5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Los Angeles wildfires: ലോസ് ഏഞ്ചൽസിലെ കാട്ടുതീ: ലോകപ്രശസ്തമായ ഹോളിവുഡ് സൈനും കത്തിനശിച്ചോ?

Iconic Hollywood sign: ഹോളിവുഡ് സൈന്‍ കത്തിനശിച്ചതിന്റെ നിരവധി വീഡിയോസും ഫോട്ടോസും സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വാർത്തകൾ പ്രചരിച്ചത്. എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. എഐ അഥവാ നിര്‍മിതബുദ്ധിയും മറ്റും ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ച വീഡിയോസും ഫോട്ടോസുമാണ് പ്രചരിക്കുന്നത്.

Los Angeles wildfires: ലോസ് ഏഞ്ചൽസിലെ കാട്ടുതീ: ലോകപ്രശസ്തമായ ഹോളിവുഡ് സൈനും കത്തിനശിച്ചോ?
Hollywood Sign BoardImage Credit source: x (twitter)
sarika-kp
Sarika KP | Published: 12 Jan 2025 18:03 PM

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ആശങ്ക അവസാനിക്കുന്നില്ല. മരണസംഖ്യം ദിനം പ്രതി ഉയരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതുവരെ 16 പേരെങ്കിലും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കൂടാതെ 130,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായും റിപ്പോർട്ട് വരുന്നുണ്ട്. 4000 – ത്തോളം വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചുവെന്നും നിരവധി ഹോളിവുഡ് താരങ്ങളെ ഈ പ്രകൃതി ദുരന്തം ബാധിച്ചുവെന്നും വാർത്തകൾ വരുന്നുണ്ട്. ചരിത്രത്തിൽ ഏറ്റവും വലിയ വിനാശകരമായ ദുരന്തത്തെയാണ് ലോസ് ഏഞ്ചൽസ് അഭിമുഖീകരിക്കുന്നത്.

പാലിസേഡ്സ്, ഈറ്റൺ, കെന്നത്ത്, ഹർസ്റ്റ്, വുഡ്ലി, ലിഡിയ, സൺസെറ്റ്, ടൈലർ എന്നിവയാണ് പ്രധാന തീപിടിത്തങ്ങള്‍. തീപ്പിടുത്തം ഹോളിവുഡ് ഹില്‍സിലേക്കും വ്യാപിച്ചുവെന്നാണ് വിവരം. ഹോളിവുഡ് താരങ്ങളുടെ വീടുകളുള്‍പ്പടെ രണ്ടായിരത്തിലധികം കെട്ടിടങ്ങളും കത്തിനശിച്ചു. ആന്തണി ഹോപ്കിന്‍സ്, ജോണ്‍ ഗുഡ്മാന്‍, അന്ന ഫാരിസ്, മാന്‍ഡിമൂര്‍, കാരി എല്‍വിസ്, പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍ മൈല്‍ഡ് ടെല്ലര്‍ തുടങ്ങിയ പ്രമുഖരുടെ വീടുകള്‍ക്ക് തീപിടിച്ചിരുന്നു. ഒട്ടുമിക്ക സിനിമ കമ്പനികള്‍ക്കും ചലചിത്രനിര്‍മാണം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.

Also Read: അണയാതെ കാട്ടുതീ, ആശങ്കയില്‍ ഒരു ജനത; ലോസ് ഏഞ്ചല്‍സില്‍ മരണസംഖ്യ ഉയരുന്നു

ഇതിനിടെയിൽ ലോകപ്രശസ്തമായ ഹോളിവുഡ് സൈനും കത്തിനശിച്ചു എന്ന തരത്തിലുള്ള പല വാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഹോളിവുഡ് സൈന്‍ കത്തിനശിച്ചതിന്റെ നിരവധി വീഡിയോസും ഫോട്ടോസും സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വാർത്തകൾ പ്രചരിച്ചത്. എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. എഐ അഥവാ നിര്‍മിതബുദ്ധിയും മറ്റും ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ച വീഡിയോസും ഫോട്ടോസുമാണ് പ്രചരിക്കുന്നത്. ഇത് ശരിവച്ച് മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ കവിത രാജ് തന്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ താരം ഹോളിവുഡ് സൈനും താഴെ നിന്ന് കൊണ്ടാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ ഹോളിവുഡ് ഹിൽസിൽ തീയുണ്ടായിരുന്നുവെന്നും എന്നാൽ 24 മണിക്കൂറിനുള്ളിൽ തീയണയ്ക്കാൻ സാധിച്ചുവെന്നും താരം പറയുന്നുണ്ട്. ഹോളിവുഡ് സൈനിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. സൈനിലേക്ക് തീപടരുന്നതിന് മുമ്പ് തന്നെ നിയന്ത്രണത്തിലാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഹോളിവുഡ് സൈനിന് കേടുപാടുകളില്ല.

 

 

 

View this post on Instagram

 

A post shared by Paris Hilton (@parishilton)

അതേസമയം യുഎസ് മോഡലും നടിയും ഗായികയുമായ പാരിസ് ഹിൽട്ടൺ തന്‍റെ മാലിബുവിലെ വീട് കത്തി അമര്‍ന്ന വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. “ഇന്ന് പലരും വീടെന്ന് വിളിച്ച സ്ഥലമില്ലാതെ ഉണരുന്നുവെന്ന് അറിയുന്നത് ശരിക്കും ഹൃദയഭേദകമാണ്,” ഹില്‍ട്ടണ്‍ എഴുതി. ഹിൽട്ടന്‍റെ മാലിബുവിലെ ബീച്ച് ഹൗസ്, 2021-ൽ 8 മില്യൺ യുഎസ് ഡോളറിന് വാങ്ങിയത്. പരീസ് ഹില്‍ട്ടണിന്‍റെ മകൻ ഫീനിക്സ് ആദ്യകാലത്ത് വളര്‍ന്ന വീട് എന്നതിനാല്‍ വൈകാരികമായി അടുപ്പമുള്ള വീടാണ് നടിക്ക് നഷ്ടമായത്. ഗായികയും ഗാനരചയിതാവും നടിയുമായ മാന്‍ഡി മൂറും തന്റെ വീടും അയല്‍വക്കത്തെ വീടുകളും കുട്ടികളുടെ സ്കൂളും, പ്രയപ്പെട്ട റസ്റ്റോറന്‍റും കത്തിപ്പോയ വിവരം പങ്കുവച്ചു.