ഹമാസിന്റെ അവസാന ഉന്നതനെയും വധിച്ചെന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടത് നാഷണൽ റിലേഷൻസ് മേധാവി ഇസ് അൽ ദിൻ കസബ് | Head of Hamas National Relations Izz Al Din Kassab Killed Says Israel Malayalam news - Malayalam Tv9

Iran-Israel Conflict: ഹമാസിന്റെ അവസാന ഉന്നതനെയും വധിച്ചെന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടത് നാഷണൽ റിലേഷൻസ് മേധാവി ഇസ് അൽ ദിൻ കസബ്

Head of Hamas National Relations Izz Al Din Kassab Killed: ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം കനത്തു നിൽക്കുന്ന സമയത്താണ് ഹമാസിന് ഒരു ഉന്നത നേതാവിനെ കൂടി നഷ്ടമാകുന്നത്.

Iran-Israel Conflict: ഹമാസിന്റെ അവസാന ഉന്നതനെയും വധിച്ചെന്ന് ഇസ്രായേൽ; കൊല്ലപ്പെട്ടത് നാഷണൽ റിലേഷൻസ് മേധാവി ഇസ് അൽ ദിൻ കസബ്

ഹമാസ് നാഷണൽ റിലേഷൻസ് മേധാവി ഇസ് അൽ ദിൻ കസബ് (Image Credits: X)

Published: 

02 Nov 2024 08:27 AM

ടെൽ അവീവ്: ഹമാസിന്റെ ഉന്നത സ്ഥാനത്തിരുന്ന അവസാന നേതാവിനെ കൂടി വധിച്ചെന്ന് ഇസ്രായേൽ. ഹമാസ് പൊളിറ്റിക്കൽ ബ്യുറോയിലെ നാഷണൽ റിലേഷൻസ് മേധാവിയായിരുന്ന ഇസ് അൽ ദിൻ കസബാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയായിരുന്നു ഇക്കാര്യം അറിയിച്ചത്.

ഹമാസും ഗാസയിലെ മറ്റ് ഭീകര സംഘടനകളും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിച്ച ആളായിരുന്നു ഇസ് അൽ ദിൻ കസബ്. മേഖലയിലെ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങൾക്ക് നിർദേശം നൽകുന്നയാളാണിതെന്നും ഐഡിഎഫ് വ്യക്തമാക്കി. കൂടാതെ, ഇസ്രയേലിനെതിരെ ഭീകരാക്രമണങ്ങൾ നടപ്പാക്കുന്നതിനുള്ള അധികാരം കസബിനാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റിൽ ഐഡിഎഫ് പറയുന്നു.

 

 

ALSO READ: വെടി നിര്‍ത്തലിനായി ഇസ്രായേലിനോട് യാചിക്കില്ല, പോരാട്ടം തുടരും: നയിം ഖാസിം

ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം കനത്തു നിൽക്കുന്ന സമയത്താണ് ഹമാസിന് ഒരു ഉന്നത നേതാവിനെ കൂടി നഷ്ടമാകുന്നത്. ഹിസ്‌ബുള്ള നേതാവ് ഹസ്സൻ നസ്രല്ലയുടെ കൊലപാതകം അവർക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു ഉന്നതൻ കൂടി കൊല്ലപ്പെടുന്നത്. അതേസമയം, ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യം വെച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ 4,400 മിസൈലുകൾ തൊടുത്തതായി ഐഡിഎഫ് കഴിഞ്ഞ ദിവസം അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂവായിരത്തിലധികം സ്‌ഫോടക വസ്തുക്കൾ, 2,500 ആന്റി ടാങ്ക് മിസൈലുകൾ, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ എന്നിവ കണ്ടെത്തിയതായും, അത് നശിപ്പിച്ചതായും ഐഡിഎഫ് വ്യക്തമാക്കി. കൂടാതെ, യുദ്ധം തുടങ്ങിയ സമയത്ത് തന്നെ 1500-ലധികം ഭീകരരെ തങ്ങൾ വധിച്ചുവെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.

Related Stories
Bangladesh Power Supply: നൽകാനുള്ളത് 846 മില്യൺ ഡോളർ; ബംഗ്ലാദേശിനെ ഇരുട്ടിലാക്കി അദാനി, വൈദ്യുതി വിതരണം വെട്ടിക്കുറച്ചു
UAE Traffic Fines : ട്രാഫിക് പിഴത്തുക 50 ശതമാനം വെട്ടിക്കുറച്ചു; അജ്‌മാനിൽ ഫൈനടയ്ക്കണമെങ്കിൽ ഇപ്പോൾ അടയ്ക്കാം
Jennifer Aniston : ‘ഭയത്തിൻ്റെയും അരാജകത്വത്തിൻ്റെയും യുഗം അവസാനിപ്പിക്കാം’; കമഹാ ഹാരിസിന് വോട്ടു ചെയ്തെന്ന് ജെന്നിഫർ അനിസ്റ്റൺ
UAE Amnesty: പ്രവാസികൾക്ക് ആശ്വാസം…; യുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
BRICS summit: ആഗോള മധ്യസ്ഥൻ്റെ ഉദയമോ… ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്ക് എന്ത്?
UAE Home Gardens : വീട്ടിലേക്കാവശ്യമായ പഴവും പച്ചക്കറിയും കൃഷി ചെയ്യുകയാണോ?; യുഎഇ സർക്കാർ സഹായിക്കും
റെയിൽവേ നെറ്റ്‌വർക്ക് ഇല്ലാത്ത രാജ്യങ്ങൾ
മുടികൊഴിച്ചിൽ മാറ്റാൻ രാവിലെ ഒരു സ്പൂൺ നെയ്യ് ശീലമാക്കൂ
റണ്ണൗട്ടിൽ മോശം റെക്കോർഡിട്ട് വിരാട് കോലി
റെഡ് സാരിയിൽ ഹോട്ട് ലുക്കിൽ പ്രിയങ്ക; ചിത്രങ്ങൾ വൈറൽ