airport Fire: ഹീത്രു വിമാനത്താവളത്തിലെ തീപിടുത്തം: എമിറേറ്റ്സ് വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും

Emirates To Resume Flight Services: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള വിമാനസർവീസ് ഇന്ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ്. മാർച്ച് 22, ശനിയാഴ്ച മുതൽ ഹീത്രുവിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Heathrow Airport Fire: ഹീത്രു വിമാനത്താവളത്തിലെ തീപിടുത്തം: എമിറേറ്റ്സ് വിമാന സർവീസ് ഇന്ന് പുനരാരംഭിക്കും
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 22 Mar 2025 10:00 AM

ഹീത്രു വിമാനത്താവളത്തിലെ തീപിടുത്തത്തെ തുടർന്ന് റദ്ദാക്കിയ എമിറേറ്റ്സ് വിമാനസർവീസ് ഇന്ന് പുനരാരംഭിക്കും. മാർച്ച് 22 ശനിയഴ്ച മുതൽ വിമാനസർവീസ് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. മാർച്ച് 21, വെള്ളിയാഴ്ച രാത്രിയാണ് തങ്ങളുടെ വെബ്സൈറ്റിലൂടെ എമിറേറ്റ്സ് എയർലൈൻസ് ഇക്കാര്യം അറിയിച്ചത്. ഫ്ലൈറ്റ് നമ്പർ EK007 ആണ് ദുബായിൽ നിന്ന് ഹീത്രൂവിലെത്തുന്ന ആദ്യ വിമാനം.

എമിറേറ്റ്സിൻ്റെയും എത്തിഹാദിൻ്റെയും അടക്കമുള്ള വിവിധ വിമാനസർവീസുകളാണ് ഹീത്രൂ വിമാനത്താവളത്തിലെ തീപിടുത്തത്തെ തുടർന്ന് വെള്ളിയാഴ്ച ക്യാൻസൽ ചെയ്തത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രു വിമാനത്താവളത്തിൽ വെള്ളിയാഴ്ചയാണ് തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിലെ പവർ സ്റ്റേഷനിലാണ് തീപിടിച്ചത്. പിന്നാലെ എമിറേറ്റ്സിൻ്റെ EK001/002, EK029/030, EK031/032, EK003/004 and EK005/006 വിമാനങ്ങളെല്ലാം റദ്ദാക്കി. ഇതെല്ലാം ദുബായിൽ നിന്ന് ഹീത്രുവിലേക്കുള്ള വിമാനങ്ങളായിരുന്നു. ഹീത്രുവിൽ നിന്ന് ദുബായിലേക്കുള്ള EK008 എന്ന വിമാനവും വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.

Also Read: London’s Heathrow Airport: സബ്‌സ്റ്റേഷനിൽ തീപ്പിടിത്തം; ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചു

ക്യാൻസലായ ബുക്കിങുകൾ റീബുക്ക് ചെയ്യാനായി ബുക്കിങ് ഏജൻ്റിനെ സമീപിക്കാവുന്നതാണെന്ന് എമിറേറ്റ്സ് അറിയിച്ചു. എമിറേറ്റ്സിലൂടെ നേരിട്ട് ബുക്ക് ചെയ്ത യാത്രികർക്ക് വിമാനക്കമ്പനി തന്നെ വേണ്ട സഹായങ്ങൾ നൽകും.

വൈദ്യുതി സബ്സ്റ്റേഷനിൽ ഉണ്ടായ തീപിടുത്തത്തെ തുട‍ർന്നാണ് ഈ മാസം 21ന് ഹീത്രു വിമാനത്താവളം അടച്ചിട്ടത്. രാത്രി 11.30ഓടെയാണ് വിമാനത്താവളത്തിലെ സബ് സ്റ്റേഷനിൽ തീപിടുത്തമുണ്ടായത്. ഇതേ തുടർന്ന് 16,000-ത്തിലധികം വീടുകളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. മാർച്ച് 21 അ‍ർദ്ധരാത്രി വരെ വിമാനത്താവളം അടച്ചിടുമെന്നായിരുന്നു അറിയിപ്പ്. സംഭവത്തെ തുട‍ർന്ന് കുറഞ്ഞത് 120 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടതായാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്റാഡാർ റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് എയർവേയ്സ്, എമിറേറ്റ്സ്, എയർ ഇന്ത്യ തുടങ്ങിയ സർവീസുകളൊക്കെ വഴിതിരിച്ചുവിട്ടു. ഇതിനൊപ്പമാണ് എമിറേറ്റ്സും എത്തിഹാദും വിമാന സർവീസുകൾ ക്യാൻസൽ ചെയ്തത്.